Categories
kerala

ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്കും സംഘത്തിനും കാറപകടത്തില്‍ പരിക്കേറ്റു

കണ്ണൂര്‍ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബിനെ വധിച്ച കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയും സംഘവും സഞ്ചരിച്ച കാര്‍ അപകടത്തില്‍ പെട്ട് ആകാശിനും സഹയാത്രികര്‍ക്കും സാരമായി പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. ശനിയാഴ്ച അര്‍ധരാത്രി ഒന്നരയോടെയായിരുന്നു അപകടം
കണ്ണൂരിലെ കൂത്തുപറമ്പ് നീര്‍വേലിക്കടുത്താണ് ഇവര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ഉടന്‍തന്നെ കൂത്തുപറമ്പിലെയും കണ്ണൂരിലെയും ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇതില്‍ അശ്വന്ത് എന്നയാളുടെ നില ഗുരുതരമാണ്. അശ്വന്ത് കണ്ണൂരിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. . സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷം കഴിഞ്ഞ് മടങ്ങുകയായിരുന്നു ആകാശും സംഘവും. ഇവര്‍ സഞ്ചരിച്ച കാര്‍ നീര്‍വേലിക്കടുത്ത് റോഡരികില്‍ കൂട്ടിയിട്ട സിമന്റ് കട്ടകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ കേസില്‍ ആകാശ് ആരോപണ വിധേയനാണ്. കസ്റ്റംസ് ഇയാളെ ചോദ്യം ചെയ്യുകയും വീട്ടില്‍ തെരച്ചില്‍ നടത്തുകയും ചെയ്തിരുന്നു. സ്വര്‍ണ്ണക്കടത്ത് കേസില്‍ പിടിയിലായ അര്‍ജുന്‍ ആയങ്കിയുമായി ഇയാള്‍ക്ക് അടുത്ത ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു.

Spread the love
English Summary: murder case accused akash thillankeri got injured in a car accident in kannur

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick