സിഡ്‌നി ക്രിക്കറ്റ് ടെസ്റ്റില്‍ തുടര്‍ച്ചയായി രണ്ടാം ദിവസവും ഇന്ത്യയുടെ മുഹമ്മദ് സിറാജിനെതിരെ ഓസ്‌ട്രേലിയന്‍ കാണികളില്‍ നിന്നും വംശീയ അധിക്ഷേപം. സിറാജും ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെ ഉള്‍പ്പെടെയുള്ളവരും ഫീല്‍ഡ് അപംയര്‍ പോള്‍ റാഫേലിനോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് റാഫേല്‍ പോലീസിനെ വിളിച്ചു. കളി അല്‍പസമയം നിര്‍ത്തിവെച്ചു. പൊലീസ് ആറ് പേരെ സ്റ്റേഡിയത്തില്‍ നിന്നും പുറത്താക്കിയ ശേഷമാണ് മാച്ച് വീണ്ടും ആരംഭിച്ചത്.
കഴിഞ്ഞ ദിവസവും മുഹമ്മദ് സിറാജിനെതിരെയും ജസ്പ്രീത് ബുംറയ്‌ക്കെതിരെയും കാണികളില്‍ നിന്നും വംശീയ അധിക്ഷേപ പരാമര്‍ശം ഉണ്ടായിരുന്നു. ഫീല്‍ഡിങിലായിരുന്ന സിറാജിനെ ബൗണ്ടറി ലൈനില്‍ നില്‍ക്കവേ കുരങ്ങന്‍ എന്ന് വിളിച്ചാണ് കാണികളില്‍ ചിലര്‍ അധിക്ഷേപിച്ചത്.ബുംറയെ എന്താണ് വിളിച്ചതെന്ന് വ്യക്തമായിട്ടില്ല.