Categories
kerala

പണമില്ലെങ്കിൽ കാവലുമില്ലെന്ന് കൊച്ചി മെട്രോയോട് പോലീസ്

പോലീസിന് പണം നൽകാത്തതിനെ തുടർന്ന് കൊച്ചി മെട്രോയുടെ സുരക്ഷാ ചുമതല വഹിച്ചിരുന്ന 80 പോലീസുകാരെ പിൻവലിച്ചു.
നാല് വർഷം സുരക്ഷാ ചുമതല വഹിച്ചിട്ടും പോലീസിന് കൊടുക്കാമെന്നേറ്റ തുക കൊച്ചി മെട്രോ നൽകാത്തതിനാലാണ് പോലീസുകാരെ പിൻവലിച്ചത്.
35 കോടി രൂപയാണ് പൊലീസിന് ഈ ഇനത്തിൽ ലഭിക്കാനുള്ളത്.

എന്നാൽ പൊലീസിന് നൽകാനുള്ള പണം മെട്രോയുടെ പക്കലില്ലെന്നാണ് മെട്രോ റെയിൽ എംഡി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് കൊച്ചി മെട്രോ നേരിടുന്നത്. പ്രതിദിനം ഒരു കോടി രൂപയാണ് നഷ്ടം.

thepoliticaleditor

മുൻപ് ലോക്‌നാഥ് ബെഹ്റ പൊലീസ് മേധാവിയായിരുന്ന സമയത്താണ് പണം വാങ്ങിയുള്ള സുരക്ഷാ കരാർ ഉണ്ടാക്കിയത്.

2017 മുതല്‍ 2021 വരെയുള്ള കണക്കനുസരിച്ച് ഇതുവരെ 1092 കോടി രൂപയാണ് കൊച്ചി മെട്രോയുടെ നഷ്ടം.
7377 കോടി രൂപ ചെലവിട്ടാണ് പദ്ധതി നടപ്പാക്കിയത്.

Spread the love
English Summary: kerala police withdraws 80 security officers from kochi metro

Leave a Reply

Your email address will not be published. Required fields are marked *

Social Connect

Editors' Pick