Categories
kerala

വന്ദേ ഭാരതിന്റെ സമയക്രമവും സ്റ്റോപ്പുകളും തീരുമാനമായി

വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിന്റെ സംസ്ഥാനത്തെ സ്റ്റോപ്പുകളും സമയക്രമവും നിശ്ചയിച്ചു. വലിയ പ്രതിഷേധത്തിനൊടുവില്‍ ഷൊര്‍ണൂരില്ലും സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ഉദ്ഘാടന ദിവസം ട്രെയിന്‍ തടയുമെന്ന് പാലക്കാട് എം.പി വി കെ ശ്രീകണ്ഡന്‍ പ്രഖ്യാപിച്ചിരുന്നു.

ആകെ എട്ട് സ്റ്റോപ്പുകളാണ് . രാവിലെ 5.20-നാണ് ട്രെയിന്‍ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്നത്. കാസര്‍ഗോഡ് ഉച്ചതിരിഞ്ഞ് 1.25-നെത്തും. എട്ട് മണിക്കൂറും അഞ്ച് മിനുറ്റുമാണ് യാത്ര സമയം. കാസര്‍ഗോഡ് നിന്ന് 2.30-ന് പുറപ്പെട്ട് 10.35-ന് തിരുവനന്തപുരത്ത് തിരികെ എത്തും. എറണാകുളം ടൗണ്‍ സ്റ്റേഷനില്‍ മൂന്ന് മിനുറ്റും മറ്റ് സ്റ്റേഷനുകളില്‍ രണ്ട് മിനുറ്റുമാണ് ട്രെയിന്‍ നിര്‍ത്തുക.

thepoliticaleditor

തിരുവനന്തപുരം-കാസർഗോഡ്: ട്രെയിൻ നമ്പർ 20634

തിരുവനന്തപുരം: 5.20 AM
കൊല്ലം: 6.07 AM
കോട്ടയം: 7.25 AM
എറണാകുളം ടൗൺ: 8.17 AM
തൃശൂർ: 9.22 / 9.24 AM
ഷൊർണൂർ: 10.02 AM
കോഴിക്കോട്: 11.03 AM
കണ്ണൂർ: 12.03 PM
കാസർഗോഡ്: 1.25 PM

കാസർഗോഡ്-തിരുവനന്തപുരം: ട്രെയിൻ നമ്പർ 20633

കാസർഗോഡ്: 2.30 PM
കണ്ണൂർ: 3.28 PM
കോഴിക്കോട്: 4.28 PM
ഷൊർണൂർ: 5.28 PM
തൃശൂർ: 6.03 PM
എറണാകുളം: 7.05 PM
കോട്ടയം: 8.00 PM
കൊല്ലം: 9.18 PM
തിരുവനന്തപുരം: 10.35 PM

Spread the love
English Summary: TIME SCHEDULE AND STOPS OF VANDE BHARATH

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick