“തെരുവുപട്ടിയെപ്പോലെ തല്ലി കൈയും കാലുമൊടിക്കും” -ചാലക്കുടി എസ്ഐക്കു ഭീഷണി

ചാലക്കുടി എസ്ഐ അഫ്‌സലിനെ തെരുവുപട്ടിയെപ്പോലെ തല്ലി കൈയും കാലുമൊടിക്കുമെന്ന് ഭീഷണിയുമായി എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഹസൻ മുബാറക്ക് . ചാലക്കുടി ഗവ. ഐടിഐ യൂണിയൻ തിരഞ്ഞെടുപ്പിലെ എസ്എഫ്ഐ വിജയത്തിനു പിന്നാലെ ഉണ്ടായ സംഘർഷത്തിന്റെ തുടർച്ചയായിട്ടാണ് ഭീഷണി. പൊലീസിനെതിരെ എസ്എഫ്ഐ പ്രവർത്തകർ ചാലക്കുടിയിൽ ഇന്നു പ്രകടനം സംഘടിപ്പിച്ചിരുന്നു. അതിലാണ് ഹ...

മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ തിരിച്ചടി

നവകേരള സദസ് യാത്രയ്ക്കിടെ ആലപ്പുഴയിൽ പ്രതിഷേധിച്ചവരെ മുഖ്യമന്ത്രിയുടെ ഗൺമാൻ മർദിച്ച സംഭവത്തിൽ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്കെതിരെ കേസെടുക്കാമെന്ന് ആലപ്പുഴ ജുഡീഷ്യൽ ഫസ്റ്റ് ക്ളാസ് മജിസ്‌ട്രേട്ട്കോ ടതി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അജയ് ജ്യുവൽ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് എഡി തോമസ് എന്നിവരാണ് ആലപ്പുഴ ജുഡീഷ്...

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കുന്നു, സ്ത്രീകള്‍ക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാം

കര്‍ണാടകയില്‍ ഹിജാബ് നിരോധനം പിന്‍വലിക്കുന്നുവെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് അങ്ങനെ ഒരു നിരോധനവും നിലവിലില്ലെന്നും ഇഷ്ടമുള്ള വസ്ത്രം ധരിക്കാന്‍ സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് ഇഷ്ടമുള്ള സ്ഥലത്ത് പോകുന്നതില്‍ ഒരു തടസ്സവുമില്ലെന്നും മൈസൂരിലെ ഒരു ചടങ്ങില്‍ സംസാരിക...

“രക്ഷാപ്രവര്‍ത്തനം” ഉണ്ടായില്ല…അകമ്പടി വാഹനം ഇടിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാലൊടിഞ്ഞു

തിരുവനന്തപുരത്തു നവകേരള സദസിനെതിരെ പ്രതിഷേധിക്കുന്നതിനിടെ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനമിടിച്ച് കോൺഗ്രസ് പ്രവർത്തകന്റെ കാലൊടിഞ്ഞു. കാട്ടാക്കട ബ്ലോക്ക് ജനറൽ സെക്രട്ടറി അൻസലാ ദാസന്റെ കാലാണ് ഒടിഞ്ഞത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കുന്നതിനിടെ അകമ്പടി വാഹനം മനഃപൂർവം ആൻസലദാസന്...

ഇന്ത്യയില്‍ ജോലി ചെയ്യാന്‍ ഏവരും ഇഷ്ടപ്പടുന്ന സംസ്ഥാനം കേരളം എന്ന് സര്‍വ്വേയില്‍ തെളിയുന്നു-മുഖ്യമന്ത്രി

ഇന്ത്യയിൽ ചെറുപ്പക്കാർ ഉൾപ്പെടെ എല്ലാ വിഭാഗം ആളുകളും ജോലിസ്ഥലമായി തിരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാമതാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തുടനീളം 3.88 ലക്ഷം യുവജനങ്ങളെ പങ്കെടുപ്പിച്ച് "ഇന്ത്യ സ്കിൽസ്" എന്ന ഏജൻസി തയ്യാറാക്കിയ റിപ്പോർട്ട് ഇത് അടിവരയിടുന്നതായി മുഖ്യമന്ത്രി നവകേരള സദസ്സിന്റെ വാർത്താ സമ്മേളനത്തിൽ തിരു...

തൃഷയെ അപമാനിച്ചതിനു പുറമേ കേസും കൊടുത്ത നടന് മദ്രാസ് ഹൈക്കോടതി നല്‍കിയത് വലിയ ശിക്ഷ

നടി തൃഷയെ ലൈംഗികമായ സൂചനയോടെ കമന്റടിച്ച് അപമാനിച്ചതിനു പുറമേ അവര്‍ക്കെതിരെ മാനനഷ്ടത്തിന് കേസും ഫയല്‍ ചെയ്ത നടന്‍ മന്‍സൂര്‍ അലിഖാന് വന്‍ പിഴ ചുമത്തി മദ്രാസ് ഹൈക്കോടതി. ഒരു ലക്ഷം രൂപയാണ് പിഴ വിധിച്ചത്. പണം അഡയാർ കാൻസർ സെന്ററിന് നൽകാനും ഉത്തരവിട്ടു. താൻ തമാശയായി പറഞ്ഞ കാര്യങ്ങൾ എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചെന്നായിരുന്നു നടന്റെ പരാതി. എന്നാൽ പ്ര...

ഡോ. ഷഹനയുടെ ആത്മഹത്യ: ഡോ. റുവൈസിന് ജാമ്യം അനുവദിച്ചു

തിരുവനന്തപുരത്ത് മെഡിക്കൽ പിജി വിദ്യാർഥിനി ഡോ. ഷഹനയുടെ ആത്മഹത്യയിൽ അറസ്റ്റിലായിരുന്ന ഡോ. റുവൈസിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. വിദ്യാർഥിയാണെന്നത് പരി​ഗണിച്ച് ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും എന്ത് ഉപാധിയും സ്വീകരിക്കാന്‍ തയ്യാറാണെന്നുമുള്ള റുവൈസിന്റ അഭ്യര്‍ഥന കോടതി കണക്കിലെടുത്തു.സസ്പെൻഷൻ ...

പാർലമെന്റ് മന്ദിര സമുച്ചയത്തിന്റെ സുരക്ഷ സിഐഎസ്എഫ് ഏറ്റെടുക്കും

രാജ്യത്തെ വിമാനത്താവളങ്ങൾക്കും മറ്റ് സുപ്രധാന സ്ഥാപനങ്ങൾക്കും കാവൽ നിൽക്കുന്ന സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സ് (സിഐഎസ്എഫ്) പാർലമെന്റ് മന്ദിര സമുച്ചയത്തിന്റെ സുരക്ഷ ഉടൻ ഏറ്റെടുക്കും. സുരക്ഷാ നടപടികൾ വിലയിരുത്തുന്നതിനായി സിഐഎസ്എഫ് വെള്ളിയാഴ്ച മുതൽ മുഴുവൻ സമുച്ചയത്തിലും സമഗ്രമായ സർവേ നടത്തുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പുതിയതു...

ചൂഷകന്റെ അനുയായി പുതിയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡണ്ടായി….കായികരംഗം വിടുന്നതായി ഗുസ്തിസാക്ഷി മാലിക്‌

റെസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്‌ഐ) തെരഞ്ഞെടുപ്പിൽ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിന്റെ വിശ്വസ്തൻ സഞ്ജയ് സിംഗ് വിജയിച്ചതിനെ തുടർന്ന് റിയോ ഒളിമ്പിക് വെങ്കല മെഡൽ ജേതാവ് സാക്ഷി മാലിക് കായികരംഗത്ത് നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഡല്‍ഹി പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യയില്‍ വാര്‍ത്താ സമ്മേളനത്തിലായിരുന്നു നാടകീയമായ പ്രഖ്യാപനം. സാക്ഷി സ്വന്തം ഷൂസ് ഊരി മേശ...

ഇനി ‘പാവ’ തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ നിയമിക്കാം…ബില്ല് കേന്ദ്രസര്‍ക്കാര്‍ പാസ്സാക്കി

പ്രതിപക്ഷമില്ലാത്ത ലോക്‌സഭയില്‍ കേന്ദ്രസര്‍ക്കാര്‍ വീണ്ടും ഒരു ജനാധിപത്യവിരുദ്ധ ബില്ലുകൂടി പാസ്സാക്കി. തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ തിരഞ്ഞെടുക്കാനുള്ള സമിതിയില്‍ സര്‍ക്കാരിന് ഭൂരിപക്ഷം ലഭിക്കാന്‍ സഹായിക്കുന്ന ബില്‍ ആണ് ഇന്ന് പാസ്സാക്കിയത്. രാജ്യസഭയില്‍ നേരത്തെ ഈ ബില്ല് പാസ്സാക്കിയിരുന്നു. ശബ്ദവോട്ടോടെയാണ് ബില്ല് പാസാക്കിയത്. ബില്ലിൽ രാഷ...