Categories
kerala

സ്വിഫ്റ്റ് എന്ന കമ്പനിയിലൂടെ കെ.എസ്.ആര്‍.ടി.സിയില്‍ പ്രധാന മാറ്റം

കിഫ്ബി വായ്പയില്‍ പുതിയ ബസ്സുകള്‍ നിരത്തിലിറക്കുന്നതിനും ദീര്‍ഘദൂര സര്‍വ്വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നതിനും കെ.എസ്.ആര്‍.ടി.സി-സ്വിഫ്റ്റ് എന്ന സ്വതന്ത്ര കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭ അനുമതി നല്‍കി. നിയമപരമായി സ്വിഫ്റ്റ് സ്വതന്ത്ര കമ്പനിയാവുമെങ്കിലും കെ.എസ്.ആര്‍.ടി.സിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ചായിരിക്കും അതു പ്രവര്‍ത്തിക്കുക. ദീര്‍ഘദൂര ബസ്സുകളുടെ സര്‍വീസ് കാര്യക്ഷമമാക്കുന്നതിന് കേന്ദ്രീകൃത നിയന്ത്രണസംവിധാനമുണ്ടാകും. ഹൈക്കോടതി വിധിപ്രകാരം പിരിച്ചുവിടപ്പെട്ട എംപാനല്‍ഡ് ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ കൂടിയാണ് ഇങ്ങനെയൊരു കമ്പനി രൂപീകരിക്കുന്നത്.  കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും തന്നെയായിരിക്കും പുതിയ കമ്പനിയുടെ എം.ഡി.യും.

Spread the love
English Summary: kerala cabinet gives permission to form SWIFT, a seoerate company inside KSRTC to operate long route services.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick