Categories
latest news

പത്ത് അംബാസിഡര്‍മാരെ പുറത്താക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ടിന്റെ ഭീഷണി

മനുഷ്യാവകാശപ്രവര്‍ത്തകനെ ജയിലില്‍ പീഡിപ്പിക്കുന്നതിനെതിരെയും മോചിപ്പിക്കണമെന്നാവശ്യപ്പെട്ടും പ്രസ്താവന നടത്തിയ കനേഡിയന്‍ അംബാസഡര്‍ ജമാല്‍ ഖോഖര്‍ ഉള്‍പ്പെടെ പത്ത് രാജ്യങ്ങളുടെ നയതന്ത്രപ്രതിനിധികള്‍ക്ക് അയോഗ്യത കല്‍പിക്കുമെന്ന് തുര്‍ക്കി പ്രസിഡണ്ട് തയ്യിബ് എര്‍ദോഗന്‍ പ്രസ്താവിച്ചു. കാനഡ, യു.എസ്., ഫ്രാന്‍സ്, ജര്‍മ്മനി, ഫിന്‍ലാന്‍്ഡ, ഡെന്‍മാര്‍ക്ക്, നെതര്‍ലാന്‍ഡ്‌സ്, ന്യൂസീലാന്‍ഡ്, നോര്‍വേ, സ്വീഡന്‍ എന്നീ രാജ്യങ്ങളിലെ അംബാസിഡര്‍മാരെയാണ് വ്യക്തിത്വമില്ലാത്തവരായി പ്രഖ്യാപിക്കുമെന്ന് എര്‍ദോഗന്‍ പ്രഖ്യാപച്ചിരിക്കുന്നത്.
2017 മുതല്‍ ജയിലിലടയ്ക്കപ്പെട്ടിരിക്കുന്ന മനുഷ്യസ്‌നേഹിയും ജീവകാരുണ്യപ്രവര്‍ത്തകനുമായ വ്യവസായി ഒസ്മാന്‍ കവാലയെ മോചിപ്പിക്കണമെന്നാണ് അങ്കാറയില്‍ പത്ത് രാജ്യങ്ങളുടെ പ്രതിനിധികള്‍ ആവശ്യമുന്നയിച്ചത്. ഒരു കുറ്റകൃത്യത്തിനും ശിക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും കവാല നിരന്തരം ശിക്ഷ അനുഭവിക്കുകയാണ്. ഒരു ശിക്ഷ കഴിഞ്ഞാല്‍ മറ്റൊരു കുറ്റം ചാര്‍ത്തി നീണ്ട വിചാരണയും ശിക്ഷയും ഇങ്ങനെ തുടര്‍ന്നു പോവുകയാണ്. തുര്‍ക്കിയിലെ ജുഡീഷ്യറി സംവിധാനത്തിന്റെ സുതാര്യതയില്‍ നിഴല്‍ വീഴ്ത്തുന്ന കേസാണിതെന്ന് അംബാസിഡര്‍മാര്‍ സംയുക്തമായി അഭിപ്രായപ്പെട്ടിരുന്നു. ഇതാണ് എര്‍ദോഗനെ പ്രകോപിതനാക്കിയത്. ഈ നയതന്ത്രപ്രതിനിധികളെ വ്യക്തിത്വം ഇല്ലാത്തവരായി പ്രഖ്യാപിക്കുമെന്നാണ് തുര്‍ക്കി പ്രസിഡണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

Spread the love
English Summary: Turkey's Erdogan threatens to expel ambassidors of ten countries

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick