രജനീകാന്ത് ആദ്യം പാര്‍ടി പ്രഖ്യാപിക്കട്ടെ, പരിപാടി പുറത്തുവിടട്ടെ എന്നിട്ട് പ്രതികരിക്കാമെന്ന് എം.കെ.സ്റ്റാലിന്‍

രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തോട് വേവലാതി വേണ്ടെന്ന പ്രതികരണവുമായി ഡി.എം.കെ. മേധാവി എം.കെ.സ്റ്റാലിന്‍. ആര്‍ക്കു വേണമെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്ര്യമുണ്ടെന്നും രജനീകാന്ത് പാര്‍ടി പ്രഖ്യാപിക്കുകയും പാര്‍ടിയുടെ പരിപാടി പുറത്തുവിടുകയും ചെയ്ത ശേഷം താന്‍ സ്വന്തം അഭിപ്രായം പറയാമെന്ന് സ്റ്റാലിന്‍ തിങ്കള...

കര്‍ഷകസമരം: അഞ്ചാംവട്ട ചര്‍ച്ചയും പരാജയം…വിശദാംശങ്ങള്‍

ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ കര്‍ഷകനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ അഞ്ചാംവട്ട ചര്‍ച്ച ഡല്‍ഹി വിഗ്യാന്‍ ഭവനില്‍ കര്‍ഷകനേതാക്കളുമായി കേന്ദ്രസര്‍ക്കാര്‍ നടത്തിയ അഞ്ചാംവട്ട ചര്‍ച്ചയും പരാജയപ്പെട്ടു. കര്‍ഷകവിരുദ്ധമായ നിയമം മുഴുവനായി പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് കര്‍ഷകസംഘടനാ നേതാക്കള്‍ വ്യക്തമാക്കി. ഡിസംബര്‍ ഒന്‍പതിന് വീണ്ടും ചര...

മധ്യപ്രദേശിന് പകരം വീട്ടാന്‍ കോണ്‍ഗ്രസ് നീക്കം… ഹരിയാനയിലെ ബി.ജെ.പി.സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസില്‍ കരുനീക്കം

ഭൂപീന്ദര്‍ സിങ് ഹൂഡ കര്‍ണാടകയിലും മധ്യപ്രദേശിലും കോണ്‍ഗ്രസിന്റെയും സഖ്യസര്‍ക്കാരുകളെ വീഴ്ത്തി ഭരണം പിടിച്ചെടുത്ത ബി.ജെ.പി.യുടെ ചാണക്യ തന്ത്രങ്ങള്‍ക്ക് പ്രതികാരമെന്നോണം കോണ്‍ഗ്രസ് ഹരിയാനയെ നോട്ടമിടുന്നു. ഹരിയാനയില്‍ മനോഹര്‍ലാല്‍ ഖട്ടറിന്റെ ബി.ജെ.പി. സര്‍ക്കാരിനെ കര്‍ഷക പ്രക്ഷോഭത്തിന്റെ പശ്ചാത്തലം ഉപയോഗിച്ച് അവിശ്വാസത്തിലൂടെ പുറത്താക്കാനാണ് കോ...

മഹാരാഷ്ട്രയില്‍ ശിവസേനാ സഖ്യത്തിന് വീണ്ടും വിജയം.. ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയായി ലെജിസ്ലേറ്റീവ് കൗണ്‍സില്‍ തിരഞ്ഞെടുപ്പു ഫലം

മഹാരാഷ്ട്ര നിയമസഭയിലെ ബിരുദധാരികളുടെയും, അധ്യാപകരുടെയും സംവരണ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഭരണകക്ഷിയായ മഹാവികാസ് അഖാഡിക്ക് വന്‍ വിജയം. ആകെയുള്ള ആറ് സീററില്‍ നാലെണ്ണവും സഖ്യം നേടി. എന്‍.സി.പി.യുടെ രണ്ടും കോണ്‍ഗ്രസിന്റെ രണ്ടും സ്ഥാനാര്‍ഥികളാണ് ജയിച്ചത്. ബി.ജെ.പിക്ക് ഒരു സീറ്റില്‍ മാത്രമാണ് വിജയം. ഒരു സീറ്റില്‍ സ്വതന്ത്രന്‍ മുന്നേറുന്നു...

സുശീല്‍മോദിയെ ബിഹാറില്‍ നിന്നും മാറ്റാന്‍ ബി.ജെ.പി

മുന്‍ ഉപമുഖ്യമന്ത്രി സുശീല്‍ മോദിക്ക് ബിഹാറില്‍ ഇനി സ്ഥാനമില്ല. അദ്ദേഹം അതിയായി ആഗ്രഹിച്ചിട്ടും സംസ്ഥാനഭരണത്തില്‍ മോദി വേണ്ടെന്ന് ബി.ജെ.പി. തീരുമാനിച്ചു. നിതീഷ്‌കുമാറുമായി വളരെ ഐക്യത്തില്‍ പോകുന്ന മോദിയെ വീണ്ടും നിതീഷിനൊപ്പം നിര്‍ത്താന്‍ ബി.ജെ.പി. കേന്ദ്ര നേതൃത്വം ആഗ്രഹിക്കുന്നില്ല. സുശീല്‍ മോദിക്ക് രാജ്യസഭാസീറ്റ് നല്‍കാനാണ് തീരുമാനം. കേന്ദ...

ആയുര്‍വേദ ഗുളിക ആയുഷ്-64 കൊവിഡിന് ഫലപ്രദമെന്ന് കണ്ടെത്തല്‍… ജോദ്പുര്‍ എയിംസില്‍ പരീക്ഷിച്ച് 70 ശതമാനം വിജയം

മലേറിയക്ക് മരുന്നായി ഉപയോഗിക്കുന്ന ആയുര്‍വേദ ഗുളിക ആയുഷ്-64 കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ നടത്തിയ പരീക്ഷണമരുന്നു പ്രയോഗത്തിലാണ് മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തിയത്. ജോദ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 30 കൊവിഡ് ബാധിതര്‍ക്ക് രാവിലെയും വൈകീട്ടും ഗു...

ബാബ ആംതെയുടെ കൊച്ചുമകള്‍ വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്ത നിലയില്‍

ലോക പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവും കൂടിയായ ഡോ. ബാബ ആംതെയുടെ കൊച്ചുമകള്‍ ഡോ. ശീതള്‍ ആംതെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. മുംബൈയില്‍ തിങ്കളാഴ്ച രാവിലെ വീട്ടിനകത്തായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കുത്തിവെച്ചായിരുന്നു മരണം എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. കുഷ്ഠ രോഗികളുടെ ചികില്‍സയ്ക്കായുള്ള സ്ഥാപനം നടത്...

ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും ചീത്തയായ, നാണംകെട്ട ന്യായാധിപന്‍- പ്രശാന്ത് ഭൂഷണ്‍

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും ചീത്തയായ ന്യായാധിപന്‍ ഈയിടെ വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയാണെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. ഭരണകൂടത്താല്‍ ഏറ്റവും സ്വാധീനിക്കപ്പെട്ട ന്യായാധിപനായ അരുണ്‍ മിശ്ര തന്റെ വിധികള്‍ പാവങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ബാധിക്കുന്നത് എങ്ങിനെയെന്ന് പരിഗണിച്ചതേയില്ലെന്ന...

ഡെല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് സുപ്രീംകോടതി അഭിഭാഷകരുടെ ഐക്യദാര്‍ഢ്യം

രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീംകോടതിയിലെ ഒരു പറ്റം അഭിഭാഷകര്‍ രംഗത്തെത്തി. ഡെല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗം രാജീവ് ഖോസ് ലെ, മുതിര്‍ന്ന അഭിഭാഷകന്‍ എച്.എസ്. ഫൂല്‍ക്ക എന്നിവരുടെ നേതൃത്വത്തിലാണ് അഭിഭാഷകര്‍ സുപ്രീംകോടതിക്കു പുറത്ത് ഐക്യദാര്ഢ്യകൂട്ടായ്മ സംഘടിപ്പിച്ചത്. പ്രതിഷേധിക്കുന്ന കര്‍ഷകരെ രാഷ്ട്രീയനിറം ...

പിതാവില്‍ നിന്നും മകനിലൂടെ കര്‍ഷക മുന്നേറ്റവുമായി ഭാരതീയ കിസാന്‍ യൂണിയന്‍

ഡല്‍ഹിയില്‍ നടക്കുന്ന വന്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ അമരക്കാരിലൊരാളായ രാകേഷ് ടിക്കായത്ത് പഴയ കര്‍ഷക നേതാവ് മഹേന്ദ്രസിങ് ടിക്കായത്തിന്റെ മകന്‍. ഉത്തരേന്ത്യയില്‍ വന്‍ കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹേന്ദ്രസിങ് ടിക്കായത്ത് തൊണ്ണൂറുകളിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉത്തരേന്ത്യയിലെ എണ്ണപ്പെട്ട കര്‍ഷക നേതാവായിരുന്നു. അദ്ദേഹത്തിന്റ...