• Home
  • latest news
  • ഗോവന്‍ കോണ്‍ഗ്രസില്‍ എം.എല്‍.എമാര്‍ അടപടലം ബി.ജെ.പി.യിലേക്ക്‌…പ്രതിപക്ഷ നേതാവിനെ നീക്കി

ഗോവന്‍ കോണ്‍ഗ്രസില്‍ എം.എല്‍.എമാര്‍ അടപടലം ബി.ജെ.പി.യിലേക്ക്‌…പ്രതിപക്ഷ നേതാവിനെ നീക്കി

തിങ്കളാഴ്‌ച നിയമസഭാ സമ്മേളനം തുടങ്ങാനിരിക്കെ ഗോവയില്‍ കോണ്‍ഗ്രസ്‌ എം.എല്‍.എ.മാരും പ്രതിപക്ഷനേതാവും മുന്‍ മുഖ്യമന്ത്രിയുമുള്‍പ്പെടെ ബി.ജെ.പി.യിലേക്ക്‌. ഇതേത്തുടര്‍ന്ന്‌ പ്രതിപക്ഷനേതാവ്‌ മൈക്കിള്‍ ലോബോയെ കോണ്‍ഗ്രസ്‌ ആ സ്ഥാനത്തു നിന്നും നീക്കി. ലോബോ അഞ്ച്‌ കോണ്‍ഗ്രസ്‌ എം.എല്‍.എ.മാരുമായി ബി.ജെ.പി.യുടെ മുഖ്യമന്ത്രിയായ പ്രമോദ്‌ സാവന്തിന്റെ വസതിയിലെത്തിയതോടെയാണ്‌ വിമത നീക്കം പുറം ലോകം അറിഞ്ഞത്‌. കോണ്‍ഗ്രസിന്‌ 11 എം.എല്‍.എ.മാരാണ്‌ ഉളളത്‌. ഇതില്‍ അഞ്ചുപേര്‍ തങ്ങള്‍ക്കൊപ്പം ഉറച്ചു നില്‍ക്കുന്നതായി കോണ്‍ഗ്രസ്‌ നേതാവ്‌ ദിനേശ്‌ ഗുണ്ടുറാവു പറയുന്നുണ്ടെങ്കിലും 10 പേരെങ്കിലും ബി.ജെ.പി.യിലേക്ക്‌ നീങ്ങിയെന്നാണ്‌ വാര്‍ത്ത. കോണ്‍ഗ്രസിന്റെ മുന്‍ മുഖ്യമന്ത്രിയായ ദിഗംബര്‍ കാമത്തും ബി.ജെ.പി.യിലേക്ക്‌ നീങ്ങിയെന്ന്‌ പറയുന്നു. നേരത്തെ ബി.ജെ.പി.യിലേക്കു പോയിരുന്ന കാമത്ത്‌ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ടിക്കറ്റ്‌ കിട്ടാതിരുന്നതു കാരണം കോണ്‍ഗ്രസിലേക്ക്‌ തിരിച്ചു വരികയായിരുന്നു. കോണ്‍ഗ്രസ്‌ ഇദ്ദേഹത്തിന്‌ ടിക്കറ്റ്‌ നല്‍കുകയും ചെയ്‌തു. എന്നാല്‍ ജയിച്ച ശേഷം കാമത്തിന്‌ നല്‍കാതെ പ്രതിപക്ഷ നേതാവ്‌ സ്ഥാനം മൈക്കേല്‍ ലോബോയ്‌ക്ക്‌ കോണ്‍ഗ്രസ്‌ നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *