തിരുവനന്തപുരത്ത് 14 വയസ്സുള്ള മകനെ അമ്മ പീഡിപ്പിച്ചെന്ന കേസ് നാടകീയമായ വഴിത്തിരിവില്‍ വിപരീത ദിശയിലേക്ക്. കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തിന്റെ യാഥാര്‍ഥ്യം മറ്റൊന്നാണെന്ന വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. അമ്മ പോക്‌സോ നിയമപ്രകാരം കേസില്‍പ്പെട്ട ആദ്യ സംഭവത്തില്‍ യഥാര്‍ഥത്തില്‍ പൊലീസിലെ ചിലരുടെയും സ്ത്രീയുടെ ഭര്‍ത്താവിന്റെയും തിരക്കഥയാണെന്നാണ് പുതിയ വിവരം.
ചേട്ടനെക്കൊണ്ട് അമ്മയ്‌ക്കെതിരെ നിര്‍ബന്ധിച്ച് മൊഴി നല്‍കിയതാണെന്ന് 14 വയസ്സുകാരന്റെ അനുജന്‍ വെളിപ്പെടുത്തിയതോടെയാണ് കേസിലെ കാര്യങ്ങള്‍ കീഴ്‌മേല്‍ മറിയുന്നത്. ഭര്‍ത്താവിന്റെ രണ്ടാം വിവാഹം ഭാര്യ എതിര്‍ത്തതിലുള്ള വൈരാഗ്യം തീര്‍ക്കാന്‍ പിതാവ് മൂത്തമകനെക്കൊണ്ട് അമ്മയില്‍ പീഢനാരോപണം ഉയര്‍ത്തുകയായിരുന്നു എന്നും പൊലീസില്‍ ചിലര്‍ അതിന് ഒത്താശ ചെയ്തു എന്നും ആണ് ഇപ്പോള്‍ വെളിപ്പെടുന്നത്.
വാപ്പച്ചി ചേട്ടനെക്കൊണ്ട് അടിച്ചു പറയിപ്പിച്ചതാണ് എന്ന് ഇളയ മകന്‍ മൊഴി നല്‍കിയിരിക്കയാണിപ്പോള്‍.പരാതിക്കാരിയായി തന്റെ പേര് എഴുതിയ എഫ്.ഐ.ആര്‍. തെറ്റാണെന്ന് ജില്ലാ ശിശുക്ഷേമസമിതി അധ്യക്ഷ സുനന്ദയുടെ വെളിപ്പെടുത്തലും പൊലീസിനെ വെട്ടിലാക്കിയിരിക്കുന്നു.
വിവാഹ ബന്ധം വേര്‍പെടുത്താതെയാണ് ഭര്‍ത്താവ് മറ്റൊരു സ്ത്രീക്കൊപ്പം താമസം തുടങ്ങിയതെന്നു പറയുന്നു. ഇതേപ്പറ്റി ഇപ്പോള്‍ കേസില്‍ പെട്ട സ്ത്രീ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജീവനാംശം ആവശ്യപ്പെട്ടതോടെയാണ് സ്ത്രീക്കെതിരെ നീചമായ ആരോപണക്കഥ മെനെഞ്ഞത് എന്നാണ് ഇപ്പോഴത്തെ നിഗമനം.