Categories
latest news

കൊവിഡിനു ശേഷം ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കുറഞ്ഞതായി പഠനം…ഏറ്റവും കുറഞ്ഞത്‌ സ്‌തീകളുടെ ആയുസ്സ്‌…. എത്രയൊക്കെ കുറഞ്ഞു?

കൊവിഡ്‌ ലക്ഷക്കണക്കിന്‌ മനുഷ്യരെ കൊന്നൊടുക്കിയെന്നതു മാത്രമല്ല, ജീവിച്ചിരിക്കുന്നവരുടെ ആയുര്‍ദൈര്‍ഘ്യം തന്നെ കുറയ്‌ക്കുകയും ചെയ്‌തിരിക്കുന്നു എന്നാണ്‌ ഏറ്റവും പുതിയ പഠനത്തില്‍ തെളിയുന്നത്‌. ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ പോപ്പുലേഷന്‍ സ്റ്റഡീസ്‌ നടത്തിയ പഠനമനുസരിച്ച്‌ ഇന്ത്യക്കാരുടെ ശരാശരി ആയുര്‍ദൈര്‍ഘ്യം കൊവിഡ്‌ കാലത്തിനു ശേഷം രണ്ടു വര്‍ഷം കുറഞ്ഞു എന്നാണ്‌. 2019-ല്‍ ഇന്ത്യന്‍ പുരുഷന്റെ ശരാശരി ആയുസ്സ്‌ 69.5 വയസ്സായിരുന്നുവെങ്കില്‍ 2020-ല്‍ അത്‌ 67.5 ആയി കുറഞ്ഞുവെന്നാണ്‌ പഠനഫലം. സ്‌ത്രീകളുടെ ആയുസ്സില്‍ ആണ്‌ വലിയ കുറവുണ്ടായിരിക്കുന്നത്‌. 2019-ല്‍ ശരാശരി ആയുസ്സ്‌ 72 ആയിരുന്നെങ്കില്‍ 2020-ല്‍ അത്‌ 69.8 ആയി കുറഞ്ഞിരിക്കയാണ്‌. 35 നും 69-നും ഇടയിലാണ്‌ പുരുഷന്‍മാരുടെ മരണ നിരക്ക്‌ കൂടുതല്‍ എന്നും പഠനം വെളിപ്പെടുത്തുന്നു.
145 രാജ്യങ്ങളില്‍ നടത്തിയ പഠനത്തില്‍ സ്‌പെയിന്‍ ആണ്‌ ലോകത്ത്‌ ഏറ്റവും ആയുര്‍ദൈര്‍ഘ്യം കുറഞ്ഞുപോയ ജനതയായി രേഖപ്പെടുത്തിയിരിക്കുന്നത്‌.

Spread the love
English Summary: LIFE LENGTH OF INDIANS IN POST COVID PERIOD REDUCED A STUDY REVEALS

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick