Categories
latest news

36 വർഷത്തിനിടെ 27 അഴിമതി കേസുകൾ : ഒഡിഷയിൽ ഐഎസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്നും പിരിച്ചു വിട്ടു

27 അഴിമതി കേസുകൾ, 2 അഴിമതി കേസുകളിൽ ശിക്ഷ, റൂറൽ ഹൗസിങ് കുംഭ കോണത്തിൽ മുഖ്യ പ്രതി.. ഒഡിഷയിലെ ഐഎസ് ഉദ്യോഗസ്ഥൻ വിനോദ് കുമാറിന്റെ കിരീടത്തിലെ പൊൻതൂവലുകളാണിവ.
തൂവലുകളുടെ എണ്ണം കൂടിയപ്പോൾ ഒഡിഷ സർക്കാരിന്റെ ശുപാർശയിൽ കേന്ദ്ര സർക്കാർ പാരിതോഷികമായി ‘ഡിസ്മിസലും’ അടിച്ചു കൊടുത്തു.

1999 ൽ ഒഡിഷ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റിൽ വന്ന നാശനഷ്ടത്തിൽ ഒഡിഷയിലെ റൂറൽ ഹൗസിങ് വികസന കോർപറേഷന്റെ മാനേജിങ് ഡയറക്ടർ ആയിരിക്കെ വിനോദ് കുമാർ 33 കോടിയോളം രൂപ അനധികൃതമായി വകമാറ്റിയെന്നാണ് ഒരു കേസ്.

thepoliticaleditor

2000-2001 കാലത്ത്, മതിയായ ഈട് വാങ്ങാതെയും പരിശോധന നടത്താതെയും കരാറുകാർക്കും കെട്ടിടനിർമാതാക്കൾക്കും ലോൺ അനുവദിച്ചതിനും ഇയാൾക്കെതിരെ വിജിലൻസ് കേസുകൾ ഉണ്ട്.
2001 ൽ ഇയാളെ അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തെങ്കിലും വീണ്ടും സർവീസിൽ നിയമിക്കുകയായിരുന്നു.
2018 ൽ ഒരു കോടിയോളം രൂപയുടെ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തി പ്രത്യേക വിജിലൻസ് കോടതി ഇയാളെ മൂന്ന് വർഷ തടവിന് വിധിച്ചിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിൽ സ്പെഷ്യൽ ഡ്യൂട്ടി ഓഫീസർ ആയിരിക്കെയാണ് വിനോദ് കുമാറിനെ സർവീസിൽ നിന്നും പിരിച്ചുവിടുന്നത്.

Spread the love
English Summary: odisha government dismissed IAS officer over frequent Greaft cases

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick