സയ്യിദ് മിർസ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ

പ്രമുഖ സംവിധായകൻ സയ്യിദ് മിർസ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പുതിയ ചെയർമാൻ. പുണെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് മുൻ ചെയർമാനാണ്. വിവാദങ്ങളെ തുടർന്ന് സംവിധായകൻ അടൂർ ഗോപാലകൃഷ്ൺ സ്ഥാനമൊഴിഞ്ഞതിനാലാണ് മിർസയെ നിയമിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന്റെ ജൂറി തലവനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിവാദങ്ങളെ തുടർന്ന് മുൻ ചെയർമാനും സംവിധാ...

പവന്‍ഖേരയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ പരാമർശങ്ങളുടെ പേരിൽ ഡെല്‍ഹി വിമാനത്തില്‍ വെച്ച് അറസ്റ്റ് ചെയ്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പവന്‍ഖേരയ്ക്ക് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചു. മാത്രമല്ല ഖേരയുടെ അഭ്യര്‍ഥന പരിഗണിച്ച് അദ്ദേഹത്തിനെതിരെ സമാനമായ പരാതിയില്‍ ആസാമിലും ഉത്തർപ്രദേശിലെ ലഖ്‌നൗവിലും വാരാണസിയിലും ഉള്ള കേസുകള്‍ ഒരുമിച്ച് പരി...

എടപ്പാടിക്ക് തുടരാം, പനീർശെൽവത്തിന് പരാജയം

എഐഎഡിഎംകെയുടെ ഇടക്കാല ജനറൽ സെക്രട്ടറിയായി എടപ്പാടി പളനിസ്വാമിയെ തുടരാൻ അനുവദിച്ച 2022 സെപ്റ്റംബർ 2ലെ മദ്രാസ് ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി വ്യാഴാഴ്ച ശരിവച്ചു. ജസ്റ്റിസുമാരായ ദിനേഷ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരടങ്ങിയ ബെഞ്ച് ആണ് തീരുമാനം എടുത്തത്. ഇപിഎസ്-ന്റെ എതിരാളിയും മുൻ തമിഴ്നാട് മുഖ്യമന്ത്രിയുമായ ഒ പനീർശെൽവം (ഒപിഎസ്) നൽകിയ അപ്പീലിലാ...

‘ഗൗതംദാസ് ‘മോദി എന്ന് വിമര്‍ശിച്ചതിന് പവന്‍ ഖേരയെ വിമാനത്തില്‍ നിന്നും ഇറക്കി അറസ്റ്റ് ചെയ്തു

പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആക്ഷേപിച്ചു എന്ന പേരില്‍ കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ ഡെല്‍ഹി വിമാനത്തില്‍ നിന്നും ഇറക്കി ആസ്സാം പോലീസ് അറസ്റ്റു ചെയ്തു. ആസ്സാമിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഖേരയെ ഡല്‍ഹിയില്‍ നിന്നും ട്രാന്‍സിറ്റ് വാറന്റോടുകൂടി ആസ്സാമിലേക്ക് കൊണ്ടുപോകും എന്നാണ് സൂചന. https://twitter.com/INCIndia/status/16286631...

ഇ.പി.യുടെ ഈ വിട്ടുനില്‍പ് കൂടുതല്‍ ഗുരുതരമായ കളിയാണ്

സി.പി.എം. നടത്തുന്ന സംസ്ഥാന ജാഥ, നയിക്കുന്നത് പൊളിറ്റ് ബ്യൂറോ അംഗവും സംസ്ഥാന സെക്രട്ടറിയുമായ സഖാവ്, ഉദ്ഘാടനം ചെയ്യുന്നത് ഇന്ത്യയിലെ സി.പി.എമ്മിന്റെ നയം തന്നെ തീരുമാനിക്കുന്നതിന് കെല്‍പുള്ള പിണറായി വിജയന്‍.... എന്നിട്ടും ഈ വേദിയിലും ഈ ജാഥയിലും സി.പി.എമ്മിന്റെ ഉന്നത നേതാവും ഇടതുമുന്നണി കണ്‍വീനറുമായ ഇ.പി.ജയരാജന്‍ ഇല്ല. ഉദ്ഘാടന വേദിയില്‍ സാന്ന...

കാശ്മീര്‍ ഫയല്‍സിന് ദാദാ സാഹേബ് ഫാല്‍ക്കെ അവാര്‍ഡ് ! തെറ്റിദ്ധരിപ്പിച്ചത് സംവിധായകന്‍ തന്നെ

കഴിഞ്ഞ ദിവസം കാശ്മീര്‍ ഫയല്‍സ് എന്ന വിവാദ ചലച്ചിത്രത്തിന്റെ സംവിധായകന്‍ വിവേക് അഗ്നിഹോത്രിയുടെ ഒരു ട്വീറ്റ് വന്നു- 'എന്റെ സിനിമയ്ക്ക് 2023-ലെ മികച്ച സിനിമയ്ക്കുള്ള ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് ലഭിച്ചു, താന്‍ ഈ അവാര്‍ഡ് ഇന്ത്യയിലെ ഭീകര പ്രവര്‍ത്തനത്തിനിരയായ മനുഷ്യര്‍ക്ക് സമര്‍പ്പിക്കുന്നു'.ഈ ട്വീറ്റിനൊപ്പം തെറ്റിദ്ധാരണയും പ്രചരിച്ചു. ഇന്ത്യയില...

ഇന്ത്യ-ചൈന ചര്‍ച്ച നടന്നു, കയ്യേറിയ പ്രദേശത്തിന്റെ കാര്യത്തില്‍ ഇന്ത്യ മൗനം

ഇന്ത്യയും ചൈനയും ബുധനാഴ്ച ബെയ്ജിങില്‍ നടത്തിയ ചര്‍ച്ചയിലും 2020-ല്‍ കിഴക്കന്‍ ലഡാക്കില്‍ ചൈന കയ്യേറിയ പ്രദേശത്തിന്റെ കാര്യത്തില്‍ പൂര്‍വ്വസ്ഥിതി പുനസ്ഥാപിക്കുന്നതിനെക്കുറിച്ച് ഇന്ത്യ മൗനം പാലിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ഇന്ത്യയും ചൈനയും ബുധനാഴ്ച ബെയ്ജിംഗിൽ വർക്കിംഗ് മെക്കാനിസം ഫോർ കൺസൾട്ടേഷൻ ആൻഡ് കോർഡിനേഷൻ ഓൺ ബോർഡർ അഫയേഴ്‌സിന്റെ (ഡബ്ല...

ബി.ജെ.പി. തന്ത്രം വിലപ്പോയില്ല, ഡല്‍ഹി മേയര്‍ ആംആദ്മിക്കു തന്നെ

നാമനിര്‍ദ്ദേശം ചെയ്തവര്‍ക്ക് വോട്ടവകാശം നല്‍കി മേയര്‍സ്ഥാനം കയ്യടക്കാനുള്ള ബി.ജെ.പി. ശ്രമം സുപ്രീംകോടതി പരാജയപ്പെടുത്തിയതോടെ ഡല്‍ഹിയില്‍ മേയറായി ആംആദ്മി സ്ഥാനാര്‍ഥി തിരഞ്ഞെടുക്കപ്പെട്ടു.എഎപി- ബിജെപി സംഘർഷത്തെ തുടർന്ന് നേരത്തേ മൂന്ന് തവണ മാറ്റി വെച്ച ഡൽഹി കോർപറേഷൻ മേയർ തിരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ഷെല്ലി ഒബ്രോയി ജയിച്ചു. ഷെല്ല...

ഝാര്‍ഖണ്ഡില്‍ ഇ ഡി റെയ്ഡ് തുടരുകയാണ്‌

ഝാർഖണ്ഡിലെ ഗ്രാമവികസന വകുപ്പിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണത്തിന്റെ ഭാഗമായിട്ടാണെന്നു പറയുന്നു, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചൊവ്വാഴ്ച മുതൽ ആരംഭിച്ച റെയ്‌ഡ്‌ തുടരുകയാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. സംസ്ഥാന തലസ്ഥാനമായ റാഞ്ചി, ജംഷഡ്പൂർ എന്നിവയുൾപ്പെടെ രണ്ട് ഡസനോളം സ്ഥലങ്ങളിൽ റെയ്‌ഡ്‌ നടക്കുന്നുണ്ട്.ആരോപണ...

ഉദ്ധവിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചില്ല

ഏക്‌നാഥ് ഷിന്‍ഡെ വിഭാഗത്തിന് ശിവസേനയുടെ ചിഹ്നവും പേരും അനുവദിച്ചു യഥാർത്ഥ ശിവസേന ആയി അംഗീകരിച്ചു നല്‍കിയ കേന്ദ്ര തിരഞ്ഞെടുപ്പു കമ്മീഷന്റെ ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രീംകോടതി വിസമ്മതിച്ചു. എന്നാല്‍ ഷിന്‍ഡെയ്ക്കും തിരഞ്ഞെടുപ്പു കമ്മീഷനും നോട്ടീസയക്കാന്‍ തീരുമാനമായി.ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള വിഭാഗത്തെ യഥാർത്ഥ ശിവസേനയായി അംഗീകരിച്ചുകൊ...