• Home
  • kerala
  • പൾസർ സുനിക്ക് ജാമ്യമില്ല…

പൾസർ സുനിക്ക് ജാമ്യമില്ല…

നടിയെ ആക്രമിച്ച കേസിലെ പ്രതി പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. സുനിക്കെതിരെയുള്ള ആരോപണങ്ങൾ അതീവ ഗൗരവമേറിയതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ കേസിലെ വിചാരണ അനന്തമായി നീണ്ടാൽ വീണ്ടും ജാമ്യത്തിനായി കോടതിയെ സമീപിക്കാമെന്ന് സുപ്രീം കോടതി വ്യക്തമാക്കി.

കേസിലെ മറ്റെല്ലാ പ്രതികൾക്കും കോടതി ജാമ്യം അനുവദിച്ചതായി സുനിയുടെ അഭിഭാഷകർ സുപ്രീം കോടതിയിൽ ചൂണ്ടിക്കാട്ടി. കുറ്റകൃത്യത്തിന് പണം നൽകി എന്ന് പറയപ്പെടുന്ന വ്യക്തി വരെ പുറത്തിറങ്ങി. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നും അപേക്ഷിച്ചു.

ജ്യാമ്യാപേക്ഷയെ സർക്കാർ ശക്തമായി എതിർത്തു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്ത വ്യക്തിയാണ് പൾസർ .കേസിലെ പ്രധാന പ്രതിയാണ്. ജാമ്യം അനുവദിക്കരുതെന്നും സര്‍ക്കാര്‍ വാദിച്ചു.
അതിജീവിത പോലീസിനും പിന്നീട് കോടതിയിലും നൽകിയ മൊഴിയിൽ പൾസർ സുനിക്ക് എതിരായ ആരോപണങ്ങളിൽ ഉറച്ച് നിൽക്കുകയാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി. അതിനാൽതന്നെ വിചാരണയുടെ ഈ ഘട്ടത്തിൽ ഇടപെടാൻ കഴിയില്ലെന്ന് കോടതി വ്യക്തമാക്കി.അന്വേഷണം നടക്കുമ്പോൾ ഇടപെടുന്നത് ശരിയല്ലെന്ന് വിലയിരുത്തിയ കോടതി ജാമ്യേപക്ഷ തള്ളുകയായിരുന്നു.

നടിയെ ആക്രമിച്ച കേസിലെ വിചാരണ ഈ വർഷം അവസാനം പൂർത്തിയാകുമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *