പാൻ കാർഡ് ആധാറുമായി ബന്ധിപ്പിക്കാത്തവർക്ക് പല സാമ്പത്തിക ഇടപാടുകളിൽ തടസങ്ങൾ നേരിട്ടു തുടങ്ങി എന്ന് റിപ്പോർട്ടുകൾ.
ജൂൺ 30 വരെയായിയിരുന്നു പാൻ -ആധാർ ലിങ്ക് ചെയ്യാനുള്ള അവസാന അവധി. ജൂലൈ ഒന്നുമുതൽ മുതൽ ഇത് ലിങ്ക് ചെയ്യത്തവരുടെ പണമിടപാടുകളിൽ തടസങ്ങൾ നേരിടേണ്ടി വരുന്നുണ്ട് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
പാൻ, ആധാർ എന്നിവ ബന്ധിപ്പിക്കാത്തത് നിക്ഷേപങ്ങളെയും പിൻവലിക്കലുകളെയും, വായ്പകളെയും, ക്രെഡിറ്റ് കാർഡുകൾ എടുക്കുന്നതിനെയും ബാധിച്ചേക്കാം. ഡീമാറ്റ് അക്കൗണ്ട് തുറക്കുന്നതിനും പ്രവർത്തിപ്പിക്കുന്നതിനും പാൻ, ആധാർ എന്നിവ ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്.
പാനും ആധാറും ബന്ധിപ്പിച്ചില്ലെങ്കിലുള്ള പ്രധാന പ്രശ്നങ്ങൾ ഇവയൊക്കെയാണ്.
ഓഹരി നിക്ഷേപങ്ങളെ ബാധിക്കും
പാനും ആധാറും ബന്ധിപ്പിക്കാത്ത പല വ്യക്തികൾക്കും ഓഹരി വാങ്ങുന്നതിനും, വിൽക്കുന്നതിനും പ്രശ്‍നം നേരിടുന്നുണ്ട്.
വാഹന വിൽപ്പന,
പാനും, ആധാറും ബന്ധിപ്പിക്കാത്തതിനാൽ വാഹനങ്ങൾ വിൽക്കാനും വാങ്ങാനും പ്രശ്‍നം പലരും നേരിടുന്നുണ്ട്.
ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ
ഡെബിറ്റ് , ക്രെഡിറ്റ് കാർഡുകൾ എന്നിവയ്ക്ക് അപേക്ഷിക്കുമ്പോഴും, ലഭിക്കാനും പാനും ആധാറും ബന്ധിപ്പിക്കാത്തതു പ്രശ്നമാകുന്നുണ്ട്.
ഇൻഷുറൻസ് പോളിസികൾ അടയ്ക്കുമ്പോഴും ഇതേ പ്രശ്‍നം വരുന്നുണ്ട്.
∙സ്ഥലം, വീട് എന്നിവ വാങ്ങാനും പാൻ ആധാറും ബന്ധിപ്പിച്ചില്ലെങ്കിൽ ഇടപാടുകൾ തടസ്സപ്പെടും.
CBDT പറയുന്നതനുസരിച്ച് നികുതിദായകർക്ക് ആദായനികുതി റിട്ടേണുകൾ ഫയൽ ചെയ്യാം, എന്നാൽ പ്രവർത്തനരഹിതമായ പാൻ ഉപയോഗിച്ച് റീഫണ്ട് ക്ലെയിം ചെയ്യാൻ കഴിയില്ല
ടിഡിഎസ്,ടി സി എസ് :TDS, TCS എന്നിവ ഉയർന്ന നിരക്കിൽ കുറയ്ക്കും
മ്യൂച്ചൽ ഫണ്ടിനെ ബാധിക്കും
ഡീമാറ്റ് അക്കൗണ്ട് തുറക്കാനോ, മ്യൂച്ചൽ ഫണ്ടിൽ നിക്ഷേപം നടത്താനോ സാധിക്കില്ല.