നിലവില്‍ യു.ഡി.എഫിലേക്ക് പോകേണ്ട സാഹചര്യമില്ലെന്ന് എന്‍.സി.പി സംസ്ഥാന പ്രസിഡന്റ് ടി.പി പീതാംബരന്‍. പാല സീറ്റിന്റെ കാര്യത്തിലുള്ള ഉല്‍ക്കണ്ഠ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാല ഉള്‍പ്പെടെ നാല് സീറ്റുകളിലും എന്‍.സി.പി തന്നെ മത്സരിക്കുമെന്നും പീതാംബരന്‍ മാസ്റ്റര്‍ആവര്‍ത്തിച്ചു.
‘പുതിയ ആള്‍ വന്നതിന്റെ പ്രശ്‌നം ഞങ്ങള്‍ മാത്രം അനുഭവിക്കണമെന്ന് പറയുന്നതില്‍ യുക്തിയുണ്ടോ. ജയിച്ച സീറ്റ് തോറ്റയാള്‍ക്ക് തിരികെ കൊടുക്കണമെന്ന് പറയുന്നതില്‍ എന്ത് യുക്തിയാണുള്ളത്. യു.ഡി.എഫിന് പിന്നാലെ പോകേണ്ട കാര്യമില്ലല്ലോ ഞങ്ങള്‍ക്ക്. നാല്‍പ്പത് കൊല്ലമായി ഞങ്ങള്‍ ആ പാര്‍ട്ടിയുമായി ഉടക്കി നില്‍ക്കുകയാണ്. മറ്റ് പല പാര്‍ട്ടികളും എല്‍.ഡി.എഫ് വിട്ടപ്പോഴും ഞങ്ങളതില്‍ ഉറച്ചുനില്‍ക്കുകയായിരിക്കുന്നു. അങ്ങനെയുള്ള ഞങ്ങളെന്തിനാണ് എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ പോകുന്നത്’ പീതാംബരന്‍ മാസ്റ്റര്‍ ചോദിച്ചു.