മല്‍സരിക്കാന്‍ ഇ.ശ്രീധരന് സമ്മതം, താന്‍ ചേര്‍ന്നാല്‍ പാര്‍ടിയിലേക്ക് കുത്തൊഴുക്കുണ്ടാകും!

ബി.ജെ.പി.യില്‍ ചേര്‍ന്നു കഴിഞ്ഞ ഇ. ശ്രീധരന്‍ തുറന്നു പറഞ്ഞ കാര്യങ്ങളോട് സമൂഹത്തില്‍ സമ്മിശ്ര പ്രതികരണം. ഒരു പാവം ശുദ്ധനായ മനുഷ്യന്റെ നിഷ്‌കളങ്കമായ പ്രതികരണം എന്ന നിലയിലാണ് സഹതാപത്തോടെ ഒരു വിഭാഗം വിലയിരുത്തുന്നത്. ശ്രീധരന്‍ നടത്തിയ ചില പ്രതികരണങ്ങളെ മണ്ടത്തരം എന്ന് വിലയിരുത്തുകയാണ് ഭൂരിപക്ഷവും. മല്‍സരിക്കാന്‍ തനിക്ക് സമ്മതമാണെന്ന് ഇ.ശ്രീധരന്‍ തു...

ബംഗാള്‍ സംഘര്‍ഷത്തിലേക്കോ..? മന്ത്രിക്കു നേരെ ബോംബേറ്, സുവേന്ദു അധികാരിക്കു നേരെ കല്ലേറ്

ബംഗാള്‍ സംഘര്‍ഷത്തിലേക്കോ..?മന്ത്രിക്കു നേരെ ബോംബേറ്, സുവേന്ദു അധികാരിക്കു നേരെ കല്ലേറ് പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പടുക്കുമ്പോഴേക്കും സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കി പലയിടങ്ങളില്‍ അക്രമം. സംസ്ഥാന തൊഴില്‍വകുപ്പു മന്ത്രി സാക്കീര്‍ ഹുസൈന് മൂര്‍ഷിദാബാദിലെ നിമിത റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ബോംബാക്രമണത്തില്‍ പരിക്കേററു. മന്ത്രി ഉള്‍പ...

ഇന്നത്തെ കേരള മന്ത്രിസഭാ തീരുമാനങ്ങള്‍ സമഗ്രമായി വായിക്കുക…

സംസ്ഥാനത്ത് വിവിധ വകുപ്പുകളിലായി 3051 തസ്തികകള്‍ സൃഷ്ടിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതോടെ ഈ സര്‍ക്കാര്‍ സൃഷ്ടിച്ച പുതിയ സ്ഥിരം തസ്തികകളുടെ എണ്ണം മുപ്പതിനായിരം കടന്നു. താല്‍ക്കാലികമടക്കം അത് അരലക്ഷത്തോളമാണ്. ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. ഇതില്‍ 1200 തസ്തികകള്‍ ആരോഗ്യവകുപ്പ് ഡയറക്ടറുടെ കീഴിലും 527 എണ്ണം മ...

സ്വിഫ്റ്റ് എന്ന കമ്പനിയിലൂടെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രധാന മാറ്റം

കിഫ്ബി വായ്പയില്‍ പുതിയ ബസ്സുകള്‍ നിരത്തിലിറക്കുന്നതിനും ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനും കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. നിയമപരമായി സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാവുമെങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും അതു പ്രവര്‍ത്തിക്കുക. ദീര്‍ഘദൂര ബസ്സുകളു...

മൂവായിരത്തിലേറെ പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി

ആരോഗ്യവകുപ്പില്‍ 2027 തസ്തികകള്‍ ഉള്‍പ്പെടെ വിവിധ വകുപ്പുകളിലായി മൂവായിരത്തിലധികം പുതിയ തസ്തികകള്‍ ഉണ്ടാക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. റാങ്ക്‌ഹോള്‍ഡര്‍മാരുടെ സമരം രാഷ്ട്രീയവല്‍ക്കരിക്കപ്പെടുന്ന പശ്ചാത്തലത്തില്‍ ഈ തീരുമാനം പ്രതിപക്ഷത്തിന്റെ ആരോപണമുന ഒടിക്കാന്‍ പര്യാപ്തമാകുമെന്ന നിഗമനത്തിലാണ് സര്‍ക്കാര്‍. 1200 തസ്തികകള്‍ ആരോഗ്യവകുപ്പ...

സ്ത്രീകളുടെ പരാതികള്‍ എത്ര വര്‍ഷം കഴിഞ്ഞാലും അസാധുവാകില്ല, എം.ജെ. അക്ബറിന്റെ ഹര്‍ജി തള്ളി

ദശാബ്ദങ്ങള്‍ കഴിഞ്ഞാലും സ്ത്രീക്ക് പരാതി നല്‍കാന്‍ അവകാശമുണ്ടെന്ന് കോടതി ഡെല്‍ഹി അഡീഷണല്‍ ചീഫ് മെട്രോപൊളീറ്റന്‍ മജിസ്‌ട്രേറ്റ് കോടതി വിധിച്ചു.. ലൈംഗിക ആരോപണം ഉന്നയിച്ച മാധ്യമപ്രവര്‍ത്തക പ്രിയ രമണിക്കെതിരെ മുന്‍ കേന്ദ്ര മന്ത്രി എം.ജെ. അക്ബര്‍ നല്‍കിയ മാനനഷ്ട കേസ് കോടതി തള്ളിക്കൊണ്ടാണ് കോടതിവിധിയില്‍ ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കേസില്‍ പ്രിയാ ര...

പഞ്ചാബില്‍ ബി.ജെ.പി.ക്ക് വന്‍ തിരിച്ചടി, തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തൂത്തുവാരുന്നു

കര്‍ഷകസമരം ബി.ജെ.പി.ക്ക് വന്‍ തിരിച്ചടിയാകുമെന്ന് തെളിയിക്കുന്ന ഇലക്ഷന്‍ ഫലമാണ് പഞ്ചാബില്‍ നിന്നും പുറത്തു വരുന്നത്.പഞ്ചാബ് തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‌ വമ്പന്‍ വിജയം. ഫലം പ്രഖ്യാപിച്ച ഏഴ് മുനിസിപ്പല്‍ കോര്‍പ്പറേഷനുകളും കോണ്‍ഗ്രസ് സ്വന്തമാക്കി. ആകെയുള്ള 109 മുനിസിപ്പല്‍ കൗണ്‍സില്‍, നഗര്‍ പഞ്ചായത്തുകളില്‍ 82 എണ്ണത്തില്‍ കോണ്‍ഗ്രസ് മുന്ന...

ടൂള്‍ കിറ്റ് കേസ്: നികിത ജേക്കബിനെ മൂന്നാഴ്ച അറസ്റ്റു ചെയ്യരുത്

കര്‍ഷകസമരവുമായി ബന്ധപ്പെട്ട ടൂള്‍ കിറ്റ് കേസില്‍ ആരോപണ വിധേയയായ മുംബൈയിലെ പരിസ്ഥിതി പ്രവര്‍ത്തക നികിത ജേക്കബിനെ മൂന്ന് ആഴ്ച അറസ്റ്റ് ചെയ്യരുതെന്ന് മുംബൈ ഹൈക്കോടതി ഉത്തരവിട്ടു. കേസ് ഡല്‍ഹിയിലായതിനാല്‍ മുന്‍കൂര്‍ ജാമ്യം തേടി ഡെല്‍ഹി കോടതിയെ സമീപിക്കാമെന്നും കോടതി പറഞ്ഞു. മുന്‍കൂര്‍ ജാമ്യം തേടാന്‍ നികിതയ്ക്ക് സാവകാശം അനുവദിക്കുന്നതാണ് ഈ വിധി.ടൂള്‍...

കാപ്പന്‍ ഘടകകക്ഷി : ജോസഫ് ഗ്രൂപ്പിന് താല്‍പര്യം പോരാ, മുല്ലപ്പള്ളിക്ക് ഭിന്നസ്വരം

കല്യാണം കഴിയും മുമ്പേ കുഞ്ഞിന് പേരിട്ടു എന്നു പറയുമ്പോലെയാണ് മാണി സി.കാപ്പന്റെ യു.ഡി.എഫ് പ്രവേശകാര്യം. പുതിയ പാര്‍ടി ഉണ്ടാക്കിയിട്ടില്ല, അതിനു മുമ്പേ യു.ഡി.എഫ് ഘടകകക്ഷിയാവുമെന്ന് കാപ്പന്‍ പ്രഖ്യാപിച്ചുകഴിഞ്ഞിട്ടുണ്ട്. എന്നാല്‍ കാപ്പന്‍ പുതിയ ഘടകകക്ഷിയായി കോട്ടയത്തെ മുന്നണി രാഷ്ട്രീയത്തിലേക്ക് വരുന്നതില്‍ പി.ജെ.ജോസഫിന് താല്‍പര്യക്കുറവാണ് പ്രകടമാ...

കാശ്മീരില്‍ വീണ്ടും വിദേശരാജ്യപ്രതിനിധികളെ എത്തിച്ച് കേന്ദ്രസര്‍ക്കാര്‍

370-ാം വകുപ്പ് റദ്ദാക്കിയതിനുശേഷം കാശ്മീരില്‍ ഒരു പ്രശ്‌നമൊന്നും ഇല്ലെന്ന് ലോകത്തെ ബോധ്യപ്പെടുത്താനായി കേന്ദ്രസര്‍ക്കാര്‍ ഇത് നാലാമത്തെ തവണയാണ് ലോകരാജ്യങ്ങളുടെ പ്രതിനിധികളുടെ സന്ദര്‍ശനം സംഘടിപ്പിക്കുന്നത്. ബുധനാഴ്ച രാവിലെ 24 രാജ്യങ്ങളുടെ പ്രതിനിധികള്‍ കാശ്മീരിലെത്തി. യൂറോപ്യന്‍ യൂണിയന്‍ അംബസിഡര്‍ യൂഗോ എസ്റ്റിയൂട്ടോ ആണ് സംഘത്തലവന്‍. ഫ്രഞ്ച് അംബാ...