കര്‍ഷസമരത്തില്‍ ചേര്‍ന്ന് ഒരു പാര്‍ടി കൂടി ബി.ജെ.പി. സഖ്യം വിട്ടു…

അകാലിദളിനു പിറകെ രാജസ്ഥാനിലെ ജാട്ട് നേതാവിന്റെ പാര്‍ടിയായ ആര്‍.എല്‍.പി. കൂടി ബി.ജെ.പി.സഖ്യം വിട്ടു. കാര്‍ഷിക നിയമത്തിനെതിരെ പ്രതിഷേധത്തിന്റെ ഭാഗമായാണ് മോദിസഖ്യത്തില്‍ നിന്നും രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ടി പുറത്തു പോയിരിക്കുന്നത്.രാജസ്ഥാനിലെ നഗൗര്‍ പാര്‍ലമെന്റ് അംഗമായ ഹനുമാന്‍ ബനിവാള്‍ ആണ് ആര്‍.എല്‍.പി. കണ്‍വീനര്‍. ഇദ്ദേഹം എന്‍.ഡി.എ. വിട...

നിതീഷ്‌കുമാര്‍ ബി.ജെ.പി. സഖ്യം വിടാനൊരുങ്ങുന്നു..?

സ്വന്തം സഖ്യകക്ഷിയുടെ എം.എല്‍.എ.മാരെ അടര്‍ത്തിയെടുത്ത് നിയമസഭാകക്ഷി അംഗബലം വര്‍ധിപ്പിക്കുന്ന ബി.ജെ.പി.യുടെ രാഷ്ട്രീയ സദാചാരമില്ലായ്മയാണ് ബിഹാറിലെ ഇപ്പോഴത്തെ ചര്‍ച്ച. അരുണാചല്‍ പ്രദേശില്‍ ആറ് ജെ.ഡി.യു. എം.എല്‍.എ.മാരെ ബി.ജെ.പി.യിലേക്ക് ചേര്‍ത്തപ്പോള്‍ അത് ചെന്നു കൊണ്ടത് ബിഹാറിലാണ്. അവിടെ നിതീഷ് മുഖ്യമന്ത്രിയായ സര്‍ക്കാരിലെ സഖ്യകക്ഷിയാണ് ബി.ജെ...

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു

നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തില്‍ പെട്ടായിരുന്നു മരണം. തൊടുപുഴയില്‍ ഷൂട്ടിങിന് എത്തിയതായിരുന്നു അനില്‍. ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു. അടുത്ത കാലത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ വളരെ ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു അനില്‍....

രജനികാന്ത് ഭയന്നത് സംഭവിക്കുകയാണോ..? ആശങ്കയുടെ കാരണങ്ങള്‍..

തമിഴകവും രാജ്യം ആകെയും രജനീകാന്തിന്റെ പുതിയ പാര്‍ടി പ്രഖ്യാപനത്തെ കാത്തിരിക്കുമ്പോള്‍ രജനീകാന്ത് കഴിഞ്ഞ നവംബര്‍ മുപ്പതിന് തന്റെ ഫാന്‍സ് അസോസിയേഷനായ രജനീ മക്കള്‍ മന്റം യോഗത്തില്‍ പ്രകടിപ്പിച്ച ആശങ്കള്‍ യാഥാര്‍ഥ്യമാകുകയാണോ…. ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം കാരണം രജനീകാന്തിനെ വെള്ളിയാഴ്ച രാവിലെ ഹൈദരാബാദിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക...

അഭയ കൊല്ലപ്പെട്ടത് എന്തു കൊണ്ട്..?

സിസ്റ്റര്‍ അഭയക്ക് 28 വര്‍ഷം വൈകിയിട്ടായാലും നീതി കിട്ടി എന്ന് ഇന്നലെ മുതല്‍ എല്ലാവരും പറഞ്ഞു കൊണ്ടിരിക്കുന്നു. കൊല്ലപ്പെട്ട വ്യക്തിക്ക് നീതി കിട്ടിയെന്ന തമാശ അവിടെ നില്‍ക്കട്ടെ. അഭയ കൊല്ലപ്പെട്ടതെന്തിന് എന്ന ചോദ്യം ഉറക്കെ ആരും ചോദിക്കുന്നതായി കേള്‍ക്കുന്നില്ല. അഭയയുടെ കൊലപാതകത്തിനുത്തരവാദി കത്തോലിക്കാ സഭയാണ്--തോമസ് കോട്ടൂരോ സെഫിയോ അല്ല തന്...

തൃശൂര്‍ കോര്‍പറേഷനില്‍ ഇടതു പിന്തുണയില്‍ കോണ്‍ഗ്രസ് വിമതന്‍ മേയറാകും

കോണ്‍ഗ്രസ് വിമതനായി ജയിച്ച എം.കെ. വര്‍ഗീസ് ഇടതുമുന്നണിയുടെ പിന്തുണയോടെ തൃശ്ശൂര്‍ മേയറാവും എന്ന് സൂചന. തൃശ്ശൂര്‍ കോര്‍പറേഷന്‍ ഭരണം പിടിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കം. രണ്ടു വര്‍ഷത്തേക്ക് വര്‍ഗീസിനെ മേയറാക്കാം എന്നാണ് ധാരണയെന്നു പറയുന്നു. നിലവില്‍ 24 സീററുള്ള ഇടതുപക്ഷത്തിന് വര്‍ഗീസിന്റെ പിന്തുണ കൂടിയുണ്ടെങ്കില്‍ ഭരണം നിയന്ത്രിക്കാനാവും. ...

ബംഗാളില്‍ ഇടതുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷവുമായി തിരഞ്ഞെടുപ്പു സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് അംഗീകാരം നല്‍കി. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ട് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇത് അറിയിച്ചത്. ഇതോടെ ബംഗാളില്‍ ഉണ്ടാവാന്‍ പോകുന്നത് ഒരു ത്രികോണ മല്‍സരം ആയിരിക്കും. തൃണമൂലിനെതിരെ ബി.ജെ.പി.യും ഇടതു കോണ്‍ഗ്രസ് സഖ്യവും പോ...

കുത്തബ് മിനാറിനെയും ലക്ഷ്യമിട്ട് ഹിന്ദുത്വവാദികള്‍… എന്താണ് സത്യം..?

അയോധ്യ…കാശി..മഥുര…ചാര്‍മിനാര്‍….ഇതാ ഒടുവില്‍ഇനി കുത്തബ് മിനാറിനെയും ലക്ഷ്യമിട്ട് ഹിന്ദുത്വശക്തികളുടെ കരുനീക്കങ്ങള്‍. കുത്തബ് മിനാര്‍ പണിതത് ഹിന്ദു, ജൈന ക്ഷേത്രങ്ങള്‍ പൊളിച്ചിട്ടാണെന്നും അവ പുനര്‍നിര്‍മ്മിക്കണമെന്നും എല്ലാ ദിവസവും ആരാധനയ്ക്ക് അവകാശം വേണമെന്നും ആവശ്യപ്പെടുന്ന ഹര്‍ജി ഡെല്‍ഹിയിലെ സാകേത് കോടതി ഇന്ന് പരിഗണിച്ചു. കേസിന്റെ വിശദാംശങ...

കര്‍ഷകര്‍ അംബാനിയെ ഞെട്ടിച്ചുവോ..? ഇതാ കണക്കുകള്‍

ജിയോ മൊബൈല്‍ ഉടമ അംബാനിക്ക് വേവലാതിപ്പെടാന്‍ തക്ക അടിയാണ് ഇന്ത്യയിലെ കര്‍ഷകര്‍ കൊടുത്തിരിക്കുന്നത്. ഒക്ടോബര്‍ മുതലുള്ള കണക്ക് ട്രായ് എന്ന ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടപ്പോള്‍ അംബാനിയുടെ അകം പുകഞ്ഞിട്ടുണ്ട്. ജിയോയുടെ തൊട്ടടുത്ത എതിരാളിയായ എയര്‍ടെല്‍-ന് പുതിയ 36.7 ലക്ഷം വരിക്കാരെയാണ് കഴിഞ്ഞ മാസം കിട്ടിയിരിക്കുന്നത്. എന്നാല്‍ ജിയോ-...

സുഗതകുമാരി വിടവാങ്ങി

മലയാളത്തിന് പരിസ്ഥിതിയുടെ മഹനീയ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയ പ്രശസ്ത കവയിത്രി സുഗതകുമാരി(86) ബുധനാഴ്ച രാവിലെ 10.52-ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അന്തരിച്ചു. കൊവിഡ് ബാധിതയായി അതീവ ഗുരുതരാവസ്ഥയിലായിരുന്നു.