വൈറ്റില മേൽപ്പാലം ഉദ്ഘാടനത്തിനു മുൻപു തുറന്നു നൽകിയെന്നാരോപിച്ച് പൊലീസ് അറസ്റ്റു ചെയ്ത വിഫോർ കേരള കോഓർഡിനേറ്റർ നിപുൻ ചെറിയാന് ജാമ്യം. ഒരു ലക്ഷം രൂപ ജാമ്യത്തുക കെട്ടിവയ്ക്കണം. എല്ലാ ശനിയാഴ്ചയും പൊലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന ഉപാധിയുമുണ്ട്.
പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ചു കൂട്ടംകൂടാൻ ആഹ്വാനം ചെയ്തതിനും പൊതുമുതൽ നശിപ്പിച്ചെന്നുമുള്ള വകുപ്പുകളിലാണ് കോടതി റിമാൻഡ് ചെയ്തത്. ഒപ്പം അറസ്റ്റിലായവരെ തൊട്ടടുത്ത ദിവസം തന്നെ ജാമ്യം നൽകി വിട്ടയച്ചിരുന്നു.