Categories
kerala

സി.പി.എമ്മിന്റെ മൈക്രോ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ പരാജയപ്പെട്ടു…കൊച്ചി കോര്‍പറേഷന്‍ എണ്ണിയപ്പോള്‍ തന്നെ പി.ടിയുടെ ലീഡ്‌ ഉമ മറികടന്നു

തൃക്കാക്കരയില്‍ ഇത്തവണ നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണത്തിനെ സി.പി.എം. തന്നെ വിശേഷിപ്പിച്ചത്‌ മൈക്രോ ഇലക്ഷന്‍ മാനേജ്‌മെന്റ്‌ എന്നായിരുന്നു. അതായത്‌ അതിസൂക്ഷ്‌മ തലത്തില്‍ നടത്തിയ പ്രചാരണം. ഓരോ വ്യക്തിയെയും കേന്ദ്രീകരിച്ച്‌ മന്ത്രിമാര്‍ മുതല്‍ മുഖ്യമന്ത്രി വരെയും പാര്‍ടിയുടെ വലുതും ചെറുതുമായ നേതാക്കളും ഏറ്റവും താഴേക്ക്‌ ഇറങ്ങിവന്ന്‌ വോട്ടര്‍ക്കു മുന്നില്‍ നിന്ന പ്രചാരണം. പതിവു പോലെ കിട്ടാവുന്ന വോട്ടിന്റെ കണക്കു കൂട്ടലും അതിസൂക്ഷ്‌മ തലത്തില്‍ തന്നെ നടത്തി. 4000 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ഇടതു സ്ഥാനാര്‍ഥി ജയിക്കും എന്ന്‌ സി.പി.എം. ജില്ലാ സെക്രട്ടറി സി.എന്‍.മോഹനന്‍ ഇന്നലെ പ്രഖ്യാപിക്കുകയും ചെയ്‌തത്‌ ഈ ആത്മവിശ്വാസത്തിലായിരുന്നു. ഭരണത്തിന്റെ വിലയിരുത്തലാവും തൃക്കാക്കരയിലെ ജനവിധി എന്ന്‌ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ നാല്‌ ദിവസം മുമ്പ്‌ പ്രതികരിച്ചതും ഇന്ന്‌ ആലോചിക്കുമ്പോള്‍ കടന്ന കൈ ആയി വിലയിരുത്താമെങ്കിലും അന്നുണ്ടായിരുന്ന ആത്മവിശ്വാസത്തിന്റെ പ്രതിഫലനമായിരുന്നു.

എന്നാല്‍ മണ്ഡലത്തില്‍ ഉള്‍പ്പെട്ട ഇടമായ കൊച്ചി കോര്‍പറേഷന്റെ ഭാഗങ്ങളിലെ വോട്ട്‌ എണ്ണിയപ്പോഴേക്കും തന്നെ പി.ടി.തോമസിന്റെ ഭൂരിപക്ഷം മറികടന്ന ഉമ തോമസിന്റെ ആധികാരികമായ സ്വീകാര്യത സി.പി.എമ്മിനെ ഇപ്പോള്‍ ശരിക്കും ഞെട്ടിച്ചിരിക്കയാണ്‌. ആറ്‌ റൗണ്ട്‌ എണ്ണിയപ്പോള്‍ തന്നെ പി.ടി.യുടെ ലീഡ്‌ മറികടന്ന്‌ 15,531 വോട്ട്‌ ഉമ നേടി.

thepoliticaleditor

കെ.റെയില്‍ വികസനത്തിന്റെ ഹബ്ബുകളിലൊന്നായ കാക്കനാട്‌ തൃക്കാക്കരയില്‍ ഉള്‍പ്പെടുന്നുണ്ട്‌. പക്ഷേ അത്തരം പ്രചാരണങ്ങള്‍ പോലും ഇടതു മുന്നണിയെ രക്ഷിച്ചില്ല എന്നതും വലിയ ദിശാസൂചിയായി മാറുകയാണ്‌.

Spread the love
English Summary: micro level cmapign of cpm became failure

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick