• Home
  • kerala
  • കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 103 കോടി അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി

കെഎസ്ആർടിസിയിൽ ശമ്പളം നൽകാൻ 103 കോടി അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി

കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകുന്നതിന് 103 കോടി രൂപ അടിയന്തരമായി നൽകാൻ സർക്കാരിനോട് ഹൈക്കോടതി ഉത്തരവിട്ടു . ഈ തുക സെപ്തംബർ ഒന്നിന് മുമ്പ് നൽകണമെന്നും കോടതി ആവശ്യപ്പെട്ടു. ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളവും ഫെസ്റ്റിവൽ അലവൻസും നൽകാൻ കെഎസ്ആർടിസി ആവശ്യപ്പെട്ട തുക നൽകണമെന്നും തൊഴിലാളികളെ പട്ടിണിക്കിടാനാകില്ലെന്നും കോടതി വ്യക്തമാക്കി. സർക്കാർ സഹായമില്ലാതെ ജൂലായ്, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് അറിയിച്ചിരുന്നു. ഡ്യൂട്ടി പരിഷ്കരണം നടപ്പിലാക്കിയാലേ സാമ്പത്തിക സഹായം അനുവദിക്കൂ എന്നാണ് സർക്കാർ നിലപാടെന്നും മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *