Categories
kerala

ഫുട്ബോൾ പ്രേമികൾക്ക് കേരള സന്തോഷ്‌ ട്രോഫി ടീമിന്റെ പെരുന്നാൾ സമ്മാനം ; ഏഴാം തവണയും കിരീടത്തിൽ മുത്തമിട്ടു

ലോകം മുഴുക്കെയുള്ള മലയാളി ഫുട്ബോൾ പ്രേമികൾക്ക് പെരുന്നാൾ സമ്മാനം നൽകി കേരള സന്തോഷ്‌ ട്രോഫി ടീം. മലപ്പുറത്തെ പതിനായിരക്കണക്കിന് കാണിക്കളെ സാക്ഷിയാക്കി ഏഴാം തവണയും കേരളം കിരീടം സ്വന്തമാക്കി. 90 മിനിറ്റും എക്സ്ട്രാ ടൈമും കടന്ന് പെനാൽട്ടി ഷൂട്ട്‌ഔട്ടിലാണ് 5-4 ഗോളിന് കേരളം ബംഗാളിനെ വീഴ്ത്തിയത്.

എക്സ്ട്രാ ടൈമിന്റെ 7ആം മിനുട്ടിൽ ബംഗാളിന്റെ ദിലീപ് ഓർവാൻ നേടിയ ഗോൾ കേരളത്തിന്റെ ചങ്കിടിപ്പ് കൂട്ടി. അക്ഷമയോടെ കാത്തിരുന്ന കാണിക്കളെ ആവേശത്തിലാഴ്ത്തി 116 ആം മിനുട്ടിൽ മുഹമ്മദ്‌ സഫ്‌ദാൻ ബംഗാളിന്റെ ഗോൾ വല വിറപ്പിച്ചു.

thepoliticaleditor

വീണുകിട്ടിയ സുവർണാവസരങ്ങൾ പലതും ഇരു ടീമുകളും പാഴാക്കിയപ്പോൾ ഇരു പാദങ്ങളിലും ഗോളുകൾ പിറന്നില്ല. 33 ആം മിനുട്ടിലെ സഞ്ജുവിന്റെ ഷോട്ട് ബംഗാൾ ഗോളി തടഞ്ഞു. 36 ആം മിനുട്ടിലെ ബംഗാളിന്റെ ഫർദിൻ അലിയുടെ മുന്നേറ്റം കേരള ഗോളി മിഥുനും തടുത്തു. 43 ആം മിനുട്ടിൽ വീണുകിട്ടിയ ഫ്രീകിക്കും കേരളത്തിന് ഗോളാക്കാനായില്ല.

ഷൂട്ടൗട്ടില്‍ കേരളത്തിനായി സഞ്ജു, ബിപിന്‍ അജയന്‍, ജിജോ ജോസഫ്, ജെസിന്‍, ഫസ്ലുറഹ്‌മാന്‍ എന്നിവര്‍ കിക്ക് വലയിലെത്തിച്ചപ്പോള്‍ ബംഗാള്‍ നിരയില്‍ സജല്‍ ബാഗെടുത്ത കിക്ക് പുറത്തേക്ക് പോയത് കളിയിലെ വഴിത്തിരിവായി.

മലപ്പുറത്തിന്റെ മണ്ണില്‍ ഒരു കിക്ക് പോലും പാഴാക്കാതെ കേരളം ഏഴാം സന്തോഷ് ട്രോഫി വിജയത്തിലേക്ക് ഇരച്ചുകയറി.
നാല് സന്തോഷ് ട്രോഫി ഫൈനലുകളിൽ ബംഗാളിനോട് ഏറ്റുമുട്ടിയ കേരളത്തിന്റെ മൂന്നാം ജയമാണിത്. 1989, 1994 വര്‍ഷങ്ങളിലെ കലാശപ്പോരില്‍ ജയം ബംഗാളിനായിരുന്നുവെങ്കില്‍ 2018-ലും ഇപ്പോഴിതാ 2022-ലും കേരളം ബംഗാളിനെ മുട്ടുകുത്തിച്ചിരിക്കുകയാണ്.

2018-ല്‍ ബംഗാളിൽ നടന്ന ഫൈനലില്‍ ആതിഥേയരെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം ആറാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കുന്നത്. നിലവിലെ ഗോൾ കീപ്പർ മിഥുനാണ് അന്ന് കേരളത്തിന്റെ രക്ഷകനായത്. നാലു വര്‍ഷങ്ങള്‍ക്കിപ്പുറം സ്വന്തം നാട്ടില്‍ അതേ ബംഗാളിനെ തകര്‍ത്ത് ഏഴാം കിരീടവും കേരളം സ്വന്തമാക്കിയിരിക്കുകയാണ് കേരളം.

കേരളത്തിന്റെ ടി.കെ ജെസിനാണ് ടൂര്‍ണമെന്റിലെ ടോപ് സ്‌കോറര്‍. കേരള ക്യാപ്റ്റന്‍ ജിജോ ജോസഫാണ് ടൂര്‍ണമെന്റിലെ മികച്ച താരം. മികച്ച ഗോള്‍ കീപ്പറായി പ്രിയന്ത് കുമാര്‍ സിങിനെയും തിരഞ്ഞെടുത്തു.

കേരളത്തിന്റെ പതിനഞ്ചാമതും ബംഗാളിന്റെ 46ആം ഫൈനലുമായിരിന്നു. ബംഗാൾ 32 തവണ കിരീടം നേടിയിട്ടിട്ടുണ്ട്.

അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു മുഖ്യമന്ത്രിയുടെ അഭിനന്ദനം.

ഈ ഉജ്ജ്വല വിജയം കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണെന്ന് മുഖ്യമന്ത്രിയുടെ കുറിപ്പിൽ പറയുന്നു.

കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകുമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണരൂപം :

സന്തോഷ് ട്രോഫി കിരീടം നേടി കളിക്കളത്തിലും കേരളത്തെ ഒന്നാമതെത്തിച്ച് നാടിൻ്റെ അഭിമാനമായി മാറിയ കേരള ഫുട്ബോൾ ടീമിന് അഭിനന്ദനങ്ങൾ. ഈ ഉജ്ജ്വല വിജയം നമ്മുടെ കായിക മേഖലയുടെ ഭാവിയെക്കുറിച്ച് ശുഭപ്രതീക്ഷ പകരുന്നു. മത്സരങ്ങൾക്ക് ഒഴുകിയെത്തിയ വമ്പിച്ച ജനക്കൂട്ടവും അവർ നൽകിയ പിന്തുണയും എടുത്തു പറയേണ്ട കാര്യമാണ്. കൂടുതൽ മികവോടെ മുന്നോട്ട് പോകാനും കൂടുതൽ വലിയ നേട്ടങ്ങൾ കൈവരിക്കാനും ഈ വിജയം പ്രചോദനമാകും. കേരളത്തിൻ്റെ കായിക സംസ്കാരം കൂടുതൽ സമ്പന്നമാക്കാനും കായിക മേഖലയെ പുതിയ ഉയരങ്ങളിലേക്ക് നയിക്കാനും ഇത് ഊർജമാകും. ഈ വിജയം നമുക്ക് സമ്മാനിച്ച ഓരോ ഫുട്ബോൾ ടീമംഗത്തെയും പരിശീലകരെയും മറ്റു സ്റ്റാഫ് അംഗങ്ങളെയും ഹാർദ്ദമായി അനുമോദിക്കുന്നു. നിർണ്ണായക സമയത്ത് മികച്ചൊരു ഹെഡർ വഴി ഗോൾ നേടി കേരളത്തിന് സമനില ഒരുക്കിയ സഫ്നാദിനെ പ്രത്യേകം അഭിനന്ദിക്കുന്നു. ഏവർക്കും ആശംസകൾ.

Spread the love
English Summary: Kerala won santhosh trophy

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick