Categories
latest news

ബംഗാളില്‍ ഇടതുമായി സഖ്യത്തിന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി

2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതു പക്ഷവുമായി തിരഞ്ഞെടുപ്പു സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് സംസ്ഥാന നേതൃത്വത്തിന് അംഗീകാരം നല്‍കി. സംസ്ഥാന കോണ്‍ഗ്രസ് പ്രസിഡണ്ട് അധീര്‍ രഞ്ജന്‍ ചൗധരിയാണ് ഇത് അറിയിച്ചത്. ഇതോടെ ബംഗാളില്‍ ഉണ്ടാവാന്‍ പോകുന്നത് ഒരു ത്രികോണ മല്‍സരം ആയിരിക്കും. തൃണമൂലിനെതിരെ ബി.ജെ.പി.യും ഇടതു കോണ്‍ഗ്രസ് സഖ്യവും പോരാടുന്ന സ്ഥിതിയാണ് സംഭവിക്കുക. തൃണമൂലിനെ അധികാരത്തില്‍ നിന്നും ഇറക്കുക എന്നതാണ് മറ്റെല്ലാ പാര്‍ടികളുടെയും ലക്ഷ്യം. അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പി. എല്ലാ തന്ത്രങ്ങളുമായി മുന്നോട്ടു പോയിക്കൊണ്ടിരിക്കയും ചെയ്യുന്നു.

Spread the love
English Summary: Congress high command has approved an alliance with the Left parties for the 2021 assembly elections in West Bengal. With this, the elections of Bengal will now be triangular.

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick