Categories
latest news

അശോകസ്‌തംഭത്തിലെ സിംഹങ്ങള്‍ അലറുന്നു…പുതിയ പ്രതിമയെപ്പറ്റി വന്‍ വിമര്‍ശനം…കൂരമ്പ്‌ കണക്കെ പ്രശാന്ത്‌ ഭൂഷന്റെ ട്വീറ്റ്‌

പുതിയ പാർലമെന്റ് സമുച്ചയത്തിൽ സ്ഥാപിക്കുന്നതിന് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം അനാച്ഛാദനം ചെയ്ത അശോകസ്തംഭത്തെച്ചൊല്ലി വിവാദം. അശോകസ്‌തംഭത്തിലെ സിംഹങ്ങള്‍ പല്ലിളിച്ച്‌ അലറുന്ന ഭാവത്തിലാണുള്ളത്‌.

യഥാർത്ഥ അശോകസ്തംഭത്തിലെ സിംഹങ്ങൾ

യഥാർത്ഥ അശോകചിഹ്നത്തിലെ സിംഹങ്ങൾക്ക് സൗമ്യഭാവമാണെന്നും എന്നാൽ പ്രധാനമന്ത്രി അനാച്ഛാദനം ചെയ്ത ചിഹ്നത്തിലെ സിംഹങ്ങൾക്ക് രൗദ്രഭാവമാണെന്നുമാണ് പ്രധാന വിമർശനം. കഴിഞ്ഞ ദിവസം അനാച്ഛാനം ചെയ്ത ചിഹ്നത്തിലെ സിംഹങ്ങളുടെ പല്ലുകൾ പുറത്തുകാണുന്ന രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്.

thepoliticaleditor

പുതിയ അശോകചിഹ്നത്തിലെ സിംഹങ്ങൾക്ക് നരഭോജികളുടെ ഭാവമാണെന്നും ഓരോ മനുഷ്യരുടെയും ഉള്ളിലെ വികാരമാണ് ഇത് കാണിക്കുന്നതെന്നും ആർ ജെ ഡി ആരോപിച്ചു. കോണ്‍ഗ്രസ്‌ ഉള്‍പ്പെടെ പ്രതിപക്ഷം ഇതേ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്‌.

ഏറ്റവും കടുത്ത വിമർശനം സുപ്രീം കോടതി അഭിഭാഷകനായ പ്രശാന്ത് ഭൂഷണിന്റേതായിരുന്നു. അശോക ചക്രവർത്തിയുടെ യഥാർത്ഥ സിംഹങ്ങൾ ഗാന്ധിജിയേയും മോദിയുടെ സിംഹങ്ങൾ ഗോഡ്സെയും ഓർമിപ്പിക്കുന്നു എന്നായിരുന്നു പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.

Spread the love
English Summary: contrevercy on the new unveiled ashoka sthambh

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick