ബംഗാള്‍ സംഘര്‍ഷത്തിലേക്കോ..?
മന്ത്രിക്കു നേരെ ബോംബേറ്, സുവേന്ദു അധികാരിക്കു നേരെ കല്ലേറ്
പശ്ചിമബംഗാള്‍ തിരഞ്ഞെടുപ്പടുക്കുമ്പോഴേക്കും സംഘര്‍ഷത്തിലേക്ക് നീങ്ങുകയാണെന്ന സൂചന നല്‍കി പലയിടങ്ങളില്‍ അക്രമം. സംസ്ഥാന തൊഴില്‍വകുപ്പു മന്ത്രി സാക്കീര്‍ ഹുസൈന് മൂര്‍ഷിദാബാദിലെ നിമിത റെയില്‍വെ സ്റ്റേഷനില്‍ വെച്ച് ബോംബാക്രമണത്തില്‍ പരിക്കേററു. മന്ത്രി ഉള്‍പ്പെടെ ഏഴ് പേര്‍ക്ക് നല്ല പരിക്കുണ്ട്. കൊല്‍ക്കത്തയ്ക്ക് ട്രെയിന്‍ കയറാനായി എത്തിയതായിരുന്നു മന്ത്രി. ബോംബ് സ്‌ഫോടനത്തില്‍ മന്ത്രിയുടെ കൈക്കും കാലിനും ആണ് പരിക്കേറ്റത്.
കൊല്‍ക്കത്തയില്‍ ബി.ജെ.പി നേതാവ് സുവേന്ദു അധികാരിക്കും നോര്‍ത്ത് കൊല്‍ക്കത്ത ജില്ല പ്രസിഡണ്ട് ശിബാജി റോയ് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകര്‍ക്കും നേരെ കല്ലേറുണ്ടായി. ശിബാജി റോയ്ക്ക് പരിക്കേറ്റു. തൃണമൂല്‍ കോണ്‍ഗ്രസ് വിട്ട് അടുത്തിടെ ബി.ജെ.പിയില്‍ ചേര്‍ന്ന പ്രമുഖ നേതാവാണ് സുവേന്ദു അധികാരി.