നടൻ അനിൽ നെടുമങ്ങാട് മുങ്ങി മരിച്ചു. തൊടുപുഴ മലങ്കര ഡാമിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ കയത്തില്‍ പെട്ടായിരുന്നു മരണം. തൊടുപുഴയില്‍ ഷൂട്ടിങിന് എത്തിയതായിരുന്നു അനില്‍. ഇടവേളയില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാന്‍ ഇറങ്ങിയതായിരുന്നു.

അടുത്ത കാലത്തിറങ്ങിയ അയ്യപ്പനും കോശിയും എന്ന സിനിമയിലൂടെ വളരെ ശ്രദ്ധിക്കപ്പെട്ട നടനായിരുന്നു അനില്‍. നേരത്തെ കമ്മട്ടിപ്പാടം എന്ന സിനിമയിലൂടെയും ശ്രദ്ധിക്കപ്പപ്പെട്ട അഭിനയം കാഴ്ചവെച്ചിരുന്നു.
