Categories
latest news

നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ കാര്‍ഷിക നിയമം ഞങ്ങള്‍ തടഞ്ഞോളാമെന്ന് സുപ്രീംകോടതി..

പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കാര്‍ഷിക നിയമം നടപ്പാക്കല്‍ സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവ് നല്‍കുമെന്നും കോടതി പറഞ്ഞു.

Spread the love

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തോട് കാണിക്കുന്ന സമീപനത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ നിയമം നടപ്പാക്കുന്നത് ഞങ്ങള്‍ നിര്‍ത്തിക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ബെഞ്ച് നിശിതമായി പ്രതികരിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിക്കാനും സുപ്രീംകോടതി നിര്‍ദ്ദേശിച്ചു. പ്രശ്‌നം കൈകാര്യം ചെയ്യാന്‍ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. കാര്‍ഷിക നിയമം നടപ്പാക്കല്‍ സംബന്ധിച്ച് ചൊവ്വാഴ്ച ഉത്തരവ് നല്‍കുമെന്നും കോടതി പറഞ്ഞു.

കോടതിയുടെ പ്രതികരണങ്ങള്‍…

thepoliticaleditor
  1. കേന്ദ്രസര്‍ക്കാരിന്റെ സമീപനം വളരെ നിരാശാജനകം.
  2. എന്തു തരം സംഭാഷണവും ചര്‍ച്ചയുമാണ് നിങ്ങള്‍ കര്‍ഷക നിയമത്തില്‍ നടത്തിക്കൊണ്ടിരിക്കുന്നത് ? നിങ്ങള്‍ക്ക് കഴിയില്ലെങ്കില്‍ ഞങ്ങള്‍ നടത്താം.
  3. നിയമം നടപ്പാക്കല്‍ കുറച്ചു കാലം നിര്‍ത്തിവെച്ചാല്‍ എന്താണ് കുഴപ്പം. സമാധാനപരമായ പരിഹാരത്തിന് ആവശ്യമെങ്കില്‍ അത് ചെയ്യണം.
  4. സര്‍ക്കാരിന് പ്രശ്‌നം വളഷാക്കാനാണോ അതോ തീര്‍ക്കാനാണോ ഉദ്ദേശ്യം
  5. കാര്‍ഷിക നിയമം നല്ലതാണെന്ന ഒറ്റ ഹര്‍ജി പോലും ഞങ്ങളുടെ മുന്നില്‍ ഇല്ല. പിന്നെന്തു കൊണ്ടാണ് നിയമം നിര്‍ത്തിവെക്കാത്തത്.
  6. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് ഞങ്ങള്‍ പറയുന്നില്ല. പക്ഷേ അത് നടപ്പാക്കലിന്റെ വിഷയത്തിലാണ് പ്രതികരിക്കുന്നത്. നിങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു.
  7. സമരം ചെയ്യുന്നതിന് കോടതി എതിരല്ല. കോടതി സമരങ്ങളെ അടിച്ചമര്‍ത്തില്ല. എന്നാല്‍ ഏതു സമയത്തും സമാധാനം ലംഘിക്കപ്പെടാവുന്ന അവസ്ഥയാണ്. രക്തച്ചൊരിച്ചിലിന് സമാധാനം പറയാന്‍ കോടതിക്ക് ആവില്ല. ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. തണുപ്പില്‍ മരവിക്കുന്നു. അവര്‍ക്ക് ഭക്ഷണം നല്‍കാന്‍ ആരാണ് തയ്യാറാകുന്നത്. വയസ്സായവര്‍ പോലും എന്തു കൊണ്ടാണ് സമരത്തെരുവില്‍ അണിചേരുന്നത്.
Spread the love
English Summary: The Supreme court expressed strong resentment over the government's attitude on farmers issues. Chief Justice SA Bobde told the government - If you do not ban the agricultural laws, we will stop it.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick