Categories
exclusive

യു.ഡി.എഫ് അനുകൂല കേന്ദ്രം പുറത്തുവിട്ട അവസാന നിഗമനത്തില്‍ പറയുന്ന കണക്കുകള്‍ ഇതാ…

നിയമസഭാ വോട്ടെണ്ണലാരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രം ഇനി അവശേഷിക്കെ, യു.ഡി.എഫ്. അനുകൂല കേന്ദ്രങ്ങളില്‍ നിന്നും പുറത്തു വരുന്ന ഒരു സീറ്റുപ്രവചനം യു.ഡി.എഫിന് ഭൂരിപക്ഷം കിട്ടുമെന്ന കണക്കാണ് പങ്കുവെക്കുന്നത്. ഉത്തരേന്ത്യയില്‍ ഇലക്ഷന്‍ സര്‍വ്വെ ടീമില്‍ പ്രവര്‍ത്തിച്ച് വര്‍ഷങ്ങളുടെ അനുഭവ പരിചയമുള്ള വ്യക്തിയുടെ മുന്‍കൈയ്യിലാണ് ഈ നിഗമനം തയ്യാറാക്കിയിരിക്കുന്നത്.
ജില്ല തിരിച്ച് യു.ഡി.എഫിന് കിട്ടാവുന്ന സീറ്റാണ് കൊടുത്തിരിക്കുന്നത്.
കാസര്‍ഗോഡ്– 2 ഉറപ്പ്, ചിലപ്പോള്‍ മൂന്ന് കിട്ടാം.
കണ്ണൂര്‍-4
വയനാട്-2
കോഴിക്കോട്–5 ഉറപ്പ് ചിലപ്പോള്‍ 7 വരെ കിട്ടാം
മലപ്പുറം-14 ഉറപ്പ്, ചിലപ്പോള്‍ 15 കിട്ടാം
പാലക്കാട്– 3-4 ഉറപ്പ്
തൃശ്ശൂര്‍–5 ഉറപ്പ്, ചില്ലപ്പോള്‍ 6 കിട്ടാം
ഏറണാകുളം–11 ഉറപ്പ്, ചിലപ്പോള്‍ 12 കിട്ടാം
കോട്ടയം–5 ഉറപ്പ്
പത്തനംതിട്ട–2 ഉറപ്പ്
ഇടുക്കി–2 ഉറപ്പ്, ചിലപ്പോള്‍ 3 കിട്ടാം
ആലപ്പുഴ–6 ഉറപ്പ്
കൊല്ലം–4 ഉറപ്പ് ചിലപ്പോള്‍ 5 കിട്ടാം
തിരുവനന്തപുരം–5 ഉറപ്പ്

ഈ രീതിയില്‍ 71 സീറ്റുകള്‍ ഉറപ്പായും കിട്ടാനിടയുണ്ടെന്നും അത് 75 വരെ വര്‍ധിക്കാന്‍ ഇടയുണ്ടെന്നുമാണ് വിശകലന വിദ്ഗ്ധന്റെ വിലയിരുത്തല്‍. ലളിതമായ ഭൂരിപക്ഷത്തില്‍ യു.ഡി.എഫിന് ഭരണം ലഭിക്കും എന്ന ആത്മവിശ്വാസമാണ് ഈ കേന്ദ്രങ്ങള്‍ പ്രകടിപ്പിക്കുന്നത്. കേരള കോണ്‍ഗ്രസുമായുള്ള ബാന്ധവം ഇത്തവണ വളരെ മികച്ച നിലയില്‍ ഇടതിനെ സഹായിക്കില്ല എന്ന വിലയിരുത്തലാണ്. അതു പോലെ മലബാറില്‍ മുസ്ലീംലീഗും മധ്യ തിരുവിതാംകൂറില്‍ ക്രിസ്ത്യന്‍ സഭകളും യു.ഡി.എഫിനെ സഹായിക്കുമെന്നും വിലയിരുത്തലുണ്ട്. തലശ്ശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളിലും പത്തനംതിട്ടയിലെ ചില മണ്ഡലങ്ങളിലും സമാനമായ ചില തെക്കന്‍ തിരുവിതാംകൂര്‍ മണ്ഡലങ്ങളിലും ബി.ജെ.പി. അനുകൂല വോട്ടുകള്‍ തങ്ങള്‍ക്ക് ലഭിക്കുമെന്നും യു.ഡി.എഫ്. സ്വപ്‌നം കാണുന്നുണ്ട്. എൺപത് കഴിഞ്ഞവരുടെ പോസ്റ്റൽ വോട്ടുകൾ ഇരുപത്തഞ്ചോളം മണ്ഡലത്തിലെ വിജയ പരാജയങ്ങൾ നിർണയിക്കുന്നതിൽ ഇത്തവണ വലിയ പങ്ക് വഹിക്കും എന്ന് വിലയിരുത്തുന്നു. ഇതിൽ വലിയ ഭാഗം ഇടതു പക്ഷം ഭരണ സ്വാധീനം ഉപയോഗിച്ച് നേരത്തെ തന്നെ തങ്ങൾക്കു അനുകൂലവുമാക്കിയിട്ടുണ്ട് എന്നും ഇവർ ഊഹിക്കുന്നുണ്ട്.

thepoliticaleditor
Spread the love
English Summary: the last minute prediction of a udf supporting wing..details fo district wise figures

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick