Categories
kerala

സ്വപ്ന സുരേഷിനെ അവർ ജോലി ചെയ്യുന്ന സ്ഥാപനമായ എച്ച്‌ആർഡിഎസ് പുറത്താക്കി

സ്വപ്ന സുരേഷിനെ അവർ ജോലി ചെയ്യുന്ന എൻ.ജി.ഒ . സ്ഥാപനമായ എച്ച്‌ആർഡിഎസ് പുറത്താക്കി. സ്വപ്നയ്ക്കെതിരായ അന്വേഷണം സ്ഥാപനത്തെ ബാധിക്കുന്നുവെന്നാണ് സ്ഥാപനം വിശദീകരിക്കുന്നത്. സർക്കാർ നിരന്തരം വേട്ടയാടുന്നുവെന്നും എച്ച്‌ആർഡിഎസ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. എച്ച്‌ആർഡിഎസ് ഭരണകൂട ഭീകരതയുടെ ഇരയായി. മുഖ്യമന്ത്രി സഭയിൽ നടത്തിയ പരാമർശം പരാതിയായി പരിഗണിച്ചാണ് നടപടിയെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. അതേസമയം, സ്ഥാപനത്തിന്റെ ഉപദേശക സമിതിയിൽ സ്വപ്ന തുടരും.

Spread the love
English Summary: swapna suresh removed from hrds says the organisation

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick