പാലക്കാട്‌, പത്തനംതിട്ട ജില്ല കളക്ടർമാർക്ക് സ്ഥലം മാറ്റം

പാലക്കാട് ജില്ലാ കലക്ടര്‍ ഡി ബാലമുരളിയെ ലേബര്‍ കമ്മീഷണറായി മാറ്റി നിയമിക്കാന്‍ തീരുമാനിച്ചു. പരിസ്ഥിതി-കാലാവസ്ഥാ വകുപ്പ് ഡയറക്ടറുടെ അധിക ചുമതല കൂടി ഇദ്ദേഹം വഹിക്കും. സഹകരണ രജിസ്ട്രാര്‍ നരസിംഹുഗാരി ടിഎല്‍ റെഡ്ഡിയെ പത്തനംതിട്ട ജില്ലാ കലക്ടറായും പത്തനംതിട്ട ജില്ലാ കലക്ടര്‍ പി.ബി. നൂഹിനെ സഹകരണ രജിസ്ട്രാറായും പരസ്പരം മാറ്റി നിയമിക്കും.  ...

വടക്കാഞ്ചേരി ലൈഫ് ഫ്‌ലാറ്റ്.. സര്‍ക്കാര്‍ അപ്പീല്‍ സുപ്രീംകോടതിയില്‍

വടക്കാഞ്ചേരി ലൈഫ് മിഷൻ പദ്ധതി കേസിലെ സിബിഐ അന്വേഷണത്തിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. വിദേശ സംഭാവന നിയമം സംസ്ഥാന സര്‍ക്കാരിന് ബാധകമല്ലെന്നാണ് വാദം. നേരിട്ടു വിദേശ സംഭാവന സ്വീകരിച്ചില്ലെന്നത് ഹൈക്കോടതി പരിഗണിച്ചില്ല. സിബിഐ അന്വേഷണം രാഷ്ട്രീയപ്രേരിതമെന്നും ഹർജിയിൽ പറയുന്നു.

വൈറ്റില പാലം കേസില്‍ നിപുന്‍ ചെറിയാന് ജാമ്യം

വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുൻപു തുറന്നു നൽകിയെന്നാരോപിച്ച് പൊലീസ് ‌അറസ്റ്റു ചെയ്ത വിഫോർ കേരള കോഓർഡിനേറ്റർ നിപുൻ ചെറിയാന് ജാമ്യം. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ഉപാധിയുമുണ്ട്. പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു കൂട്ടംകൂടാൻ ആഹ്വാനം ചെയ്തതിനും പൊതുമുതൽ നശിപ്പിച്ചെന്നുമുള്ള വകുപ്പു...

വാളയാര്‍ കേസിലെ പിഴവ്: എസ്.ഐ.ക്കും വക്കീലുമാര്‍ക്കും എതിരെ നടപടി

വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ. പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടർമാരും വീഴ്ച വരുത്തിയെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ കൂടിയായ പി.കെ.ഹനീഫയുടെ റിപ്പോർട്ടിൽ പറയുന്നു. ആക്‌ഷൻ...

വീരപ്പന്‍ സിനിമയ്‌ക്കെതിരെ വിധി നേടി ഭാര്യ മുത്തുലക്ഷ്മി

വീരപ്പന്‍- ദ ഹങ്കര്‍ ഓഫ് കില്ലിങ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് ബംഗലൂരു കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നല്‍കിയ കേസിലാണ് വിധി. വീരപ്പനെ കൊലപാതക വിശപ്പുകാരനായി ചിത്രീകരിക്കുന്നത് വ്യക്തിയുടെ ആത്മാഭിമാനത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അത് തടയണമെന്നുമായിരുന്നു ഹര്‍ജി. വ്യക്തിയുടെ സ്വകാര്യത ഭരണഘടനാപരമ...

രജിസ്റ്റര്‍ വിവാഹം നോട്ടീസ് ബോര്‍ഡിലിടുന്നത് മൗലികാവകാശ ലംഘനം-അലഹബാദ് ഹൈക്കോടതി

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം നടത്തുന്നതിന് വിവാഹക്കാര്യം രജിസ്റ്റര്‍ ഓഫീസില്‍ പരസ്യപ്പെടുത്തുന്നതും വിവാഹത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ സ്വീകരിക്കുന്നതും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വകാര്യതയുടെ കടുത്ത ലംഘനമാണന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് വിവേക് ചൗധരിയുടെതാണ് ഈ സുപ്രധാന വിധി. വിവാഹം കഴിക്കുന്നവരുടെ പേരും വിലാസവും അവര...

സുപ്രീംകോടതിയുടെ വിദഗ്ധ സമിതിയില്‍ എല്ലാവരും സര്‍ക്കാര്‍ അനുകൂലികള്‍.. വിശദാംശങ്ങള്‍ വായിക്കാം…

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളുടെ ആരാധകര്‍. സമരം ചെയ്യുന്ന കര്‍ഷകരെ കോടതി കബളിപ്പിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ന്യായങ്ങള്‍ കോടതിയുടെ വാതിലിലൂടെ ഒളിച്ചുകടത്തുകയാണെന്ന വിമര്‍ശനം കടുത്ത തോതില്‍ ഉയരുകയാണിപ്പോള്‍.തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള...

വടക്കാഞ്ചേരി ലൈഫില്‍ സി.ബി.ഐ.അന്വേഷണം തുടരാം,
സര്‍ക്കാരിന് തിരിച്ചടി…വായിക്കുക

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്‌. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കേസില്‍ കക്ഷി ചേരാനുളള സര്‍ക്കാരിന്റെ...

കൊവിഷീല്‍ഡ് വാക്‌സിന്‍ ഡെല്‍ഹിയിലെത്തി….
ആദ്യദിനത്തില്‍ കേരളമില്ല..
വിശദാംശങ്ങള്‍ വായിക്കുക

പൂനെയില്‍ നിന്നും ആദ്യ ബാച്ച് കൊവിഷീല്‍ഡ് വാക്‌സിന്‍ 13 നഗരങ്ങളിലേക്ക് ചൊവ്വാഴ്ച രാവിലെ അയച്ചു. ആദ്യ ദിവസം വാക്‌സിന്‍ എത്തിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ല. ഡെല്‍ഹി, ചെന്നൈ, കൊല്‍ക്കട്ട, ഗുവാഹത്തി, ഷില്ലോങ്, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വര്‍, പട്‌ന, ബെംഗലുരു, ലഖ്‌നൗ, ചണ്ഡീഗഢ് എ്ന്നീ നഗരങ്ങളിലേക്കാണ് ആദ്യ ബാച്ചില്‍ വാക്‌സിന്...

കൊവിഷീല്‍ഡ് ഒരു കോടി ഡോസ് ഓര്‍ഡര്‍ ചെയ്തു… കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്നത് 200 രൂപ നിരക്കില്‍, വാക്‌സിന്‍ ഇന്ന് കൈമാറും

കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച കോവിഷീല്‍ഡ് വാക്‌സിന്റെ ഒരു കോടി ഡോസിന് ഓര്‍ഡര്‍ നല്‍കി. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്‌സഫോര്‍ഡ് വാക്‌സിന്‍ ആണ് കോവിഷീല്‍ഡ്. ഇതാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. ചൊവ്വാഴ്ച വാക്‌സിന്‍ കൈമാറാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുള്ളത്. ഡോസ് ഒന്നിന് 200 രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്...