Categories
latest news

കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കാശ്മീരിൽ, മൂന്ന് ദിവസത്തെ സന്ദർശനം

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി കേന്ദ്ര അഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് കാശ്മീരിൽ എത്തും. 2019 ആഗസ്റ്റ് 5 ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷമുള്ള അമിത് ഷായുടെ ആദ്യ സന്ദർശനമാണിത്. തുടർച്ചയായി ഉണ്ടാകുന്ന ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ കാശ്മീർ സന്ദർശനം.
ശ്രീനഗറില്‍ നിന്ന് ഷാര്‍ജയിലേക്ക് നേരിട്ടുള്ള വിമാന സര്‍വീസ് ഉദ്ഘാടനം ചെയ്യലാണ് അമിത് ഷായുടെ ആദ്യ പരിപാടി. ഭീകരർ കൊലപ്പെടുത്തിയ സാധാരണക്കാരുടെ കുടുംബങ്ങളെയും അമിത് ഷാ സന്ദര്‍ശിക്കും. ഞായറാഴ്ച അമിത് ഷാ ജമ്മുവിലേക്ക് പോകും. അവിടെ അദ്ദേഹം ഒരു പൊതു റാലിയെ അഭിസംബോധന ചെയ്യും. ശേഷം ശ്രീനഗറിലേക്ക് തിരിച്ച് പോകും. കനത്ത സുരക്ഷയാണ് കാശ്മീരിൽ ഏർപ്പെടുത്തിയിരിക്കുന്നത്. മൂന്ന് ദിവസം അദ്ദേഹം ക്യാമ്പ് ചെയ്യുന്ന ഗുപ്കാര്‍ റോഡിലെ രാജ്ഭവന് ചുറ്റുമുള്ള 20 കിലോമീറ്റര്‍ പരിധിയിലെ ഓരോ ചലനവും സുരക്ഷാ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിലായിരിക്കും.

Spread the love
English Summary: amit shah vists kashmir today

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick