കാക്കനാട് കലക്ടറേറ്റിൽ വയോധികൻ ജീവനക്കാർക്കു നേരെ തോക്കു ചൂണ്ടി. നിറതോക്കുമായാണ് ഇയാൾ കലക്ടറേറ്റിൽ കടന്നത്. പൊലീസ് പിടികൂടി പരിശോധിച്ചപ്പോൾ തോക്കിനകത്ത് എട്ടു വെടിയുണ്ടകൾ ഉണ്ടായിരുന്നു.
തോക്ക് ലൈസൻസ് പുതുക്കാനാണ് ഇയാൾ എത്തിയതെന്നു പറയുന്നു. വയോധികനെയും തോക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. കലക്ടറേറ്റിലെ ജീവനക്കാർക്ക് പരാതിയില്ലാത്തതിനാൽ ഇയാൾക്കെതിരെ കേസെടുത്തില്ല. ഇയാൾക്കു തോക്ക് കൈവശം വയ്ക്കാൻ ലൈസൻസുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
