വാളയാറിൽ പ്രായപൂർത്തിയാകാത്ത സഹോദരിമാർ പീഡനത്തിനിരയായി മരിച്ച സംഭവത്തിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന ജുഡീഷ്യൽ കമ്മിഷൻ റിപ്പോർട്ട് നിയമസഭയിൽ. പൊലീസിനു ഗുരുതര വീഴ്ച സംഭവിച്ചെന്നും അന്വേഷണ ഉദ്യോഗസ്ഥനും പ്രോസിക്യൂട്ടർമാരും വീഴ്ച വരുത്തിയെന്നും സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ അധ്യക്ഷൻ കൂടിയായ പി.കെ.ഹനീഫയുടെ റിപ്പോർട്ടിൽ പറയുന്നു. ആക്‌ഷൻ ടേക്കൻ സ്റ്റേറ്റ്മെന്റ് ആണ് ബുധനാഴ്ച സഭയിൽ വച്ചത്.
എസ്ഐ പി.സി.ചാക്കോയെ സ്ഥിരമായി അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കി.
കേസന്വേഷിച്ച മറ്റു ഉദ്യോഗസ്ഥര്‍ വീഴ്ച വരുത്തിയിട്ടുണ്ടോയെന്നു ഡിജിപി പരിശോധിക്കും.
ലത ജയരാജിനെയും ജലജ മാധവനെയും ഇനി പ്രോസിക്യൂട്ടര്‍മാര്‍ ആക്കില്ല.
പബ്ലിക് പ്രോസിക്യൂട്ടർമാർക്ക് 2 മാസം പ്രാരംഭ പരിശീലനം നല്‍കും.
സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ നിയമനത്തിനുമുൻപ് അഡ്വക്കേറ്റുമാരുടെ പാനൽ തയ്യാറാക്കും.