Categories
latest news

വിദ്യാർത്ഥികളുടെ അമ്മമാർക്ക് അശ്ലീല സന്ദേശങ്ങളും അശ്ലീല വീഡിയോകളും അയച്ച സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു

വിദ്യാർത്ഥികളുടെ അമ്മമാർക്ക് അശ്ലീല സന്ദേശങ്ങളും അശ്ലീല വീഡിയോകളും അയച്ചതിന് കർണാടകയിലെ തുംകൂർ ജില്ലയിലെ സർക്കാർ സ്കൂൾ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മധുഗിരി താലൂക്കിലെ ദൊഡ്ഡഹട്ടി സർക്കാർ പ്രൈമറി സ്‌കൂളിലെ എം.സുരേഷാണ് സസ്‌പെൻഡ് ചെയ്യപ്പെട്ട അധ്യാപകൻ. വിവിധ ആവശ്യങ്ങൾക്കായി സ്‌കൂളിലെത്തുന്ന സ്ത്രീകളോട് സൗഹൃദപരമായി സംസാരിച്ച് മൊബൈൽ നമ്പർ വാങ്ങി പിന്നീട് അശ്ലീല സന്ദേശങ്ങളും പോൺ വീഡിയോകളും അയയ്‌ക്കും. തന്റെ വിദ്യാർത്ഥികളോട് സംസാരിക്കാനെന്ന വ്യാജേന സുരേഷ് അമ്മമാരെ വിളിക്കുകയും അവരുമായി ശൃംഗരിക്കുകയും ചെയ്യുമായിരുന്നു. തനിക്ക് രാഷ്ട്രീയ ബന്ധമുണ്ടെന്നും അവരോടൊപ്പം മദ്യപിക്കാറുണ്ടെന്നും സുരേഷ് നാട്ടിലെ യുവാക്കളോട് പറഞ്ഞിരുന്നു. സ്ഥലം എം.എൽ.എ മറ്റെന്തെങ്കിലും ജോലിക്ക് വിളിച്ചെന്ന് പറഞ്ഞ് ഡ്യൂട്ടിയിൽ നിന്ന് വിട്ടുനിന്നതിനും ഇയാൾക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇയാൾക്കെതിരെ ഗ്രാമവാസികൾ വിദ്യാഭ്യാസ വകുപ്പിന് കൂട്ടമായി പരാതി നൽകിയതിനെ തുടർന്നാണ് നടപടിയുണ്ടായത്. സംഭവത്തിൽ അന്വേഷണം നടത്തിയ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർ ഇയാൾക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും ങ്ങളും ശരിയാണെന്ന് കണ്ടെത്തിയാണ് നടപടിയെടുത്തത്.

Spread the love
English Summary: Govt School Teacher Found Sending Lewd Messages, Porn to Students’ Mothers

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick