കൂറുമാറില്ല, സത്യം.. സത്യം.. സത്യം…. മണിപ്പൂരിലും കോൺഗ്രസ് സ്ഥാനാർഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ചു

ഗോവയ്ക്ക് പിന്നാലെ മണിപ്പൂരിലും സ്ഥാനാർഥികളെ കൊണ്ട് പ്രതിജ്ഞ എടുപ്പിച്ച് കോൺഗ്രസ്. ജയിച്ചുകഴിഞ്ഞാലും കോൺഗ്രസ്‌ വിട്ട് മറ്റ് പാർട്ടികളിലേക്ക് പോകില്ല എന്നാണ് പള്ളികളിലും ക്ഷേത്രങ്ങളിലും കൊണ്ട് പോയി സത്യം ചെയ്യിച്ചത്. മുൻമുഖ്യ മന്ത്രിയും മുതിർന്ന കോൺഗ്രസ്‌ നേതാവുമായ ഒക്രം ഇബോബിസിങ്, സംസ്ഥാന ഘടകത്തിന്റെ ചുമതലയുള്ള ചരൺ ദാസ് എന്നിവരുടെ നേതൃത്വത്...

ശമ്പളം പരിഷ്കരിച്ചപ്പോൾ നിലവിലുള്ളതിലും കുറവ്…ആന്ധ്രയിൽ സർക്കാർ ജീവനക്കാർ തെരുവിലിറങ്ങി

സർക്കാരിന്റെ ശമ്പള പരിഷ്കരണം നിലവിൽ വന്നപ്പോൾ കിട്ടുന്ന ശമ്പളത്തിലും കുറവ്.നയത്തിൽ പ്രതിഷേധിച്ച് ആന്ധ്രയിൽ മുഴുവൻ ജീവനക്കാരും പ്രതിഷേധത്തിൽ. വൈഎസ് ജഗൻ മോഹൻ റെഡ്ഢി സർക്കാരിന്റെ പുതുക്കിയ ശമ്പള പരിഷ്കരണത്തിൽ പ്രതിഷേധിച്ച് അധ്യാപകരടക്കം ആയിരത്തിലധികം ജീവനക്കാരാണ് ഇന്ന് തെരുവിലിറങ്ങിയത്. കോവിഡിന്റെ പശ്ചാതലത്തിൽ പോലീസ് ഏർപ്പെടുത്തിയ മുഴുവൻ നി...

ഗേറ്റ് പരീക്ഷ മാറ്റി വെക്കില്ല ;സുപ്രീം കോടതി

ഈ മാസം അഞ്ചിന് നടക്കേണ്ട ഗ്രാജുവേറ്റ് ആപ്റ്റിട്യൂഡ് ടെസ്റ്റ്‌ ഇൻ എഞ്ചിനീയറിംഗ് (ഗേറ്റ്) പരീക്ഷ മാറ്റി വെക്കില്ലെന്ന് സുപ്രീം കോടതി അറിയിച്ചു.പരീക്ഷക്ക് തയാറെടുത്തു നിൽക്കുന്ന കുട്ടികളുടെ ഭാവിയിൽ ഉൽകണ്ഠ പ്രകടിപ്പിച്ചാണ് മൂന്നംഗ ബെഞ്ച് പരീക്ഷയ്ക്ക് 48 മണിക്കൂർ മാത്രം ശേഷിക്കെ പരീക്ഷ നീട്ടിവെക്കേണ്ടെന്ന് വിധിച്ചത്. രാജ്യത്തുടനീളം 9 ലക്ഷം വിദ്യാ...

വ്യാജ കോവിഡ് വാക്‌സിനുകൾ നിർമിച്ച 5 പേർ വാരണാസിയിൽ പിടിയിൽ : കേരളത്തിലും എത്തിയേക്കാം..ജാഗ്രത

രാജ്യത്ത് വ്യാജ കോവിഡ് വാക്സിനുകളും ഉത്പാതിപ്പിക്കുന്നതായി കണ്ടെത്തൽ.വാരണാസിയിലെ രോഹിത് നഗറിൽ നിന്ന് യുപി സ്പെഷ്യൽ ടാസ്ക് ഫോഴ്സ് (എസ്ടിഎഫ് ) വ്യാജ കോവിഡ് വാക്സിൻ നിർമിച്ച 5 പേരെ അറസ്റ്റ് ചെയ്തു.ഇവരുടെ പക്കൽ നിന്നും വ്യാജ കോവിഷീൽഡ് വാക്‌സിനും 4 കോടിയിലധികം രൂപ വില വരുന്ന വ്യാജ ടെസ്റ്റിംഗ് കിറ്റുകളും സൈയ്കോവ് ഡി വാക്സിനുകളും റെംടെസിവിർ വാക്‌സിനുക...

36 വർഷത്തിനിടെ 27 അഴിമതി കേസുകൾ : ഒഡിഷയിൽ ഐഎസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

27 അഴിമതി കേസുകൾ, 2 അഴിമതി കേസുകളിൽ ശിക്ഷ, റൂറൽ ഹൗസിങ് കുംഭ കോണത്തിൽ മുഖ്യ പ്രതി.. ഒഡിഷയിലെ ഐഎസ് ഉദ്യോഗസ്ഥൻ വിനോദ് കുമാറിന്റെ കിരീടത്തിലെ പൊൻതൂവലുകളാണിവ.തൂവലുകളുടെ എണ്ണം കൂടിയപ്പോൾ ഒഡിഷ സർക്കാരിന്റെ ശുപാർശയിൽ കേന്ദ്ര സർക്കാർ പാരിതോഷികമായി 'ഡിസ്മിസലും' അടിച്ചു കൊടുത്തു. 1999 ൽ ഒഡിഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വന്ന നാശനഷ്ടത്തിൽ ഒഡിഷയിലെ റ...

ഇരുന്നു കൊണ്ട്‌ ദേശീയഗാനം പാടി, ബി.ജെ.പി. പരാതിയില്‍ മമതാ ബാനര്‍ജിക്ക്‌ സമന്‍സ്‌

എഴുന്നേറ്റു നില്‍ക്കാതെ ദേശീയ ഗാനം ആലപിച്ചെന്നാരോപിച്ച്‌ ബി.ജെ.പി. പ്രവര്‍ത്തകന്‍ നല്‍കിയ കേസില്‍ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക്‌ മുംബൈ മെട്രോപ്പോളീറ്റന്‍ കോടതി സമന്‍സ്‌ പുറപ്പെടുവിച്ചു. അറസ്റ്റ്‌ ചെയ്യാന്‍ ഉത്തരവ്‌ നല്‍കണമെന്ന ആവശ്യം കോടതി തള്ളി. 2020 ഡിസംബര്‍ ഒന്നിന്‌ മുംബൈയിലെ ഒരു അനൗദ്യോഗിക ചടങ്ങില്‍ പങ്കെടുക്കവേയാണ്‌ മമത ഇരുന്...

സിൽവർ ലൈന് ഉടൻ അനുമതിയില്ലെന്ന് കേന്ദ്ര സർക്കാർ : കാരണം…

കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതിക്ക് ഉടൻ അനുമതി നൽകാനാവില്ലെന്ന് കേന്ദ്രം. കേരളം നൽകിയ ഡീറ്റൈൽഡ് പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ (ഡി പി ആർ ) പൂർണ്ണമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അനുമതി നിഷേധിച്ചത്. പരിസ്ഥിതി പഠനം നടത്തിയിട്ടില്ലെന്നും സാങ്കേതികമായും സാമ്പത്തികമായുമുള്ള പ്രയോഗികതയെ പറ്റി ഡിപിആറിൽ വ്യക്തമാക്കിയിട്ടില്ലെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്...

കൊവിഷീല്‍ഡ്‌ വാക്‌സിന്‍ സ്വീകരിച്ച ഡോക്ടര്‍ മരിച്ചു… 1000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട്‌ കേസ്‌

33 വയസ്സുകാരിയായ മെഡിക്കല്‍ കോളേജധ്യാപിക കൊവിഷീല്‍ഡ്‌ വാക്‌സിന്‍ കുത്തിവെച്ചതു കാരണം മരിച്ചെന്ന്‌ മഹാരാഷ്ട്രയില്‍ കേസ്‌. കൊവിഷീല്‍ഡ്‌ വാക്‌സിനുമായി ബന്ധപ്പെട്ട്‌ ആദ്യമായി ഉയര്‍ന്നിരിക്കുന്ന കേസാണിത്‌. ഫെബ്രുവരി അഞ്ചിന്‌ ആദ്യ ഡോസ്‌ എടുത്ത നാഗ്‌പൂരിലെ മെഡിക്കല്‍ കോളേജ്‌ പ്രൊഫസറായ സ്‌നേഹല്‍ ലുനാവത്‌ തലച്ചോറിലെ രക്തസ്രാവം മൂലം മരിച്ച സംഭവത്തില...

മിറാം തരോണിനെ ചൈനീസ് സൈന്യം ഉപദ്രവിച്ചു… വെളിപ്പെടുത്തലുമായി പിതാവ്

അരുണാചൽ പ്രാദേശിൽ നിന്ന് ചൈനീസ് സൈന്യം തട്ടിക്കൊണ്ടുപോയ പതിനേഴു വയസ്സുകാരൻ മിറാം തരോണിനെ ചൈനീസ് സൈന്യം ഷോക്കടിപ്പിക്കുകയും മർദ്ദിക്കുകയും ചെയ്‌തെന്ന് പിതാവിന്റെ വെളിപ്പെടുത്തൽ. "അവന്‍ ഇപ്പോഴും മാനസികാഘാതത്തില്‍ നിന്ന് മോചിതനായിട്ടില്ല. അവനെ പിറകില്‍ നിന്ന് ചവിട്ടുകയും നേരിയ തോതില്‍ ഷോക്കടിപ്പിക്കുകയും ചെയ്തു. കൂടുതല്‍ സമയവും അവന്റെ കണ്ണുകള്‍...

കേന്ദ്ര ബജറ്റ് : വില കുറയുന്ന ചില സാധനങ്ങൾ, കൂടുന്നവയും ….

കേന്ദ്രബജറ്റ്‌ നിര്‍ദ്ദേശങ്ങള്‍ വഴി ചില ഉല്‍പന്നങ്ങളുടെ വില കുറയാന്‍ സാധ്യത, ചിലതിന്‌ വില കൂടുകയും ചെയ്യും. മൊബൈൽ ഫോൺ ചാർജറുകൾ, മൊബൈൽ ഫോൺ ക്യാമറ ലെൻസുകൾ, ട്രാൻസ്‌ഫോർമറുകൾ എന്നിവയുടെ ആഭ്യന്തര ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിന് കസ്റ്റം ഡ്യൂട്ടിയിൽ ഇളവ് ധനമന്ത്രി പ്രഖ്യാപിച്ചു. മൊബൈൽ പാർട്‌സുകളുടെ വിലക്കുറവ് കാരണം മൊബൈലുകൾക്കും വിലക്കുറവ് പ്രതീക്ഷ...