അനുപമ സംഭവം പാര്‍ടിക്ക് നാണക്കേടായി, ഷിജുഖാനും ജയചന്ദ്രനുമെതിരെ പാര്‍ടി നടപടി വന്നേക്കും

അനുപമയുടെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ നടപടിക്ക് സി.പി.എം. വിഷയം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയെന്ന വിലയിരുത്തലിൽ സി.പി.എം നടപടിക്ക് ഒരുങ്ങുന്നതായി മാധ്യമ റിപ്പോർട്ട്. ശിശു ക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജു ഖാന്‍, അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍ എന്നിവര്‍ക്കെതിരെ നടപടിക്ക് നീക്കമുണ്ടെന്നാണ് സൂചന. പാര്‍ടി സമ്മേളനക്കാലത്ത് അനുപമയുടെ വിഷയം ...

പത്ത് അംബാസിഡര്‍മാരെ പുറത്താക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ടിന്റെ ഭീഷണി

മനുഷ്യാവകാശപ്രവര്‍ത്തകനെ ജയിലില്‍ പീഡിപ്പിക്കുന്നതിനെതിരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും പ്രസ്താവന നടത്തിയ കനേഡിയന്‍ അംബാസഡര്‍ ജമാല്‍ ഖോഖര്‍ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട് തയ്യിബ് എര്‍ദോഗന്‍ പ്രസ്താവിച്ചു. കാനഡ, യു.എസ്., ഫ്രാന്‍സ്, ജര്‍മ്മനി, ഫിന്‍ലാന്‍്ഡ, ഡെന്‍മാര്‍ക്ക്...

കശ്മീരില്‍ ഷോപ്പിയാനില്‍ ഇന്ന് ഭീകരാക്രമണം, ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു

കശ്മീരില്‍ ഷോപ്പിയാനില്‍ സി.ആര്‍.പി.എഫ്. വാഹനവ്യൂഹത്തിനെതിരെ ഭീകരാക്രമണം. ഭീകരരും ജവാന്‍മാരും നടത്തിയ വെടിവെപ്പില്‍ പെട്ട് ഒരു നാട്ടുകാരന്‍ കൊല്ലപ്പെട്ടു. സുരക്ഷാസേന പ്രദേശം വളഞ്ഞ് തിരിച്ചില്‍ ആരംഭിച്ചിട്ടുണ്ട്. നാട്ടുകാരനായ ഷഹീദ് അഹമ്മദ് ആണ് വെടിവെപ്പില്‍ മരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ തന്റെ സന്ദര്‍ശനത്തിന്റെ രണ്ടാം ദിവസത്തിലേക്ക്...

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും സംഘത്തിനും കാറപകടത്തില്‍ പരിക്കേറ്റു

കണ്ണൂര്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ആകാശിനും സഹയാത്രികര്‍ക്കും സാരമായി പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയായിരുന്നു അപകടംകണ്ണൂരിലെ കൂത്തുപറമ്പ് നീര്‍വേലിക്കടുത്താണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പ...

യോഗേന്ദ്രയാദവിന്റെ സസ്‌പെന്‍ഷനു പിന്നില്‍ നിഹാംഗുകള്‍..

തിരഞ്ഞെടുപ്പു ഫലപ്രവചന വിദ്‌ഗ്‌ധനും കര്‍ഷകസമര നേതാവുമായ യോഗേന്ദ്രയാദവിനെ സംയുക്ത കിസാന്‍ മോര്‍ച്ച സസ്‌പെന്‍ഡ്‌ ചെയ്‌തതിനു പിറകില്‍ നിഹാംഗുകളുടെ ഭീഷണിയാണെന്നാണ്‌ പുറത്തു വരുന്ന വാര്‍ത്ത. ലഖിംപൂര്‍ ഖേരിയില്‍ മരിച്ച ബി.ജെ.പി. പ്രവര്‍ത്തകന്‍ ശുഭം മിശ്രയുടെ വീട്ടിലെത്തി അനുശോചനം അര്‍പ്പിച്ചതിനാണ്‌ കിസാന്‍ മോര്‍ച്ച യാദവിനെ സസ്‌പെന്‍ഡ്‌ ചെയ്‌തത്‌ എന്ന...

കൊവിഡിനു ശേഷം ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായി പഠനം…ഏറ്റവും കുറഞ്ഞത്‌ സ്‌തീകളുടെ ആയുസ്സ്‌…. എത്രയൊക്കെ കുറഞ്ഞു?

കൊവിഡ്‌ ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊന്നൊടുക്കിയെന്നതു മാത്രമല്ല, ജീവിച്ചിരിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്‌ക്കുകയും ചെയ്‌തിരിക്കുന്നു എന്നാണ്‌ ഏറ്റവും പുതിയ പഠനത്തില്‍ തെളിയുന്നത്‌. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പോപ്പുലേഷന്‍ സ്റ്റഡീസ്‌ നടത്തിയ പഠനമനുസരിച്ച്‌ ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കൊവിഡ്‌ കാലത്തിനു ശേഷം രണ്ടു ...

കോണ്‍ഗ്രസില്‍ അംഗത്വം കിട്ടണമെങ്കില്‍ ഇനി മദ്യമോ ലഹരിയോ പാടില്ല….കടുത്ത ഒട്ടേറെ നിബന്ധനകള്‍

സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ്‌ അംഗത്വവിതരണം നടത്തുന്നതിനു മുന്നോടിയായി പുതിയ അംഗമാകാനുള്ള നിബന്ധനകള്‍ ദേശീയ നേതൃത്വം പുറത്തിറക്കി. പറയുന്നതു പോലെ സംഭവിച്ചാല്‍ കടുത്ത കടമ്പകള്‍ കടന്നാല്‍ മാത്രമേ ഇനി അംഗത്വം കിട്ടൂ. ശനിയാഴ്‌ച പുറത്തിറക്കിയ നിബന്ധനകളില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു.1. നിബന്ധന പ്രകാരമുള്ളതില്‍ അധികം സ്വത്ത്‌ കൈവശം ഉ...

എഐഎസ്‌എഫിന്റേത്‌ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്‌ ചേരാത്ത നിലപാടെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി

എഐഎസ്‌എഫിന്റേത്‌ പുരോഗമന വിദ്യാർഥി പ്രസ്ഥാനത്തിന്‌ ചേരാത്ത നിലപാടെന്ന്‌ എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻ ദേവ്‌. വ്യാജപ്രചാരണത്തിൽ നിന്ന്‌ പിന്മാറാൻ എഐഎസ്‌എഫ്‌ തയ്യാറാകണം. എംജി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പിൽ എസ്ഐഫ്‌ഐയ്‌ക്ക്‌ ജയിക്കാൻ കഴിയുന്ന തരത്തിൽ ഭൂരിപക്ഷമുണ്ടായിരുന്നു. സംഘർഷമുണ്ടാക്കി ഇലക്ഷൻ മാറ്റിവെക്കുക എന്നത്‌ എസ്‌എഫ്‌ഐയുടെ ആവശ്...

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടി…പരമാവധിയെന്ന് മുന്നറിയിപ്പ്

മുല്ലപ്പെരിയാര്‍ ഡാമില്‍ ജലനിരപ്പ് 136 അടിയായി ഉയർന്നു. മഴ കുറഞ്ഞെങ്കിലും ശക്തമായ നീരൊഴുക്കാണ് ജലനിരപ്പ് ഉയരാന്‍ കാരണം. ഇതോടെ തമിഴ്‌നാട് കേരളത്തിന് ആദ്യ മുന്നറിയിപ്പ് നല്‍കി. വൈകിട്ട്‌ 6 മണിയോടെയാണ്‌ ജലനിരപ്പ്‌ 136 അടിയായത്‌. 142 അടിയാണ് ഡാമിന്റെ അനുവദനീയമായ സംഭരണശേഷി. 138 അടിയിൽ രണ്ടാം മുന്നറിയിപ്പും 140 അടിയിൽ ആദ്യ ജാഗ്രത നിർദേശവും പുറപ്പെ...

മദ്ധ്യകേരളത്തിൽ ഇന്നും മഴ ശക്തം,എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി

മദ്ധ്യകേരളത്തിൽ ഇന്നും മഴ ശക്തം. ഇടുക്കി, കോട്ടയം,​ പത്തനംതിട്ട ജില്ലകളിലാണ് ശക്തമായ മഴ പെയ്യുന്നത്. മഴയെതുടർന്ന് മുണ്ടക്കയത്തെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എരുമേലി-മുണ്ടക്കയം സംസ്ഥാന പാതയില്‍ വെള്ളം കയറി.വണ്ടന്‍പതാല്‍ തേക്കിന്‍കൂപ്പില്‍ ഉരുള്‍പൊട്ടി. ആളപായമില്ല. വണ്ടന്‍പതാലില്‍ വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റില്‍ ജലനിരപ്പ് ഉയരുകയാണ്....