
രജനീകാന്തിന്റെ രാഷ്ട്രീയപ്രവേശത്തോട് വേവലാതി വേണ്ടെന്ന പ്രതികരണവുമായി ഡി.എം.കെ. മേധാവി എം.കെ.സ്റ്റാലിന്‍. ആര്‍ക്കു വേണമെങ്കിലും രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ജനാധിപത്യത്തില്‍ സ്വാതന്ത്ര്യമുണ്ടെന്നും രജനീകാന്ത് പാര്‍ടി പ്രഖ്യാപിക്കുകയും പാര്‍ടിയുടെ പരിപാടി പുറത്തുവിടുകയും ചെയ്ത ശേഷം താന്‍ സ്വന്തം അഭിപ്രായം പറയാമെന്ന് സ്റ്റാലിന്‍ തിങ്കളാഴ്ച പറഞ്ഞു. പുതിയ രാഷ്ട്രീയപാര്‍ടി ജനവരിയില്‍ രൂപീകരിക്കുമെന്നും ഏപ്രിലില്‍ നടക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ 234 മണ്ഡലങ്ങളിലും മല്‍സരിക്കുമെന്നും രജനീകാന്ത് ഡിസംബര്‍ മൂന്നിന് പ്രഖ്യാപിച്ചിരുന്നു. അധികാരം പിടിച്ചെടുക്കാന്‍ ആഗ്രഹിച്ചു നില്‍ക്കുന്ന ഡി.എം.കെ.യ്ക്കാണ് ഈ പ്രഖ്യാപനം ഏറ്റവും ഉല്‍കണ്ഠ ഉണ്ടാക്കിയിരിക്കുന്നത്. ഡി.എം.കെ.യുടെ വോട്ടുകളാണ് രജനീകാന്തിന്റെ പാര്‍ടി ഭിന്നിപ്പിക്കാന്‍ പോകുന്നത് എന്നാണ് അഭ്യൂഹം.