77 ദിവസമായി തുടരുന്ന കര്‍ഷകസമരത്തെ പരിഹസിക്കുന്ന പ്രധാനമന്ത്രിയുടെ നിലപാടിനെതിരെ ദേശവ്യാപക പ്രക്ഷോഭത്തിന് കര്‍ഷകര്‍ തയ്യാറെടുക്കുന്നു. ഫെബ്രുവരി 18-ന് രാജ്യത്തുടനീളം ട്രെയിനുകള്‍ ഉപരോധിച്ച് സമരം ചെയ്യാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചു. 18-ന് ഉച്ചയ്ക്ക് 12 മുതല്‍ വൈകീട്ട് 4 വരെ ട്രെയിനുകള്‍ തടയുമെന്ന് യുനൈറ്റഡ് കിസാന്‍ മോര്‍ച്ച നേതാവ് ഡോ. ദര്‍ശന്‍ പാല്‍ അറിയിച്ചു.
ട്രെയിന്‍ ഉപരോധസമരത്തിനു മുന്നോടിയായി ഫെബ്രുവരി 14-ന് പുല്‍വാമ ഭീകരാക്രമണത്തിലെ രക്തസാക്ഷികളെ അനുസ്മരിച്ച് രാജ്യവ്യാപകമായി പന്തം കൊളുത്തി പ്രകടനം നടത്തും.