• Home
  • kerala
  • അഗ്നിപഥ്: കേരളത്തിലും പ്രതിഷേധം

അഗ്നിപഥ്: കേരളത്തിലും പ്രതിഷേധം

സായുധ സേനയിൽ നാലുവർഷത്തെ കരാർ നിയമനത്തിനുള്ള കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് പ്രതിഷേധം അരങ്ങേറുന്നത്.

തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു നടത്തിയ മാര്‍ച്ചിൽ 300ല്‍ അധികം പേര്‍ പങ്കെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കാണ് മാർച്ച്.

അതിനിടെ, അഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് കേരളത്തിലേക്കുള്ള രണ്ട് ട്രെയിനുകള്‍ കൂടി റദ്ദാക്കി. നാളെ പുറപ്പെടേണ്ട സെക്കന്ദരാബാദ് – തിരുവനന്തപുരം സെന്‍ട്രല്‍ ശബരി എക്സ്പ്രസ്, 20ന് പുറപ്പെടേണ്ട എറണാകുളം – പട്ന ബൈ വീക്കലി എക്സ്പ്രസ് എന്നിവയാണു റദ്ദാക്കിയത്.

ഇന്നലെ പുറപ്പെടേണ്ടിയിരുന്ന പട്ന – എറണാകുളം ബൈ വീക്ക്‌ലി സൂപ്പര്‍ ഫാസ്റ്റും, സെക്കന്തരാബാദ് – തിരുവനന്തപുരം ശബരിയും നേരത്തെ റദ്ദാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *