ആയുര്‍വേദ ഗുളിക ആയുഷ്-64 കൊവിഡിന് ഫലപ്രദമെന്ന് കണ്ടെത്തല്‍… ജോദ്പുര്‍ എയിംസില്‍ പരീക്ഷിച്ച് 70 ശതമാനം വിജയം

മലേറിയക്ക് മരുന്നായി ഉപയോഗിക്കുന്ന ആയുര്‍വേദ ഗുളിക ആയുഷ്-64 കൊവിഡിനെ പ്രതിരോധിക്കാന്‍ ഫലപ്രദമെന്ന് കണ്ടെത്തല്‍. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ആയുര്‍വേദ നടത്തിയ പരീക്ഷണമരുന്നു പ്രയോഗത്തിലാണ് മരുന്ന് ഫലപ്രദമെന്ന് കണ്ടെത്തിയത്. ജോദ്പുര്‍ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ 30 കൊവിഡ് ബാധിതര്‍ക്ക് രാവിലെയും വൈകീട്ടും ഗു...

ബാബ ആംതെയുടെ കൊച്ചുമകള്‍ വിഷം കുത്തിവെച്ച് ആത്മഹത്യ ചെയ്ത നിലയില്‍

ലോക പ്രശസ്ത സാമൂഹ്യപ്രവര്‍ത്തകനും മഗ്‌സാസെ അവാര്‍ഡ് ജേതാവും കൂടിയായ ഡോ. ബാബ ആംതെയുടെ കൊച്ചുമകള്‍ ഡോ. ശീതള്‍ ആംതെ ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു. മുംബൈയില്‍ തിങ്കളാഴ്ച രാവിലെ വീട്ടിനകത്തായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. വിഷം കുത്തിവെച്ചായിരുന്നു മരണം എന്നാണ് മാധ്യമറിപ്പോര്‍ട്ടുകള്‍. കുഷ്ഠ രോഗികളുടെ ചികില്‍സയ്ക്കായുള്ള സ്ഥാപനം നടത്...

ജസ്റ്റിസ് അരുണ്‍ മിശ്ര ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും ചീത്തയായ, നാണംകെട്ട ന്യായാധിപന്‍- പ്രശാന്ത് ഭൂഷണ്‍

ഇന്ത്യന്‍ ജുഡീഷ്യറിയുടെ ചരിത്രത്തിലെ ഏറ്റവും ചീത്തയായ ന്യായാധിപന്‍ ഈയിടെ വിരമിച്ച ജസ്റ്റിസ് അരുണ്‍ മിശ്രയാണെന്ന് പ്രമുഖ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ അഭിപ്രായപ്പെട്ടു. ഭരണകൂടത്താല്‍ ഏറ്റവും സ്വാധീനിക്കപ്പെട്ട ന്യായാധിപനായ അരുണ്‍ മിശ്ര തന്റെ വിധികള്‍ പാവങ്ങളെയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരെയും ബാധിക്കുന്നത് എങ്ങിനെയെന്ന് പരിഗണിച്ചതേയില്ലെന്ന...

ഡെല്‍ഹി കര്‍ഷക പ്രക്ഷോഭത്തിന് സുപ്രീംകോടതി അഭിഭാഷകരുടെ ഐക്യദാര്‍ഢ്യം

രാജ്യതലസ്ഥാനത്ത് പ്രതിഷേധം നടത്തുന്ന കര്‍ഷകര്‍ക്ക് പിന്തുണയുമായി സുപ്രീംകോടതിയിലെ ഒരു പറ്റം അഭിഭാഷകര്‍ രംഗത്തെത്തി. ഡെല്‍ഹി ബാര്‍ കൗണ്‍സില്‍ അംഗം രാജീവ് ഖോസ് ലെ, മുതിര്‍ന്ന അഭിഭാഷകന്‍ എച്.എസ്. ഫൂല്‍ക്ക എന്നിവരുടെ നേതൃത്വത്തിലാണ് അഭിഭാഷകര്‍ സുപ്രീംകോടതിക്കു പുറത്ത് ഐക്യദാര്ഢ്യകൂട്ടായ്മ സംഘടിപ്പിച്ചത്. പ്രതിഷേധിക്കുന്ന കര്‍ഷകരെ രാഷ്ട്രീയനിറം ...

പിതാവില്‍ നിന്നും മകനിലൂടെ കര്‍ഷക മുന്നേറ്റവുമായി ഭാരതീയ കിസാന്‍ യൂണിയന്‍

ഡല്‍ഹിയില്‍ നടക്കുന്ന വന്‍ കര്‍ഷക പ്രക്ഷോഭത്തിന്റെ അമരക്കാരിലൊരാളായ രാകേഷ് ടിക്കായത്ത് പഴയ കര്‍ഷക നേതാവ് മഹേന്ദ്രസിങ് ടിക്കായത്തിന്റെ മകന്‍. ഉത്തരേന്ത്യയില്‍ വന്‍ കര്‍ഷക മുന്നേറ്റങ്ങള്‍ക്ക് നേതൃത്വം നല്‍കിയ മഹേന്ദ്രസിങ് ടിക്കായത്ത് തൊണ്ണൂറുകളിലും ഈ നൂറ്റാണ്ടിന്റെ തുടക്കത്തിലും ഉത്തരേന്ത്യയിലെ എണ്ണപ്പെട്ട കര്‍ഷക നേതാവായിരുന്നു. അദ്ദേഹത്തിന്റ...

ഇന്ത്യ കൊവിഡ് വാക്‌സിനേഷന് ഒരുങ്ങുന്നു… ആദ്യം നല്‍കാന്‍ സാധ്യത ഓക്‌സ്‌ഫോര്‍ഡ് വാക്‌സിന്‍.. മുന്‍ഗണനാപട്ടികയില്‍ 31 കോടി പേര്‍

ഇന്ത്യയില്‍ കൊവിഡ് വാക്‌സിന്‍ അടുത്ത വര്‍ഷം ആദ്യപാദത്തില്‍ നല്‍കിത്തുടങ്ങുന്നതിനുള്ള തകൃതിയായ ഒരുക്കങ്ങള്‍ നടന്നു വരികയാണ്. മാര്‍ച്ചിനും മെയ് മാസത്തിനുമിടയില്‍ വാക്‌സിനേഷന്‍ ആദ്യഘട്ടം നടപ്പാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. ഡോ. വി.കെ. പോളിന്റെ നേതൃത്വത്തിലുള്ള ദേശീയ വാക്‌സിന്‍ കമ്മിറ്റി ഇതിനായുള്ള ബ്ലൂപ്രിന്റ് തയ്യാറാക്കിക്കഴിഞ്ഞു. ഇപ്പോള്‍...

കപില്‍ സിബലിനു പിറകെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനവുമായി ഗുലാം നബി ആസാദും… പഞ്ച നക്ഷത്ര സംസ്‌കാരം കൊണ്ട് തിരഞ്ഞടുപ്പ് ജയം സാധ്യമല്ലെന്ന് ഗുലാം നബി

കഴിഞ്ഞ ജൂലായില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കത്തെഴുതിയ 23 ദേശീയ നേതാക്കളില്‍ ഒരാളായ ഗുലാം നബി ആസാദ് വീണ്ടും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത് ഹൈക്കമാന്‍ഡിനെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുന്നു. ഏതാനും ദിവസം മുമ്പ് മുതിര്‍ന്ന നേതാവ് കപില്‍ സിബല്‍ ബിഹാര്‍, മധ്യപ്രദേശ് തിരഞ്ഞെടുപ്പ് പരാജയം മുന്‍നിര്‍ത്തി നേതൃത്വത്തെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു...

ബിഹാര്‍ നിയമസഭാ സമ്മേളനം ഇന്ന് ആരംഭിക്കുന്നു… മന്ത്രിസഭാ വികസനം ഈയാഴ്ച ബി.ജെ.പിക്ക് മന്ത്രിമാര്‍ 19 ആകും

പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ബിഹാര്‍ നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് ആരംഭിക്കും. ഒരാഴ്ചയ്ക്കകം കാബിനറ്റ് വികസനം ഉണ്ടാകും എന്നാണ് സൂചന. ബി.ജെ.പിക്ക് മന്ത്രിസഭയിലുള്ള പ്രാതിനിധ്യം ഗണ്യമായി വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇപ്പോള്‍ ഏഴ് മന്ത്രിമാരാണ് ബി.ജെ.പി.ക്ക് ഉള്ളത്. അത് 19 ആയി വര്‍ധിക്കുമെന്നാണ് സൂചന. തിരഞ്ഞെടുപ്പില്‍ ജെ.ഡി.യുവിനെ അപേക്ഷിച്ച് ...

മധ്യപ്രദേശില്‍ കൊവിഡ് വ്യാപനം കൂടുന്നു.. ഇന്ന് മുതല്‍ രാത്രികാല കര്‍ഫ്യൂ, ലോക് ഡൗണ്‍ ഉണ്ടാവില്ല

മധ്യപ്രദേശില്‍ വീണ്ടും കൊവിഡ് പിടിമുറുക്കുന്നത് സര്‍ക്കാരിനെ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ പ്രേരിപ്പിക്കുന്നു. ലോക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഉദ്ദേശ്യമില്ലെന്ന് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍ അറിയിച്ചു. എന്നാല്‍ ഇന്നു മുതല്‍ രാത്രകാല കര്‍ഫ്യൂ ഏര്‍പ്പെടുത്തു. ഇന്‍ഡോര്‍, ഭോപാല്‍, ഗ്വാളിയോര്‍, വിദിഷ, രത്‌ലം എന്നീ നഗരങ്ങളില്‍ രാത്രി പത്ത് മു...

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം പെട്രോളിനും ഡീസലിനും വിലകൂട്ടി

രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം രാജ്യത്ത് പെട്രോളിനും ഡീസലിനും വിലകൂട്ടി. ഡല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 17 പൈസയാണ് കൂടിയത്. ഡീസലിനാകട്ടെ 22 പൈസയും. ഇതോടെ ഡല്‍ഹിയില്‍ പെട്രോള്‍ വില 81.06 രൂപയില്‍നിന്ന് 81.23 രൂപയായി. ഡീസലിനാകട്ടെ ലിറ്ററിന് 70.68 രൂപയുമാണ് പുതുക്കിയ വില. കോഴിക്കോട് ഒരു ലിറ്റര്‍ പെട്രോള്‍ ലഭിക്കാന്‍ 81.68 രൂപയാണ് മുടക്കേ...