• Home
  • latest news
  • ജെഎൻയു ക്യാമ്പസിൽ തൂങ്ങിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തി

ജെഎൻയു ക്യാമ്പസിൽ തൂങ്ങിയ നിലയിൽ അഴുകിയ മൃതദേഹം കണ്ടെത്തി

ജവഹർലാൽ നെഹ്‌റു സർവകലാശാല (ജെഎൻയു) ക്യാമ്പസിലെ വനമേഖലയിൽ അഴുകിയ നിലയിൽ മൃതദേഹം കണ്ടെത്തി. മരത്തിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.

ഇന്നലെ വൈകിട്ട് 6.30ഓടെ യാണ് മൃതദേഹം കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്നാണ് സ്ഥലത്തെത്തിയതെന്ന് ഡൽഹി പോലീസ് അറിയിച്ചു.

40-45 വയസ്സ് പ്രായമുള്ള ആളാണ്‌ മരിച്ചത്. ആളെ തിരിച്ചറിയാനായിട്ടില്ല.
ദിവസങ്ങൾക്ക്‌ മുമ്പാണ്‌ മരണം സംഭവിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഫോറൻസിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

മൃതദേഹം ആരുടേതെന്ന് കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *