Categories
kerala

മുട്ടയില്‍ മുളകു പൊടി നിറച്ച് പൊലീസിനു നേരെ ഏറ്…തലസ്ഥാനത്ത് ഇന്നും യുദ്ധക്കളം…ലാത്തിച്ചാര്‍ജ്ജില്‍ ഒട്ടേറെ പേര്‍ക്ക് പരിക്ക്

തിരുവനന്തപുരത്ത് കെ.എസ്.യു. സംഘടപ്പിച്ച പൊലീസ് ആസ്ഥാനത്തേക്കു നടത്തിയ മാര്‍ച്ചില്‍ വന്‍ പൊലീസ് നടപടി. പൊലീസിനു നേരെ മുളകുപൊടി പ്രയോഗിച്ചതോടെ ജലപീരങ്കിയും ലാത്തിച്ചാര്‍ജ്ജും എല്ലാം ചേര്‍ന്ന് യുദ്ധക്കളമായ തലസ്ഥാനത്ത് ഒട്ടേറെ കെ.എസ്.യു. പ്രവര്‍ത്തകര്‍ക്ക് സാരമായി പരിക്കേറ്റു. മാര്‍ച്ച് ഉദ്ഘാടനം ചെയ്ത മാത്യു കുഴല്‍നാടന്‍ എം.എല്‍.എ.ക്കും പൊലീസിന്റെ മര്‍ദ്ദനമേറ്റു.

കെ.എസ്.യു. സംസ്ഥാന പ്രസിഡണ്ട് അലോഷി സേവ്യര്‍ ഉള്‍പ്പെടെയുള്ളവരെ അറസ്റ്റ് ചെയ്തു.
മുട്ടയുടെ തോടിനകത്ത് മുളകു പൊടി നിറച്ച് കെ.എസ്.യു. പ്രവര്‍ത്തകര്‍ പൊലീസിനു നേരെ പ്രയോഗിച്ചതോടെയാണ് വന്‍ ലാത്തിച്ചാര്‍ജ്ജ് ആരംഭിച്ചതെന്നു പറയുന്നു. അതേസമയം മാര്‍ച്ച് തടഞ്ഞതോടെ പൊലീസുമായുണ്ടായ സംഘര്‍ഷത്തെത്തുടര്‍ന്നാണ് മുളകുപൊടി പ്രയോഗം ഉണ്ടായത്. നവകേരള സദസ്സിന്റെ ബോര്‍ഡുകള്‍ കെ.എസ്.യു. പ്രതിഷേധക്കാര്‍ വ്യാപകമായി തകര്‍ത്തുകൊണ്ടായിരുന്നു അവരുടെ പ്രതിഷേധമാര്‍ച്ച് വന്നത്. പോലീസ് പ്രതിഷേധക്കാരെ ബാരിക്കേഡ് വെച്ച് തടഞ്ഞു. തുടര്‍ന്നായിരുന്നു സംഘര്‍ഷം ഉണ്ടായത്. മാധ്യമപ്രവര്‍ത്തകര്‍ക്കും നേരെയും പൊലീസിന്റെ അതിക്രമമുണ്ടായി.

thepoliticaleditor
Spread the love
English Summary:

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick