നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ കാര്‍ഷിക നിയമം ഞങ്ങള്‍ തടഞ്ഞോളാമെന്ന് സുപ്രീംകോടതി..

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തോട് കാണിക്കുന്ന സമീപനത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ നിയമം നടപ്പാക്കുന്നത് ഞങ്ങള്‍ നിര്‍ത്തിക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ബെഞ്ച് നിശിതമായി പ്രതികരിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിക്കാനു...

കേന്ദ്രമന്ത്രി ശ്രീപദ് നായികിന്റെ കാര്‍ ഗോകര്‍ണത്തിനടുത്ത് അപകടത്തില്‍പെട്ടു… ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു, മന്ത്രിക്കും സാരമായ പരിക്ക്

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച കാര്‍ ഗോകര്‍ണത്തിനടുത്ത് അങ്കോളയില്‍ അപകടത്തില്‍പ്പെട്ട് മന്ത്രിയുടെ ഭാര്യ വിജയ നായികും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു. മന്ത്രിക്കും സാരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും നില തൃപ്തികരമാണ്. മന്ത്രിയുള്‍പ്പെടെ നാലു പേരാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഗോകര്‍ണം സന്ദര്‍ശനത്തിനു ശേഷം...

മാര്‍ച്ച് വരെ സിനിമാതിയേറ്ററുകളുടെ വിനോദനികുതി ഒഴിവാക്കി

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്...

വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടു

വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.പ്രായപൂര്‍ത്തിയാക...

മകനെ അച്ഛന്‍ നിര്‍ബന്ധിച്ച് അമ്മയ്‌ക്കെതിരെ പീഢനപരാതി നല്‍കി…
ഇളയ മകന്റെ വെളിപ്പെടുത്തല്‍

തിരുവനന്തപുരത്ത് 14 വയസ്സുള്ള മകനെ അമ്മ പീഡിപ്പിച്ചെന്ന കേസ് നാടകീയമായ വഴിത്തിരിവില്‍ വിപരീത ദിശയിലേക്ക്. കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിന്റെ യാഥാര്‍ഥ്യം മറ്റൊന്നാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അമ്മ പോക്‌സോ നിയമപ്രകാരം കേസില്‍പ്പെട്ട ആദ്യ സംഭവത്തില്‍ യഥാര്‍ഥത്തില്‍ പൊലീസിലെ ചിലരുടെയും സ്ത്രീയുടെ ഭര്‍ത്താവിന്റെയും തിരക്കഥയാണെന്നാണ് പു...

രാമക്ഷേത്രം പണിയാന്‍ ഒരു മാസം രാജ്യവ്യാപക പണപ്പിരിവ്, പത്തു രൂപ മുതല്‍ ആയിരം വരെ റസീറ്റുകള്‍…

അയോധ്യയിലെ നിര്‍ദ്ദിഷ്ട രാമക്ഷേത്ര നിര്‍മ്മാണ ഫണ്ട് സ്വരൂപണവും രാജ്യവ്യാപകമായ ക്യാമ്പയിന്‍ ആക്കി മാറ്റാന്‍ പദ്ധതി ഒരുങ്ങുന്നു. ദശാബ്ദങ്ങള്‍ക്കു മുമ്പ് രാമശിലാപൂജ ഇന്ത്യയിലെ ഗ്രാമഗ്രാമാന്തരങ്ങളില്‍ ഓളമുണ്ടാക്കാന്‍ ഉപയോഗിച്ചതു പോലെ തന്നെയാണ് ക്ഷേത്രനിര്‍മാണ ഫണ്ട് സ്വരൂപണശ്രമവും. ജനുവരി 15-ന് മകര സംക്രാന്തിയില്‍ തുടങ്ങി ഫെബ്രുവരി 27-ന് മാഘ പൂര...

ഒമാനിൽ വാഹനാപകടം… ചങ്ങനാശ്ശേരി സ്വദേശിയടക്കം രണ്ട്​ പേർ മരിച്ചു

സുഹൈൽ ബഹ്​വാൻ കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം ചങ്ങനാശേരി സ്വദേശി വർഗീസി​ൻ്റെ മകൻ ആൽവിൻ (22),മഹാരാഷ്​ട്ര സ്വദേശി ദേവാൻഷൂ (21) എന്നിവരാണ്​ മരിച്ചത്​.രണ്ട് പേർക്ക് പരിക്കേറ്റു. അപകടത്തിൽ പെട്ടത് സുഹൃത്തുക്കളും, മസ്ക്കറ്റ് ഇന്ത്യൻ സ്​കൂളിലെ പൂർവവിദ്യാർഥികളും. മസ്​കത്തിൽ നിന്ന്​ 75 കിലോമീറ്റർ അകലെ സമായീലിൽ ഞായറാഴ്​ച ഉച്ചക്ക്​ ഒന്നരയോട...

ബെന്നി ജോസഫ് ജി.സുധാകരനെതിരെ… കൊഞ്ഞാണന്‍ എന്നു കണ്ണാടിയില്‍ നോക്കി വിളിച്ചാല്‍ മതി.. 3000 പേരെങ്കിലും ഇന്നലെ എന്നെ തെറി വിളിച്ചു..

വൈറ്റില പാലത്തിലൂടെ വാഹനങ്ങള്‍ കുനിഞ്ഞു പോകണമെന്ന് പറഞ്ഞു എന്നതിന്റെ പേരില്‍ കടുത്ത വിമര്‍ശനം നേരിടേണ്ടിവന്ന ജനപക്ഷം സോഷ്യല്‍മീഡിയ ആക്ടീവിസ്റ്റ് ബെന്നി ജോസഫ് വീണ്ടും ന്യായീകരണ വീഡിയോയുമായി രംഗത്ത്. മന്ത്രി സുധാകരന്‍ കൊഞ്ഞാണന്‍ എന്നു വിളിച്ചതിനെതിരെയും ബെന്നി പച്ചയ്ക്ക് വിമര്‍ശിച്ചു. സുധാകരന്‍ സ്വയം കണ്ണാടി നോക്കി വിളിച്ചാല്‍ മതി എന്നായിരുന്...

ജയിച്ച സീറ്റ് തോറ്റയാള്‍ക്ക് തിരികെ കൊടുക്കണമെന്ന് പറയുന്നതില്‍ എന്ത് യുക്തി-ടി.പി പീതാംബരന്‍

നിലവില്‍ യു.ഡി.എഫിലേക്ക് പോകേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. പാല സീറ്റിന്റെ കാര്യത്തിലുള്ള ഉല്‍ക്കണ്ഠ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാല ഉള്‍പ്പെടെ നാല് സീറ്റുകളിലും എന്‍.സി.പി തന്നെ മത്സരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ആവര്‍ത്തിച്ചു. ‘പുതിയ ആള്‍ വന്നതിന്റെ പ്രശ്‌നം ഞങ്ങള്‍ മാത്രം അനുഭവിക്കണമെന്ന് പറയു...

സിറാജിനെതിരെ രണ്ടാം തവണയും വംശീയ അധിക്ഷേപം, ആറ് കാണികളെ സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കി

സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ത്യയുടെ മുഹമ്മദ് സിറാജിനെതിരെ ഓസ്‌ട്രേലിയന്‍ കാണികളില്‍ നിന്നും വംശീയ അധിക്ഷേപം. സിറാജും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഉള്‍പ്പെടെയുള്ളവരും ഫീല്‍ഡ് അപംയര്‍ പോള്‍ റാഫേലിനോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് റാഫേല്‍ പോലീസിനെ വിളിച്ചു. കളി അല്‍പസമയം നിര്‍ത്തിവെച്ചു. പൊലീസ് ആറ് പേരെ സ്റ്...