എട്ട് മണിക്കൂര്‍ ജോലി എന്നതൊക്കെ ചിലപ്പോള്‍ താമസിയാതെ പഴങ്കഥയായേക്കും. കേന്ദ്രസര്‍ക്കാര്‍ മാറ്റിമറിച്ചുകൊണ്ടിരിക്കുന്ന തൊഴില്‍ നിയമങ്ങളില്‍ പല പുതുമകളും വന്നേക്കും. അതിനുള്ള ചട്ടങ്ങള്‍ ഒരുങ്ങുന്നുണ്ട് അണിയറയില്‍.
പ്രധാന മാറ്റങ്ങള്‍ ഇതാണ്… ജോലി സമയം 12 മണിക്കൂറാക്കാം. മൂന്ന് ഷിഫ്റ്റുകളില്‍ ജോലി ചെയ്യിക്കാം. ആഴ്ചയില്‍ നാല് ദിവസം മാത്രം പ്രവൃത്തിദിനം. മൂന്ന് ദിവസം അവധി നല്‍കാം. ആഴ്ചയില്‍ മൊത്തം 48 മണിക്കൂര്‍, അതായത് ആറ് ദിവസം എട്ട് മണിക്കൂര്‍ വീതം കണക്കുകൂട്ടിയാലുള്ള സമയം, ജോലി ചെയ്തിരുന്നാല്‍ മതി.
ജോലി സമയത്തിലും പ്രവൃത്തിദിനങ്ങളിലും ഈ ഉദാരത കൊണ്ടുവന്നാല്‍ പല മേഖലകളിലും ഗുണകരമായ മാറ്റം ഉണ്ടാക്കാനാവും എന്ന് സര്‍ക്കാര്‍ വ്യാഖ്യാനിക്കുന്നു. കേന്ദ്ര ലേബര്‍ സെക്രട്ടറി അപൂര്‍വ്വ ചന്ദ്രയാണ് പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. തൊഴില്‍ സംസ്കാരം തന്നെ മാറ്റിമറിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ജോലിയിലെ മാനസികപിരിമുറുക്കം കുറയ്ക്കാന്‍ അവധിദിനം കൂട്ടുന്നത് സഹായിക്കും. ഐ.ടി. പോലുള്ള മേഖലകളില്‍ ഇത് ഗുണം ചെയ്യും.
എന്നാല്‍ ഏറ്റവും വലിയൊരു ആശങ്കയും ഇതോടൊപ്പം ഉയരുന്നത് കാണാതിരുന്നു കൂടാ എന്ന് വിദഗ്ധര്‍ പറയുന്നു. 12 മണിക്കൂര്‍ നേരമുള്ള ഷിഫ്റ്റുകളാക്കി മാറ്റുമ്പോള്‍ ഒരു ദിവസം രണ്ട് ഷിഫ്റ്റുകള്‍ മാത്രമായി മാറും. നിലവില്‍ മൂന്ന് ഷിഫ്റ്റുകള്‍ ഉള്ള ഇടത്ത് രണ്ടെണ്ണം ആയി ചുരുങ്ങും. ഇതോടെ തൊഴില്‍ അവസരം മൂന്നിലൊന്ന് ചുരുങ്ങും. അതായത് തൊഴിലാളികളെ പരമാവധി കുറച്ച്, ഒരു ഷിഫ്റ്റിലുള്ള തൊഴിലാളികളെ ലാഭിച്ച്, ഷിഫ്റ്റുകള്‍ നടത്താന്‍ കഴിയും.
ഇതിനു പുറമേ, 12 മണിക്കൂര്‍ പ്രവൃത്തി ചെയ്യുന്നത് തൊഴിലാളിയുടെ ആരോഗ്യത്തെ സാരമായി ബാധിക്കും എന്നത് വലിയ പ്രശ്നമാണ്. തൊഴിലുടമയുടെ ചൂഷണത്തിന് കൂടുതല്‍ ഇരയാവുന്ന തൊഴിലാളി എന്നതായിരിക്കുമോ ഈ ചട്ടങ്ങളിലെ തിരുത്തല്‍ ആത്യന്തികമായി നയിക്കുക എന്ന ആശങ്കയാണ് ഉയരുന്നത്.
Social Media
ശൈലജട്ടീച്ചറുടെ വ്യാജവീഡിയോ വിവാദം…ഇത് ചെറുത്, രാജ്യത്തെ വലിയ “വ്യാജ വ...
April 22, 2024
10 ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ഇന്ത്യമുന്നണി മുന്നിലെത്തുമെന്ന “ദൈനിക് ഭ...
April 16, 2024
Categories
exclusive
Social Connect
Editors' Pick
കണ്ണൂർ സെൻട്രൽ ജയിലിൽ കൊലപാതകം…പ്രതി അറസ്റ്റിൽ
August 07, 2024