Categories
latest news

കര്‍ഷകര്‍ അംബാനിയെ ഞെട്ടിച്ചുവോ..? ഇതാ കണക്കുകള്‍

ജിയോയുടെ തൊട്ടടുത്ത എതിരാളിയായ എയര്‍ടെല്‍-ന് പുതിയ 36.7 ലക്ഷം വരിക്കാരെയാണ് കഴിഞ്ഞ മാസം കിട്ടിയിരിക്കുന്നത്. എന്നാല്‍ ജിയോ-ക്ക് കിട്ടിയത് 22.2 ലക്ഷം മാത്രം. വോഡഫോണ്‍-ഐഡിയ കൂട്ടുകെട്ടായ വി-യെ 26.5 ലക്ഷം ഉപയോക്താക്കള്‍ വിട്ടുപോയപ്പോള്‍ അതില്‍ ഭൂരിപക്ഷവും കിട്ടിയതും എയര്‍ടെലിനു തന്നെ

Spread the love

ജിയോ മൊബൈല്‍ ഉടമ അംബാനിക്ക് വേവലാതിപ്പെടാന്‍ തക്ക അടിയാണ് ഇന്ത്യയിലെ കര്‍ഷകര്‍ കൊടുത്തിരിക്കുന്നത്. ഒക്ടോബര്‍ മുതലുള്ള കണക്ക് ട്രായ് എന്ന ടെലികോം അതോറിറ്റി ഓഫ് ഇന്ത്യ പുറത്തുവിട്ടപ്പോള്‍ അംബാനിയുടെ അകം പുകഞ്ഞിട്ടുണ്ട്. ജിയോയുടെ തൊട്ടടുത്ത എതിരാളിയായ എയര്‍ടെല്‍-ന് പുതിയ 36.7 ലക്ഷം വരിക്കാരെയാണ് കഴിഞ്ഞ മാസം കിട്ടിയിരിക്കുന്നത്. എന്നാല്‍ ജിയോ-ക്ക് കിട്ടിയത് 22.2 ലക്ഷം മാത്രം. വോഡഫോണ്‍-ഐഡിയ കൂട്ടുകെട്ടായ വി-യെ 26.5 ലക്ഷം ഉപയോക്താക്കള്‍ വിട്ടുപോയപ്പോള്‍ അതില്‍ ഭൂരിപക്ഷവും കിട്ടിയതും എയര്‍ടെലിനു തന്നെ.
പുതിയ വരിക്കാരുടെ വരവോടെ എയര്‍ടെലിന് ഇപ്പോള്‍ ആകെ 33.02 കോടി വരിക്കാരായി. ജിയോക്ക് പക്ഷേ ആകെ വരിക്കാരുടെ എണ്ണം 40 കോടി അറുപത് ലക്ഷം ഉണ്ട്. എന്നാല്‍ കഴിഞ്ഞ മാസങ്ങളില്‍ ജിയോയുടെ കുതിപ്പ് തടയപ്പെട്ടു എന്നതാണ് പ്രധാന ചര്‍ച്ചാവിഷയം.

Spread the love
English Summary: Airtel has overtaken Reliance Jio for the second consecutive month in October in terms of adding new customers. According to the latest data from the Telecom Regulatory Authority of India (TRAI), 36.7 lakh new customers joined Bharti Airtel in October. With this, the number of wireless subscribers of Bharti Airtel has increased to 33.02 crores

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick