കര്‍ഷകര്‍ 18ന് റെയില്‍ ഉപരോധിക്കും

77 ദിവസമായി തുടരുന്ന കര്‍ഷകസമരത്തെ പരിഹസിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് കര്‍ഷകര്‍ തയ്യാറെടുക്കുന്നു. ഫെബ്രുവരി 18-ന് രാജ്യത്തുടനീളം ട്രെയിനുകള്‍ ഉപരോധിച്ച് സമരം ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. 18-ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 4 വരെ ട്രെയിനുകള്‍ തടയുമെന്ന് യുനൈറ്റഡ് കിസാന്‍ മോര്‍ച്ച നേതാവ് ഡോ. ദര...

ചെങ്കോട്ടയിലെ അക്രമം: ഒരാള്‍ കൂടി അറസ്റ്റില്‍

ജനുവരി 26-ന് ഡെല്‍ഹിയിലെ ട്രാക്ടര്‍ മാര്‍ച്ചിനോടനുബന്ധിച്ച് ചെങ്കോട്ടയില്‍ സിഖ് പതാക ഉയര്‍ത്തിയ സംഭവത്തില്‍ രണ്ടാമതൊരാള്‍ കൂടി അറസ്റ്റില്‍. ഇഖ്ബാല്‍ സിങ് എന്നയാളെ പഞ്ചിലെ ഹോഷിയാര്‍പൂരില്‍ നിന്നാണ് പിടികൂടിയത്. ഇദ്ദേഹത്തിനെ പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് അമ്പതിനായിരം രൂപ സമ്മാനം പ്രഖ്യാപിച്ചിരുന്നു.പഞ്ചാബി നടനും ആക്ടീവിസ്റ്റുമായ ദീപ് സിദ്ധ...

പ്ലാസ്റ്റിക് മാലിന്യം: പതഞ്ജലി, പെപ്‌സി, കോള, ബിസ്‌ലേരി…72 കോടി രൂപ പിഴ

വന്‍കിട മാധ്യമങ്ങള്‍ വലിയ തലക്കെട്ടില്‍ നല്‍കാന്‍ മടിക്കുന്ന ഒരു വാര്‍ത്ത--കുത്തക ഭീമന്‍മാരായ പെപ്‌സി, കൊക്കോകോള, ബിസ് ലേരി എന്നിവയ്ക്കും ബാബാ രാംദേവിന്റെ വന്‍കിട കമ്പനിയായ പതഞ്ജലിക്കും കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് 72 കോടി രൂപ പിഴ വിധിച്ചു. പ്ലാസ്റ്റിക് മാലിന്യം എങ്ങിനെയാണ് ഇല്ലാതാക്കിയതെന്ന കാര്യത്തില്‍ വ്യക്തമായ വിശദീകരണം നല്‍കാത്തത...

ജോലിസമയം 12 മണിക്കൂര്‍, ആഴ്ചയില്‍ മൂന്ന് ദിനം അവധി… അടിമുടി മാറ്റത്തിന് നീക്കം

എട്ട് മണിക്കൂര്‍ ജോലി എന്നതൊക്കെ ചിലപ്പോള്‍ താമസിയാതെ പഴങ്കഥയായേക്കും. കേന്ദ്രസര്‍ക്കാര്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ നിയമങ്ങളില്‍ പല പുതുമകളും വന്നേക്കും. അതിനുള്ള ചട്ടങ്ങള്‍ ഒരുങ്ങുന്നുണ്ട് അണിയറയില്‍.പ്രധാന മാറ്റങ്ങള്‍ ഇതാണ്… ജോലി സമയം 12 മണിക്കൂറാക്കാം. മൂന്ന് ഷിഫ്റ്റുകളില്‍ ജോലി ചെയ്യിക്കാം. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്...

പെട്രോളിയം എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണം: കെ.സി.വേണുഗോപാലിന്റെ സീറോ അവര്‍ നോട്ടീസ്

പെട്രോളിയം ഉല്‍പന്നങ്ങളുടെ വില എല്ലാ ദിവസവും വര്‍ധിക്കുന്നത് പരിഗണിച്ച് കേന്ദ്ര എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് അംഗം കെ.സി. വേണുഗോപാല്‍ രാജ്യസഭയില്‍ സീറോ അവര്‍ നോട്ടീസ് നല്‍കി. എം.പി.മാര്‍ക്ക് പ്രധാനപ്പെട്ട വിഷയങ്ങള്‍ അടിയന്തിരമായി ഉന്നയിക്കാന്‍ സൗകര്യം ചെയ്യുന്ന സമയമാണ് സീറോ അവര്‍.കാര്...

ദീപ് സിദ്ദു അറസ്റ്റിലായി

ജനുവരി 26-ന് ഡല്‍ഹിയിലെ ട്രാക്ടര്‍ മാര്‍ച്ചിനോടനുബന്ധിച്ച് ചെങ്കോട്ടയില്‍ സിഖി പതാക ഉയര്‍ത്തിയെന്ന കേസില്‍ ആരോപണവിധേയനായിരുന്ന പഞ്ചാബി നടനും ആക്ടീവിസ്റ്റുമായ ദീപ് സിദ്ദുവിനെ ഡല്‍ഹി പോലീസ് ഒടുവില്‍ പിടികൂടി. ഇത്രയും ദിവസം സിദ്ദു ഒളിവിലായിരുന്നു. പൊലീസ് ഇദ്ദേഹത്തെ പിടിക്കാത്തതില്‍ കേന്ദ്രസര്‍ക്കാരിനെതിരെ വലിയ ആരോപണം ഉയര്‍ന്നിരുന്നു.

രാജസ്ഥാനില്‍ നഗരസഭകളില്‍
കോണ്‍ഗ്രസിന് മുന്‍തൂക്കം: 90-ല്‍ 48

രാജസ്ഥാനിൽ 90 നഗരസഭകളിലേക്കു നടന്ന തിരഞ്ഞെടുപ്പിൽ 48 ഇടങ്ങളിൽ ഭരണം സംസ്ഥാനത്തെ ഭരണകക്ഷിയായ കോണ്‍ഗ്രസിന് ലഭിച്ചു. . 19 നഗരസഭകളിൽ ഒറ്റയ്ക്ക് അധികാരം പിടിച്ച കോണ്‍ഗ്രസ്‌ , സ്വതന്ത്രരുടെ പിന്തുണ ഉറപ്പാക്കിയാണു മറ്റുള്ളിടങ്ങളിൽ അധികാരം നേടിയത്. രണ്ടിടത്തു പാർട്ടി പിന്തുണച്ച സ്വതന്ത്രരും വിജയികളായി. 24 ഇടങ്ങളിൽ ഒറ്റയ്ക്കു ഭരണത്തിലേറിയ ബിജെപിക്ക് ആ...

താങ്ങുവില ഉണ്ടായിരുന്നു, ഉണ്ട്, ഉണ്ടാകും..രാജ്യസഭയില്‍ മോദിയുടെ വാചാലത

'എം.എസ്.പി ഥാ…എം.എസ്.പി. ഹൈ.. ഔര്‍ എം.എസ്.പി.രഹേഗാ….'-- രാജ്യസഭയില്‍ പ്രധാനമന്ത്രി രാഷ്ട്രപതിയുടെ നന്ദിപ്രമേയചര്‍ച്ചയ്ക്ക് മറുപടി പറയവേ വാചാലമായ പ്രസംഗത്തില്‍ ഊന്നിപ്പറഞ്ഞത് ശ്രദ്ധേയമായി. വിള ഇന്‍ഷുറന്‍സ്, പി.എം.-കിസാന്‍ പദ്ധതി എന്നിവ ചെറുകിട കര്‍ഷകര്‍ക്കായി കൊണ്ടുവന്നു. എന്‍.ഡി.എ. യുടെ നയങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയാണ്. താങ്ങുവില ഭാവിയിലും ഉണ്...

ശശികലയുടെ സ്വീകരണ റാലിക്കിടെ, പടക്കവുമായി വന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു

അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയുടെ സ്വീകരണ റാലിക്കിടെ, പടക്കവുമായി വന്ന രണ്ടു കാറുകള്‍ കത്തിനശിച്ചു.കൃഷ്ണഗിരി ടോള്‍ ഗേറ്റിന് സമീപമാണ് സംഭവം. നാലുവര്‍ഷത്തെ ജയില്‍ വാസത്തിനും ആഴ്ചകള്‍ നീണ്ട കോവിഡ് ചികിത്സയ്ക്കും ശേഷം ബംഗളൂരുവില്‍ നിന്ന് ഇന്ന് രാവിലെയാണ് ശശികല ചെന്നൈയിലേക്ക് പുറപ്പെട്ടത്. വഴിനീളെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങി വീണ്...

ഫൈസാബാദിലെ മുസ്ലീം സംഘടന രാമക്ഷേത്രനിര്‍മാണത്തിന് സംഭാവന നല്‍കി

അയോധ്യ സ്ഥിതി ചെയ്യുന്ന ഫൈസാബാദിലെ മുസ്ലീം സംഘടനയായ മുസ്ലീം രാഷ്ട്രീയ മഞ്ച് രാമക്ഷേത്രനിര്‍മ്മാണത്തിന് 5,001 രൂപ സംഭാവന നല്‍കി. ശ്രീരാമന്‍ എല്ലാവരുടെതുമാണ്. മുസ്ലീങ്ങള്‍ ക്ഷേത്രനിര്‍മ്മാണത്തില്‍ സഹകരിക്കും. ബാബറും മുഗളന്‍മാരും ചെയ്തത് ശരിയല്ല. ഹിന്ദുക്കള്‍ സഹോദരങ്ങളാണ്. രാമന്‍ ഞങ്ങളുടെ പൂര്‍വ്വികനാണ്. ഞങ്ങളുടെ പ്രവാചകനെപ്പോലെ തന്നെ ശ്രീരാമന...