പൂനെയില്‍ നിന്നും ആദ്യ ബാച്ച് കൊവിഷീല്‍ഡ് വാക്‌സിന്‍ 13 നഗരങ്ങളിലേക്ക് ചൊവ്വാഴ്ച രാവിലെ അയച്ചു. ആദ്യ ദിവസം വാക്‌സിന്‍ എത്തിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ല. ഡെല്‍ഹി, ചെന്നൈ, കൊല്‍ക്കട്ട, ഗുവാഹത്തി, ഷില്ലോങ്, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വര്‍, പട്‌ന, ബെംഗലുരു, ലഖ്‌നൗ, ചണ്ഡീഗഢ് എ്ന്നീ നഗരങ്ങളിലേക്കാണ് ആദ്യ ബാച്ചില്‍ വാക്‌സിന്‍ അയച്ചിരിക്കുന്നത്.
ആദ്യമായി വാക്‌സിന്‍ എത്തിച്ചിരിക്കുന്നത് ഡെല്‍ഹിയിലാണ്. 56 ബോക്‌സുകള്‍ പൂനെ എയര്‍പോര്‍ട്ടില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഡെല്‍ഹിയില്‍ രാവിലെ എത്തി. ഡെല്‍ഹിയിലെ രാജീവ്ഗാന്ധി ഹോസ്പിറ്റലിലെ മുന്നണിപ്പോരാളികള്‍ക്കായിരിക്കും വാക്‌സിന്‍ രാജ്യത്താദ്യമായി നല്‍കുക. ജനുവരി 16-ന വാക്‌സിന്‍ യജ്ഞം ആരംഭിക്കും.
പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് കൊവിഷീല്‍ഡ് വാക്‌സിന്‍ വിപണിയിലെത്തിക്കുന്നത്. കേന്ദ്രസര്‍ക്കാര്‍ 1.1 കോടി വയല്‍ വാക്‌സിന്‍ ആണ് ആദ്യഘട്ടത്തില്‍ ഓര്‍ഡര്‍ ചെയതിരിക്കുന്നത്.