Categories
latest news

കോണ്‍ഗ്രസില്‍ അംഗത്വം കിട്ടണമെങ്കില്‍ ഇനി മദ്യമോ ലഹരിയോ പാടില്ല….കടുത്ത ഒട്ടേറെ നിബന്ധനകള്‍

സംഘടനാ തിരഞ്ഞെടുപ്പിന്റെ ഭാഗമായി കോണ്‍ഗ്രസ്‌ അംഗത്വവിതരണം നടത്തുന്നതിനു മുന്നോടിയായി പുതിയ അംഗമാകാനുള്ള നിബന്ധനകള്‍ ദേശീയ നേതൃത്വം പുറത്തിറക്കി. പറയുന്നതു പോലെ സംഭവിച്ചാല്‍ കടുത്ത കടമ്പകള്‍ കടന്നാല്‍ മാത്രമേ ഇനി അംഗത്വം കിട്ടൂ. ശനിയാഴ്‌ച പുറത്തിറക്കിയ നിബന്ധനകളില്‍ പ്രധാനപ്പെട്ടവ താഴെപ്പറയുന്നു.
1. നിബന്ധന പ്രകാരമുള്ളതില്‍ അധികം സ്വത്ത്‌ കൈവശം ഉണ്ടാവാന്‍ പാടില്ല.
2. പാര്‍ടിയുടെ എല്ലാ പരിപാടിയിലും പങ്കെടുക്കണം.
3. ശാരീരാകാധ്വാനം ചെയ്യാന്‍ മടി കാണിക്കരുത്‌.
4. മദ്യമോ മറ്റ്‌ ലഹരി വസ്‌തുക്കളോ ഉപയോഗിക്കരുത്‌.
5. പാര്‍ടി നയങ്ങള്‍ പരസ്യമായി വിമര്‍ശിക്കരുത്‌.
6. ഖാദി ധരിക്കുന്നത്‌ ശീലമായിരിക്കണം.
7. സാമൂഹികമായ വിവേചനം കാണിക്കാന്‍ പാടില്ല.
8. സാമൂഹികവിവേചനം അവസാനിപ്പിക്കാന്‍ പ്രവര്‍ത്തിക്കണം

ഇതൊക്കെയാണ്‌ പ്രധാന നിയമങ്ങള്‍. പുതിയ അംഗങ്ങള്‍ മാത്രമല്ല, നിലവിലെ അംഗങ്ങളും ഈ നിബന്ധനകള്‍ പിന്തുടരണമെന്ന്‌ കോണ്‍ഗ്രസ്‌ നേതാവ്‌ മധുസൂദനന്‍ മിസ്‌ത്രി പറഞ്ഞു. നവംബര്‍ ഒന്നു മുതല്‍ 2022 മാര്‍ച്ച്‌ 31 വരെയാണ്‌ പുതിയ അംഗത്വ കാമ്പയിന്‍.

thepoliticaleditor
Spread the love
English Summary: STRICT RULES TO GET CONGRESS MEMBERSHIP

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick