വീരപ്പന്‍ സിനിമയ്‌ക്കെതിരെ വിധി നേടി ഭാര്യ മുത്തുലക്ഷ്മി

വീരപ്പന്‍- ദ ഹങ്കര്‍ ഓഫ് കില്ലിങ് എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞ് ബംഗലൂരു കോടതി ഉത്തരവിട്ടു. കൊല്ലപ്പെട്ട വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മി നല്‍കിയ കേസിലാണ് വിധി. വീരപ്പനെ കൊലപാതക വിശപ്പുകാരനായി ചിത്രീകരിക്കുന്നത് വ്യക്തിയുടെ ആത്മാഭിമാനത്തിനുമേലുള്ള കടന്നുകയറ്റമാണെന്നും അത് തടയണമെന്നുമായിരുന്നു ഹര്‍ജി. വ്യക്തിയുടെ സ്വകാര്യത ഭരണഘടനാപരമ...

രജിസ്റ്റര്‍ വിവാഹം നോട്ടീസ് ബോര്‍ഡിലിടുന്നത് മൗലികാവകാശ ലംഘനം-അലഹബാദ് ഹൈക്കോടതി

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമുള്ള വിവാഹം നടത്തുന്നതിന് വിവാഹക്കാര്യം രജിസ്റ്റര്‍ ഓഫീസില്‍ പരസ്യപ്പെടുത്തുന്നതും വിവാഹത്തില്‍ എതിര്‍പ്പുണ്ടെങ്കില്‍ സ്വീകരിക്കുന്നതും ഭരണഘടന വാഗ്ദാനം ചെയ്യുന്ന സ്വകാര്യതയുടെ കടുത്ത ലംഘനമാണന്ന് അലഹബാദ് ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് വിവേക് ചൗധരിയുടെതാണ് ഈ സുപ്രധാന വിധി. വിവാഹം കഴിക്കുന്നവരുടെ പേരും വിലാസവും അവര...

സുപ്രീംകോടതിയുടെ വിദഗ്ധ സമിതിയില്‍ എല്ലാവരും സര്‍ക്കാര്‍ അനുകൂലികള്‍.. വിശദാംശങ്ങള്‍ വായിക്കാം…

കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കാന്‍ സുപ്രീംകോടതി നിയോഗിച്ച വിദഗ്ധസമിതിയിലെ അംഗങ്ങള്‍ കാര്‍ഷിക നിയമങ്ങളുടെ ആരാധകര്‍. സമരം ചെയ്യുന്ന കര്‍ഷകരെ കോടതി കബളിപ്പിക്കുകയാണെന്ന ആക്ഷേപം ഉയര്‍ന്നു തുടങ്ങി. കേന്ദ്രസര്‍ക്കാരിന്റെ ന്യായങ്ങള്‍ കോടതിയുടെ വാതിലിലൂടെ ഒളിച്ചുകടത്തുകയാണെന്ന വിമര്‍ശനം കടുത്ത തോതില്‍ ഉയരുകയാണിപ്പോള്‍.തിങ്കളാഴ്ച കേസ് പരിഗണിച്ചപ്പോള...

വടക്കാഞ്ചേരി ലൈഫില്‍ സി.ബി.ഐ.അന്വേഷണം തുടരാം,
സര്‍ക്കാരിന് തിരിച്ചടി…വായിക്കുക

വടക്കാഞ്ചേരി ലൈഫ് മിഷന്‍ അഴിമതി കേസില്‍ സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെയും യുണിടാക്കിന്റെയും ഹര്‍ജികള്‍ തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്‌. പദ്ധതിയുടെ നടപടിക്രമങ്ങളില്‍ പ്രഥമദൃഷ്ട്യാ പിഴവുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചിരിക്കുന്നത്. കേസില്‍ കക്ഷി ചേരാനുളള സര്‍ക്കാരിന്റെ...

കൊവിഷീല്‍ഡ് വാക്‌സിന്‍ ഡെല്‍ഹിയിലെത്തി….
ആദ്യദിനത്തില്‍ കേരളമില്ല..
വിശദാംശങ്ങള്‍ വായിക്കുക

പൂനെയില്‍ നിന്നും ആദ്യ ബാച്ച് കൊവിഷീല്‍ഡ് വാക്‌സിന്‍ 13 നഗരങ്ങളിലേക്ക് ചൊവ്വാഴ്ച രാവിലെ അയച്ചു. ആദ്യ ദിവസം വാക്‌സിന്‍ എത്തിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ കേരളം ഇല്ല. ഡെല്‍ഹി, ചെന്നൈ, കൊല്‍ക്കട്ട, ഗുവാഹത്തി, ഷില്ലോങ്, അഹമ്മദാബാദ്, ഹൈദരാബാദ്, വിജയവാഡ, ഭുവനേശ്വര്‍, പട്‌ന, ബെംഗലുരു, ലഖ്‌നൗ, ചണ്ഡീഗഢ് എ്ന്നീ നഗരങ്ങളിലേക്കാണ് ആദ്യ ബാച്ചില്‍ വാക്‌സിന്...

കൊവിഷീല്‍ഡ് ഒരു കോടി ഡോസ് ഓര്‍ഡര്‍ ചെയ്തു… കേന്ദ്രസര്‍ക്കാര്‍ വാങ്ങുന്നത് 200 രൂപ നിരക്കില്‍, വാക്‌സിന്‍ ഇന്ന് കൈമാറും

കേന്ദ്രസര്‍ക്കാര്‍ തിങ്കളാഴ്ച കോവിഷീല്‍ഡ് വാക്‌സിന്റെ ഒരു കോടി ഡോസിന് ഓര്‍ഡര്‍ നല്‍കി. പൂനെ സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മ്മിക്കുന്ന ഓക്‌സഫോര്‍ഡ് വാക്‌സിന്‍ ആണ് കോവിഷീല്‍ഡ്. ഇതാണ് ആദ്യഘട്ടത്തില്‍ ഉപയോഗിക്കുന്നത്. ചൊവ്വാഴ്ച വാക്‌സിന്‍ കൈമാറാനാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് തീരുമാനിച്ചിട്ടുള്ളത്. ഡോസ് ഒന്നിന് 200 രൂപ നിരക്കിലാണ് കേന്ദ്രസര്‍ക്...

നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ കാര്‍ഷിക നിയമം ഞങ്ങള്‍ തടഞ്ഞോളാമെന്ന് സുപ്രീംകോടതി..

കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന ആവശ്യത്തോട് കാണിക്കുന്ന സമീപനത്തില്‍ കേന്ദ്രസര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. നിങ്ങള്‍ക്ക് പറ്റില്ലെങ്കില്‍ നിയമം നടപ്പാക്കുന്നത് ഞങ്ങള്‍ നിര്‍ത്തിക്കാം എന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെയുടെ ബെഞ്ച് നിശിതമായി പ്രതികരിച്ചു. മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം. ലോധയുടെ അധ്യക്ഷതയില്‍ ഒരു സമിതിയെ നിയോഗിക്കാനു...

കേന്ദ്രമന്ത്രി ശ്രീപദ് നായികിന്റെ കാര്‍ ഗോകര്‍ണത്തിനടുത്ത് അപകടത്തില്‍പെട്ടു… ഭാര്യയും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു, മന്ത്രിക്കും സാരമായ പരിക്ക്

കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക് സഞ്ചരിച്ച കാര്‍ ഗോകര്‍ണത്തിനടുത്ത് അങ്കോളയില്‍ അപകടത്തില്‍പ്പെട്ട് മന്ത്രിയുടെ ഭാര്യ വിജയ നായികും പേഴ്‌സണല്‍ സെക്രട്ടറിയും മരിച്ചു. മന്ത്രിക്കും സാരമായി പരിക്കേറ്റിട്ടുണ്ടെങ്കിലും നില തൃപ്തികരമാണ്. മന്ത്രിയുള്‍പ്പെടെ നാലു പേരാണ് കാറിലുണ്ടായിരുന്നത്. തിങ്കളാഴ്ച രാവിലെ ഗോകര്‍ണം സന്ദര്‍ശനത്തിനു ശേഷം...

മാര്‍ച്ച് വരെ സിനിമാതിയേറ്ററുകളുടെ വിനോദനികുതി ഒഴിവാക്കി

2021 ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള സിനിമാ തിയറ്ററുകളുടെ വിനോദ നികുതി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. തിയറ്ററുകള്‍ അടഞ്ഞുകിടന്ന പത്തുമാസത്തെ വൈദ്യുതി ഫിക്സഡ് ചാര്‍ജ്ജ് 50 ശതമാനമാക്കി കുറയ്ക്കും. ബാക്കി ഗഡുക്കളായി അടയ്ക്കാന്‍ അനുവദിക്കും. 2020 മാര്‍ച്...

വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടു

വാളയാര്‍ കേസ് അന്വേഷണം സിബിഐക്ക് വിട്ടു. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ നിര്‍ദേശം നല്‍കിയത്. മരിച്ച പെണ്‍കുട്ടികളുടെ വീട്ടുകാരുടെ ആവശ്യം അംഗീകരിച്ചാണ് സര്‍ക്കാര്‍ നടപടി. ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറിയോട് ഉടന്‍തന്നെ കേസ് സിബിഐക്ക് കൈമാറുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.പ്രായപൂര്‍ത്തിയാക...