ശുചിമുറി മാലിന്യ പ്ലാന്റിനെതിരെ പ്രതിഷേധം ; ഹർത്താലിനിടെ വൻസംഘർഷം

കോഴിക്കോട് ആവിക്കൽത്തോട്ടിൽ ശുചിമുറി മാലിന്യ പ്ലാന്റ് നിർമിക്കുന്നതിനെതിരെ പ്രതിഷേധിക്കുന്ന ജനകീയ സമിതി പ്രവർത്തകരും പൊലീസും തമ്മിൽ സംഘർഷം. പ്രവർത്തകർക്ക് നേരെ പൊലീസ് ലാത്തിച്ചാർജ് ഉണ്ടായി.പോലീസിന് നേരെ കല്ലേറുണ്ടായതിനെ തുടർന്ന് കണ്ണീർവാതകം പ്രയോഗിച്ചു. പ്രദേശത്തെ കനത്ത സംഘർഷാവസ്ഥ തുടരുകയാണ്. ജനസാന്ദ്രതയേറിയ പ്രദേശത്ത് ശുചിമുറി മാലിന്യ പ്ലാന്റ്...

രാഹുൽ ഗാന്ധിയുടെ ഓഫീസ് തകർത്തതിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധം, പലയിടത്തും സംഘർഷം

ബഫർ സോൺ വിഷയവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധി എംപിയുടെ വയനാട് ഓഫീസ് എഫ് ഐ അടിച്ച് ത‍കർത്തതിനെതിരെ സംസ്ഥാന വ്യാപകമായി അതിശക്ത പ്രതിഷേധവുമായി കോൺഗ്രസ് - യൂത്ത് കോൺഗ്രസ് - കെ എസ് യു പ്രവ‍ർത്തകർ രംഗത്ത്. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് പ്രതിഷേധം അരങ്ങേറുകയാണ്. തിരുവനന്തപുരത്ത് എ കെ ജി സെന്‍ററിലേക്കുള്ള കോൺഗ്രസ് മാർച്ച് പൊലീസ് ത‍ടഞ്ഞു. എ കെ ...

വിമാനത്തിലെ ആക്രമണത്തില്‍ ജാമ്യം : സര്‍ക്കാര്‍ വാദങ്ങള്‍ പാടേ തള്ളി ഹൈക്കോടതി

വിമാനത്തിൽ മുഖ്യമന്ത്രിയെ ആക്രമിച്ചു എന്ന കേസിൽ പ്രതികളായ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് ജാമ്യം നൽകുന്നതിന് കോടതി നടത്തിയ നിരീക്ഷണങ്ങൾ സര്‍ക്കാര്‍ വാദങ്ങളെ പൂർണമായും തള്ളിക്കളയുന്നു. മുഖ്യമന്ത്രിയെ വധിക്കാൻ ശ്രമിച്ചു എന്നായിരുന്നു യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർക്കെതിരെയുള്ള കേസ്. കുറ്റകരമായ ഗൂഢാലോചന,ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, വി...

അഗ്നിപഥ്: കേരളത്തിലും പ്രതിഷേധം

സായുധ സേനയിൽ നാലുവർഷത്തെ കരാർ നിയമനത്തിനുള്ള കേന്ദ്രത്തിന്റെ അഗ്നിപഥ് പദ്ധതിക്കെതിരെ കേരളത്തിലും പ്രതിഷേധം. തിരുവനന്തപുരത്തും കോഴിക്കോടുമാണ് പ്രതിഷേധം അരങ്ങേറുന്നത്. തിരുവനന്തപുരത്ത് രാജ്ഭവനിലേക്കു നടത്തിയ മാര്‍ച്ചിൽ 300ല്‍ അധികം പേര്‍ പങ്കെടുത്തു. കോഴിക്കോട് റെയിൽവേ സ്റ്റേഷനിലേക്കാണ് മാർച്ച്. അതിനിടെ, അഗ്നിപഥ് പ്രതിഷേധത്തെ തുടര്‍ന്ന് കേര...

ബീഹാറില്‍ ആകെ “അഗ്നിപഥ്‌” : ഉപമുഖ്യമന്ത്രിയുടെയും ബി.ജെ.പി.നേതാക്കളുടെയും വീടുകള്‍ ആക്രമിച്ചു, വാഹനം കത്തിച്ചു

അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം 7 സംസ്ഥാനങ്ങളില്‍ ആളിക്കത്തുകയാണ്‌. രാജസ്ഥാൻ, വെസ്റ്റ് ബംഗാൾ, യുപി,ബീഹാര്‍, ഹരിയാന, ഡല്‍ഹി, മധ്യപ്രദേശ്‌ എന്നീ സംസ്ഥാനങ്ങളിലാണ് കലാപം നടക്കുന്നത്. അഗ്നിപഥ് പദ്ധതിക്കെതിരായ പ്രതിഷേധം വെള്ളിയാഴ്ച ബീഹാറിൽ കൂടുതൽ രൂക്ഷമായി. ബീഹാർ ഉപമുഖ്യമന്ത്രി രേണു ദേവിയുടെയും സംസ്ഥാന ബിജെപി അധ്യക്ഷനും വെസ്റ്റ് ചമ്പാരൺ എംപിയുമ...

ആകാശത്തും മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം…

കണ്ണൂരിലെ പരിപാടികൾക്ക് ശേഷം തിരുവനന്തപുരത്തേക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തിനുള്ളിലും പ്രതിഷേധം. യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് വിമാനത്തിനുള്ളിൽ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളികളുമായി എത്തിയത്. മട്ടന്നൂർ ബ്ലോക്ക് പ്രസിഡന്‍റ് ഫർദീൻ മജീദ്, കണ്ണൂർ ജില്ല സെക്രട്ടറി നവീൻ കുമാർ എന്നിവരാണ് പ്രതിഷേധമുയർത്തിയത്. 'മുഖ്യ...

കുത്തബ് മിനാർ ‘വിഷ്ണു സ്തംഭം’ ആക്കണം… വ്യാപക പ്രക്ഷോഭം

ചരിത്രപ്രസിദ്ധവും യുഎൻ ഹെറിറ്റേജ്‌ പദവിയുമുള്ള കുത്തബ് മിനാറിന്റെ പേരു മാറ്റണമെന്ന ആവശ്യവുമായി ഹിന്ദു സംഘടനകളുടെ വ്യാപക പ്രതിഷേധം. കുത്തബ് മിനാറിന്റെ പേര് ‘വിഷ്ണു സ്തംഭം’ എന്നാക്കി മാറ്റണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. കുത്തബ് മിനാറിനു സമീപം തമ്പടിച്ച ഹിന്ദു സംഘടനാ പ്രവർത്തകർ ഹനുമാൻ ചാലിസ ചൊല്ലി പ്രതിഷേധിച്ചു. ഇതിനിടെ ഒരു വിഭാഗം പ്രവർത്തക...

സിഐടിയു സമരം ചെയ്ത കണ്ണൂരിലെ കട താൽക്കാലികമായി അടച്ചു

സിഎടിയു കൊടി നാട്ടി സമരം തുടങ്ങിയതോടെ കട തുടങ്ങി 53 ആം ദിവസം താല്‍ക്കാലികയമായി അടച്ചുപൂട്ടി ഉടമ. കണ്ണൂരിലെ മാടായി പോര്‍ക്കേലി സ്റ്റീല്‍സ് എന്ന സ്ഥാപനമാണ് സമരം മൂലം അടച്ചുപൂട്ടേണ്ടി വന്നിരിക്കുന്നത്. ജനുവരി 23 നാണ് മാടായി ഗണപതി മണ്ഡപത്തിനടുത്ത് വാടകയ്‌ക്കെടുത്ത സ്ഥലത്ത് ടിവി മോഹന്‍ലാല്‍ സ്ഥാപനം ആരംഭിച്ചത്. സ്വന്തം തൊഴിലാളികളെ വെച്ച് സ്ഥാപനം ന...

‘യുദ്ധം അവസാനിപ്പിക്കൂ’ റഷ്യയിൽ മുദ്രാവാക്യം ഉയരുന്നു… പലയിടത്തും ഉക്രെയിന് ഐക്യദാർഢ്യം

ഉക്രെയിനിലെ റഷ്യൻ അധിനിവേശത്തിനെതിരെ റഷ്യയിൽ അടക്കം കനത്ത പ്രതിഷേധം തുടരുകയാണ്. റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിലാണ് ശക്തമായ പ്രതിഷേധം തുടരുന്നത്. 'റഷ്യൻസ് സ്റ്റാൻഡ്സ് വിത്ത് യുക്രൈൻ' എന്ന ബാനറുമേന്തിയാണ് പ്രതിഷേധം. റഷ്യയിൽ പ്രതിഷേധിച്ച രണ്ടായിരത്തിലധികം പേരെയാണ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഇതോടെ പ്രതിഷേധത്തിനിടെ റഷ്യയില്‍ മാത്രം അറസ്റ്റ...